കേരള ബജറ്റ്: ജനങ്ങള്‍ക്ക് കൂടുതല്‍ ഭാരമില്ല, കോവിഡ് പശ്ചാത്തലത്തില്‍ പുതിയ നികുതി നിര്‍ദ്ദേശങ്ങളില്ല
തിരുവനന്തപുരം: ബജറ്റില്‍ നിര്‍ണായക പ്രഖ്യാപനവുമായി ധനമന്ത്രി. ഇത്തവണ പുതിയ നികുതി നിര്‍ദേശങ്ങളൊന്നുമില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചു. സംസ്ഥാനം കടം വാങ്ങി കാര്യങ്ങള്‍ നടത്തുന്ന സാഹചര്യത്തില്‍ വളരെ പ്രസക്തമാണ് ഈ തീരുമാനം. നിലവിലുള്ള നികുതി പിരിവ് കാര്യക്ഷമമായി നടപ്പാക്കാനാണ് തീരുമാനം. കൊവിഡ് കാരണമുള്ള പ്രതിസന്ധിയെ നേരിടുന്ന സാഹചര്യത്തില്‍ പുതിയൊരു നികുതി ഭാരം കൂടി നല്‍കി വീണ്ടും ജനങ്ങളെ പ്രതിസന്ധിയിലാക്കേണ്ട എന്ന തീരുമാനമാണ് സര്‍ക്കാര്‍ എടുത്തത്. രാഷ്ട്രീയ തീരുമാനം കൂടിയാണിത്.
Recommended Video
കൊവിഡ് പ്രതിരോധം, സാമ്പത്തിക ഉത്തേജനം... കന്നി ബജറ്റുമായി കെഎന്‍ ബാലഗോപാല്‍: ചിത്രങ്ങള്‍ കാണാം

അതേസമയം കാര്‍ഷിക മേഖലയ്ക്കായി നിരവധി പ്രഖ്യാപനങ്ങളും ധനമന്ത്രി നടത്തി. നാല് ശതമാനം പലിശ നിരക്കില്‍ രണ്ടായിരം കോടിയുടെ വായ്പ പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി നല്‍കുമെന്ന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് സാമ്പത്തിക പുനരുജ്ജീവന വായ്പ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. കുടുംബശ്രീ അയല്‍ക്കൂട്ടത്തിന് ആയിരം കോടിയുടെ വായ്പ നല്‍കാന്‍ പദ്ധതിയും പ്രഖ്യാപിച്ചു. നാല് ശതമാനം പലിശ നിരക്കിലായിരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
കര്‍ഷകര്‍ക്ക് കോള്‍ഡ് സ്‌റ്റോറേജ് അടക്കമുള്ള ആധുനിക സംവിധാനങ്ങളും ഒരുക്കും. ഇതിനായി പത്ത് കോടി രൂപ അനുവദിച്ചു. കാര്‍ഷിക ഉല്‍പ്പന്ന വിപണനത്തിന് ബജറ്റില്‍ പത്ത് കോടി അനുവദിച്ചിട്ടുണ്ട്. കാര്‍ഷിക ഉല്‍പ്പനന്ന വിതരണത്തിന് ശൃംഖലയുണ്ടാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. വ്യവസായ ആവശ്യത്തിന് ഉതകുന്ന ഉല്‍പ്പന്നങ്ങളും പ്രോത്സാഹിപ്പിക്കും. ഇതിനായി കുറഞ്ഞ പലിശയ്ക്ക് വായ്പ നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു. അതേസമയം ആസിയാന്‍ കരാര്‍ കൃഷിക്കാരെ തകര്‍ത്തെന്ന് ധനമന്ത്രി പറഞ്ഞു. ആസിയാന്‍ കരാര്‍ പുനപരിശോധിക്കാന്‍ സമ്മര്‍ദമമെന്നും ബജറ്റ് വ്യക്തമാക്കി.












Click it and Unblock the Notifications