Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള ബജറ്റ്: കേരളത്തില്‍ 'ദുബായ്' ഒരുക്കും; വിപുലമായ പദ്ധതി ഇങ്ങനെ, വിഴിഞ്ഞത്തിന് 1000 കോടി

വിഴിഞ്ഞം പദ്ധതി പ്രദേശത്തോട് ചേര്‍ന്ന് റിങ്‌റോഡ് ഒരുക്കുന്നു

v

തിരുവനന്തപുരം: വികസത്തിന് ഒട്ടേറെ അവസരങ്ങളും ഭൂമിശാസ്ത്രപരമായ സാധ്യതകളുമുള്ള സംസ്ഥാനമാണ് കേരളം. തീരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന, ബൃഹദ് പദ്ധതികള്‍ക്ക് സൗകര്യമുള്ള സ്ഥലങ്ങള്‍ കൂടുതല്‍ ഉപയോഗപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ധനമന്ത്രി ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റില്‍ വിഴിഞ്ഞം തുറമുഖവും അനുബന്ധ വികസനവും സംബന്ധിച്ച് നിരവധി കാര്യങ്ങളാണ് പറഞ്ഞത്.

വിഴിഞ്ഞത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി വന്‍ വികസന പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. സമുദ്രപാതയിലെ 30 ശതമാനം ചരക്കുനീക്കം നടക്കുന്ന മേഖലയിലാണ് വിഴിഞ്ഞം. ലോകത്തെ പ്രധാന നഗരങ്ങള്‍ വികസിച്ചത് ഇത്തരം തുറമുഖങ്ങളോട് ചേര്‍ന്നാണെന്ന് പറഞ്ഞ ധനമന്ത്രി ദുബായ് ഉദാഹരണമായി സൂചിപ്പിക്കുകയായിരുന്നു. ദുബായ് മാത്രമല്ല, ഷാങ്ഹായ്, സിംഗപ്പൂര്‍ എന്നിവയും തുറമുഖത്തോട് ചേര്‍ന്നാണ് വികസിച്ചത്.

വിഴഞ്ഞം പദ്ധതിയോട് ചേര്‍ന്ന പ്രദേശങ്ങള്‍ വികസിപ്പിക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്. വിഴിഞ്ഞം മുതല്‍ തേക്കട വഴി നാവായികുളം വരെ നീളുന്ന 63 കിലോമീറ്ററും തേക്കട മുതല്‍ മംഗലപുരം വരെയുള്ള 12 കിലോമീറ്ററും ഉള്‍ക്കൊള്ളുന്ന റിങ് റോഡ് നിര്‍മിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പ്രധാന വ്യാവസായിക ഇടനാഴിയായി ഇത് മാറുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ഇതിന് ചുറ്റം വ്യവസായ-വാണിജ്യ കേന്ദ്രങ്ങളും താമസ സൗകര്യങ്ങളുമടങ്ങുന്ന ടൗണ്‍ഷിപ്പ് ശൃംഖല രൂപപ്പെടും.

ഏകദേശം 5000 കോടി ചെലവ് വരുന്ന വ്യാവസായിക ഇടനാഴിയുടെ ഭൂമി ഏറ്റെടുക്കുന്നതിന് കിഫ്ബി വഴി 1000 കോടി രൂപ വകയിരുത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. മേഖലയിലെ ജനങ്ങളെ കൂടി സഹകരിപ്പിച്ച് ലോജിസ്റ്റിക് സെന്ററുകള്‍ വികസിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കും.

സര്‍ക്കാര്‍, സംരഭകര്‍, ഭൂമി ഉടമകള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന വികസന പദ്ധതി തയ്യാറാക്കും. ലാന്റ് പൂളിങ് സംവിധാനം, പിപിപി വികസന മാതൃകയും ഉപയോഗപ്പെടുത്തി 60000 കോടി രൂപയുടെ വികസന പദ്ധതികള്‍ ആദ്യഘട്ടത്തില്‍ നടപ്പാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ധനമന്ത്രി ബജറ്റ് അവതരിപ്പിച്ച് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+