കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള ബജറ്റ്: കേന്ദ്രത്തിന് വിമര്‍ശനം: കടമെടുപ്പ് പരിധി കുറച്ചു; 4000 കോടിയുടെ കുറവ് എന്ന് ധനമന്ത്രി

അടുത്ത മൂന്ന് മാസം കേരളത്തിന് കടമെടുക്കാനാവുക 937 കോടി രൂപ മാത്രമാണ്. കേരളം പദ്ധതിയിട്ടിരുന്നത് 8000 കോടി രൂപയായിരുന്നു

Google Oneindia Malayalam News
kn balagopal

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെതിരെ സംസ്ഥാന ബജറ്റില്‍ രൂക്ഷ വിമര്‍ശനം. കടമെടുപ്പ് പരിധി നിയന്ത്രിക്കുന്ന കേന്ദ്ര നിയന്ത്രണം വസ്തുതയാണെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. 4000 കോടിയുടെ വരുമാനമാണ് കുറവുള്ളത്.

ജിഎസ്ടി നഷ്ടപരിഹാരം അവസാനിച്ചതോടെ വരുമാനത്തില്‍ വന്‍ ഇടിവ്. കേന്ദ്ര പദ്ധതികളില്‍ നിന്ന് കേരളം അവഗണിക്കപ്പെടുന്നുവെന്നും ധനമന്ത്രി. അടുത്ത മൂന്ന് മാസം കേരളത്തിന് കടമെടുക്കാനാവുക 937 കോടി രൂപ മാത്രമാണ്. കേരളം പദ്ധതിയിട്ടിരുന്നത് 8000 കോടി രൂപയായിരുന്നു.

ബജറ്റ് 2023: കെട്ടിട നികുതി കൂട്ടി, ഒന്നിലധികം വീടുളളവർക്ക് അധിക നികുതി, വൈദ്യുതി-വാഹന നികുതിയും കൂട്ടിബജറ്റ് 2023: കെട്ടിട നികുതി കൂട്ടി, ഒന്നിലധികം വീടുളളവർക്ക് അധിക നികുതി, വൈദ്യുതി-വാഹന നികുതിയും കൂട്ടി

കേന്ദ്രം ധന യാഥാസ്ഥിതകത അടിച്ചേല്‍പ്പിക്കുകയാണ്. കൂടുതല്‍ വായ്പ എടുക്കാനുള്ള ധനസ്ഥിതി കേരളത്തിനുണ്ടെന്നും ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

സംസ്ഥാനത്ത് വലിയ ധന ഞെരുക്കം കേന്ദ്രത്തിന്റെ നയങ്ങള്‍ കാരണം പ്രതീക്ഷിക്കുന്നുവെന്ന് ബാലഗോപാല്‍ പറഞ്ഞു. കേന്ദ്ര അവഗണനയ്ക്കിടയിലും ശമ്പളവും, പെന്‍ഷനും കൃത്യമായി കൊടുക്കുന്നുണ്ട്. വായ്പയോടുളള കേരളത്തിന്റെ സമീപനം മാറില്ല.

വാട്ട് എ ബ്യൂട്ടി, ഒരിക്കലെങ്കിലും പോയിരിക്കണം ഭൂമിയിലെ ഈ സ്വര്‍ഗത്തില്‍; പോക്കറ്റും കീറില്ല

വികസനത്തിനായി വായ്പ എടുക്കണം. കേരളം വളര്‍ച്ചയുടെ പാതയില്‍ തിരിച്ചുവന്നുവെന്ന് ധനമന്ത്രി പറയുന്നു. ആഭ്യന്തര ഉല്‍പ്പാദനത്തിലും തനത് വരുമാനത്തിലും വര്‍ധനവ് ഉണ്ടായി.

ഇന്ത്യക്കാര്‍ക്ക് ഒടുക്കത്തെ ഭാഗ്യമാണ്, പ്രവാസിക്ക് ദുബായില്‍ അടിച്ചത് രണ്ടാം ബംപര്‍, കോടീശ്വരന്‍!!ഇന്ത്യക്കാര്‍ക്ക് ഒടുക്കത്തെ ഭാഗ്യമാണ്, പ്രവാസിക്ക് ദുബായില്‍ അടിച്ചത് രണ്ടാം ബംപര്‍, കോടീശ്വരന്‍!!

ഇന്ത്യയില്‍ ഏറ്റവും വിലക്കയറ്റം കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണെന്നും ധനമന്ത്രി വ്യക്തമാക്കി. അതേസമയം കേന്ദ്രം കിഫ്ബി ബാധ്യത സംസ്ഥാന ബാധ്യതയാക്കി. കേന്ദ്ര അവഗണനയില്‍ ആഘോഷിക്കുന്നവര്‍ ആരുടെ പക്ഷത്താണെന്നും ധനമന്ത്രി ചോദിച്ചു.

English summary
kerala budget 2023: centre's new credit restriction a setback says kn balagopal in budget speech
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X