തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾക്കുള്ള ഓണറേറിയം കൂട്ടും; ക്ഷേമ പെൻഷനിൽ റെക്കോർഡ്
തിരുവനന്തപുരം: ഏറെക്കാലമായി ഉയരുന്ന ആവശ്യങ്ങളിൽ ഒന്നായ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അംഗങ്ങളുടെ ഓണറേറിയത്തിൽ വർധനവ് വരുത്തുകയാണെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. മെമ്പർമാരുടെയും കൗൺസിലർമാരുടെയും ഓണറേറിയം കമ്മിറ്റി ശുപാർശയുടെ അടിസ്ഥാനത്തിലാണ് വർധിപ്പിക്കുന്നത്. പുതിയ ഓണറേറിയം ഈ വരുന്ന ഏപ്രിൽ മുതൽ പ്രാബല്യത്തിൽ ഉണ്ടാവും.
കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾക്ക് ആശ്വാസമാവുന്ന മറ്റ് പ്രഖ്യാപനങ്ങളും ബജറ്റിൽ ധനമന്ത്രി നടത്തിയിട്ടുണ്ട്. പ്രാദേശിക സർക്കാരുകളിലെ അംഗങ്ങൾക്ക് ക്ഷേമനിധി ഏർപ്പെടുത്താനാണ് തീരുമാനം. നേരത്തെ തന്നെ വിവിധ കോണുകളിൽ നിന്ന് ഉയർന്ന ആവശ്യമാണ് ഇപ്പോൾ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതിനായി പണവും വായിരുത്തിയിട്ടുണ്ട്. 250 കോടി രൂപ മാറ്റിവെക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ആയിരിക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ ഓണറേറിയത്തിൽ വർധനവ് വരുത്തുക. ഇതിന്റെ മറ്റ് വിശദാംശങ്ങൾ വൈകാതെ പുറത്തുവരും.
അതേസമയം, പിണറായി സർക്കാരിന്റെ ഇച്ഛാശക്തിയുടെ പ്രതീകമായി ധനമന്ത്രി ഉയർത്തി കാട്ടുന്നത് മുടങ്ങാത്ത ക്ഷേമ പെൻഷൻ വിതരണമാണ്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ക്ഷേമപെൻഷൻ ഘട്ടംഘട്ടമായി ഉയർത്തിയെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞിരുന്നു. കൂടാതെ ക്ഷേമ പെൻഷനായി പണം വകയിരുത്തിയതും അദ്ദേഹം പ്രഖ്യാപിച്ചു. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കാണ് 14,500 കോടി ക്ഷേമ പെൻഷന് വകയിരുത്തിയിരിക്കുന്നത്.
2026ലെ കണക്കുകൾ പ്രകാരം കേരളത്തിലെ മുതിർന്ന പൗരന്മാരുടെ 18 ശതമാനത്തിൽ അധികമാണ്. രാജ്യത്ത് ആദ്യമായി വയോജന കമ്മീഷൻ രൂപീകരിച്ച സംസ്ഥാനമാണ് കേരളം. വയോജനങ്ങളുടെ സംരക്ഷണവും അവരുടെ പ്രശ്‌നങ്ങളും സർക്കാർ വളരെ ഗൗരവത്തോടെ കാണുന്നു. ഇത്തവണ എൽഡർലി ബജറ്റ് എന്ന പുതിയ പ്രമാണം കൂടി ബജറ്റ് രേഖയ്ക്ക് ഒപ്പം സർക്കാർ വയ്ക്കുന്നുണ്ട്.
വയോജന ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. വികസന ക്ഷേമ രംഗങ്ങളിൽ നാം കൈവരിച്ച നേട്ടങ്ങൾ ലോക ശ്രദ്ധ നേടിക്കഴിഞ്ഞു. ക്ഷേമ രംഗങ്ങളിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പണം ചിലവഴിക്കുന്ന സർക്കാരാണ് കേരളത്തിലേത്. അതിവിപുലമായ സാമൂഹ്യ സുരക്ഷാ പദ്ധതികളാണ് നമ്മുടെ സംസ്ഥാനത്ത് ഉള്ളത്.
നാളിതുവരെ ക്ഷേമ പെൻഷനായി രണ്ടാം പിണറായി സർക്കാർ നൽകിയ തുക 48383 കോടിയാണ്. 62 ലക്ഷം ജനങ്ങൾക്ക് മുടക്കമില്ലാതെ എല്ലാ മാസവും പെൻഷൻ എത്തിക്കുന്നു. ഈ സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോഴേക്കും 54000 കോടി രൂപ ക്ഷേമ പെൻഷനായി ജനങ്ങളുടെ കൈകളിലേക്ക് എത്തിച്ചിരിക്കും. അര ട്രില്യൺ രൂപ ക്ഷേമ പെൻഷനായി സാധാരണക്കാർക്ക് നൽകിയ സർക്കാരാണ് ഇത്; ധനമന്ത്രി ചൂണ്ടിക്കാട്ടി.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications