ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശത്ത് പഠിക്കാന്‍ സ്‌കോളര്‍ഷിപ്പ്; 4 കോടി രൂപ മാറ്റിവെച്ച് സര്‍ക്കാര്‍
സംസ്ഥാന ബജറ്റില്‍ ന്യൂനപക്ഷ ക്ഷേമത്തിന് മുന്‍വര്‍ഷേേത്തക്കാള്‍ അധിക തുക അനുവദിച്ച് സര്‍ക്കാര്‍. മുന്‍ വര്‍ഷത്തെ വിഹിതത്തെ അപേക്ഷിച്ച് 15.99 ശതമാനത്തിന്റെ വര്‍ധനവോട് 94.69 കോടി രൂപയാണ് ന്യൂനപക്ഷ ക്ഷേമത്തിനായി സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ 2022-23 മുതല്‍ മൗലാന ആസാദ് നാഷണല്‍ ഫെലോഷിപ്പ് നിര്‍ത്തലാക്കിയിരുന്നു.
ഇതിനെ തുടര്‍ന്ന് ന്യൂനപക്ഷ ഗവേഷക വിദ്യാര്‍ത്ഥികളുടെ ഗവേഷണ സാധ്യതകള്‍ പ്രതികൂലമായി ബാധിക്കപ്പെട്ടു. ഈ സാഹചര്യത്തില്‍ 2025-26 ല്‍ സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാനതലത്തില്‍ പ്രത്യേക പദ്ധതി ആരംഭിച്ചു. ചീഫ് മിനിസ്റ്റേഴ്സ് റിസര്‍ച്ച് ഫെലോഷിപ്പ് ഫോര്‍ മൈനോറിറ്റീസ് എന്ന് പേരിട്ട ഈ പദ്ധതി തുടരുന്നതിന് 11 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലോകോത്തര വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി, 'ന്യൂനപക്ഷ സമുദായങ്ങള്‍ക്കുള്ള വിദേശ സ്‌കോളര്‍ഷിപ് ' എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചു. വിദേശത്തുള്ള അംഗീകൃത സ്ഥാപനങ്ങളില്‍ അവരുടെ പഠനത്തിന് ഇതുവഴി സാമ്പത്തിക സഹായം നല്‍കും. പദ്ധതി നടപ്പിലാക്കുന്നതിനായി 4 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.
സമര്‍ത്ഥരായ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കും സിവില്‍ സര്‍വ്വീസ് വിദ്യാര്‍ത്ഥികള്‍ക്കും നല്‍കി പ്രൊഫ. വരുന്ന ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പിന്റെ വിഹിതം 8 കോടി രൂപയായി വര്‍ധിപ്പിച്ചു. കോഴിക്കോട് സര്‍വകലാശാലയുടെ കീഴില്‍ ന്യൂനപക്ഷ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനായിട്ടുള്ള വിഹിതം 27 ലക്ഷം രൂപയായി വര്‍ധിപ്പിക്കുകയും ചെയ്തു. ന്യൂനപക്ഷ സമുദായങ്ങളിലെ വിവാഹമോചിത/വിധവ /ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ എന്നിവര്‍ക്കായുള്ള ഇമ്പിച്ചി ബാവ ഭവന പദ്ധതിക്ക് 5 കോടി രൂപ നല്‍കും.
ന്യൂനപക്ഷ വിഭാഗത്തിലെ വിധവകള്‍ക്കുള്ള സ്വയം തൊഴില്‍ പദ്ധതിക്ക് 5 കോടി രൂപയും വകയിരുത്തി. പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രം പദ്ധതിയുടെ സംസ്ഥാന വിഹിതമായി 16 കോടി രൂപ വകയിരുത്തി. കേന്ദ്ര വിഹിതമായി 24 കോടി രൂപ പ്രതീക്ഷിക്കുന്നു എന്നും മന്ത്രി പറഞ്ഞു. കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ലിമിറ്റഡിന് ഓഹരി മൂലധനമായി 12 കോടി രൂപ വകയിരുത്തി.
കേരള ബജറ്റ്: വിഴിഞ്ഞത്തിനും കൊച്ചി മെട്രോയ്ക്കും എന്തുകിട്ടി? ജലഗതാഗതത്തിന് 138.14 കോടി.
ഒന്നാം തരം മുതല്‍ എട്ടാം തരം വരെയുള്ള ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് പ്രി-മെട്രിക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന 'മാര്‍ഗ്ഗദീപം' പദ്ധതിക്കായി 22 കോടി രൂപ വകയിരുത്തും എന്നും മന്ത്രി പ്രഖ്യാപിച്ചു.












Click it and Unblock the Notifications