കേരള ബജറ്റ്: വിഴിഞ്ഞത്തിനും കൊച്ചി മെട്രോയ്ക്കും എന്തുകിട്ടി? ജലഗതാഗതത്തിന് 138.14 കോടി
ബജറ്റില്‍ കേരളത്തിന്റെ അഭിമാന പദ്ധതികളായ വിഴിഞ്ഞത്തിനും കൊച്ചി മെട്രോയ്ക്കും അധിക തുക വെച്ച് സംസ്ഥാന സര്‍ക്കാര്‍. വിഴിഞ്ഞത്തേയും കൊച്ചി മെട്രോയും അനുബന്ധപ്പെടുത്തിയുള്ള പദ്ധതികളാണ് ബജറ്റില്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. തുറമുഖങ്ങള്‍, ലൈറ്റ് ഹൗസസ് ആന്‍ഡ് ഷിപ്പിംഗ് എന്നിവയുടെ വികസനത്തിന് 98.08 കോടി രൂപയും റോഡുകള്‍ പാലങ്ങള്‍ എന്നിവക്ക് 1182.43 കോടി രൂപയും ആണ് അനുവദിച്ചിരിക്കുന്നത്.
റോഡ് ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന് 228.10 കോടി രൂപയും ഉള്‍നാടന്‍ ജല ഗതാഗതം മെച്ചപ്പെടുത്തുന്നതിന് 138.14 കോടി രൂപയും മറ്റ് സേവനങ്ങള്‍ക്ക് 224.78 കോടി രൂപ ഉള്‍പ്പെടെ ഗതാഗത മേഖലയ്ക്ക് ആകെ 1871.53 കോടി രൂപ വകയിരുത്തി. കേരള മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നീണ്ടകര, കൊടുങ്ങല്ലൂര്‍ ക്യാമ്പസുകളിലെ വിവിധ നിര്‍മ്മാണ ങ്ങള്‍ക്കായി 5.50 കോടി രൂപ വകയിരുത്തി.

അഴിക്കലില്‍ ഒരു ഗ്രീന്‍ ഫീല്‍ഡ് പോര്‍ട്ട് (ഔട്ടര്‍ മലബാര്‍ അന്താരാഷ്ട്ര തുറമുഖം ഹാര്‍ബര്‍) വികസിപ്പിക്കുന്നതിനായി 6.96 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം തുറന്നിട്ടിരിക്കുന്ന മികച്ച അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനും അവ ഫലപ്രദമായി ഉപയോഗിക്കുന്നതിനും കേരളത്തിലെ നോണ്‍-മേജര്‍ തുറമുഖങ്ങള്‍ വികസിപ്പിക്കുന്നതിന് 65 കോടി രൂപ വകയിരുത്തി.
അനുബന്ധ ഒരു മള്‍ട്ടി-മോഡല്‍ ഗതാഗത ശൃംഖല വികസിപ്പിക്കുക എന്നത് സംസ്ഥാനത്തിന്റെ ഒരു പ്രധാന കാഴ്ചപ്പാടാണ് എന്നും അതിനാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പി ക്കുന്നതിനൊപ്പം ജലചാലുകളുടെ നാവിഗേഷന്‍ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും കേരളം മുന്‍ഗണന നല്‍കിയിട്ടുണ്ട് എന്നും ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
കൂടുതല്‍ യാത്രക്കാരെയും ചരക്ക് ഗതാഗതവും ആകര്‍ഷിക്കുന്നതിനായി വെസ്റ്റ് കോസ്റ്റ് കനാല്‍ (ഡബ്ല്യുസിസി) പൂര്‍ത്തീകരണത്തിന് പാധാന്യം നല്‍കി ഈ മേഖലയ്ക്കായുളള വിഹിതം 138.14 കോടി രൂപയായി വര്‍ധിപ്പിച്ചു. ഇതില്‍, ഉള്‍നാടന്‍ സംസ്ഥാന ജലഗതാഗത വകുപ്പിന് 33.11 കോടി രൂപയും, കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന് 9.76 കോടി രൂപയും അനുവദിച്ചു.
ഗതാഗത വികസനത്തിനായി ജലഗതാഗതത്തിന്റെ പുതുക്കിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനും ഇന്ധനക്ഷമതയുള്ളതുമായ പുതിയ വെസ്സലുകള്‍ വാങ്ങുന്നതിനും 28.11 കോടി രൂപ വകയിരുത്തും. ഉള്‍നാടന്‍ കനാല്‍ പദ്ധതിയുടെ സംസ്ഥാന മേഖലയിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 70.80 കോടി രൂപ വകയിരുത്തി. ദേശീയ ജലപാതകളുമായി ബന്ധിപ്പിക്കുന്ന ഫീഡര്‍ കനാലുകള്‍ നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് വികസിപ്പിക്കുന്നതിന് 23 കോടി രൂപ വകയിരുത്തും
കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിനുള്ള EAP ഘടകമായി 79.03 കോടി രൂപ വകയിരുത്തും എന്നും മന്ത്രി പറഞ്ഞു. കൊച്ചിയിലെ ഗതാഗതത്തെ പുനരുജ്ജീവിപ്പിച്ച് പൊതുഗതാഗതം, കൊച്ചി മെട്രോ, ബസ് ഗതാഗതം, എന്നിവയുടെ സംയോജനം വിവിധ ഘടകങ്ങള്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി EAP വിഹിതമായി 136.60 കോടി രൂപ വകയിരുത്തും.
സംസ്ഥാന വിഹിതം 'മുഖ്യ അടിസ്ഥാന സൗകര്യ വികസന പദ്ധതി' ക്കുള്ള (MIDP) വിഹിതത്തില്‍ നിന്നും ലഭ്യമാക്കും. മൊബിലിറ്റി പ്രദേശങ്ങളിലെ വികസനം, പ്രവര്‍ത്തനം, പരിപാലനം, നിരീക്ഷണം, മേല്‍നോട്ടം എന്നിവയ്ക്കായുള്ള ഉത്തരവാദിത്തപ്പെട്ട ഒരു ഏകോപന അതോറിറ്റിയായ കൊച്ചി മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് 3.05 ഗതാഗത കോടി രൂപയായി വകയിരുത്തി.












Click it and Unblock the Notifications