കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ഡിഎഫിന് കനത്ത തിരിച്ചടി; മഞ്ചേശ്വരത്ത് എപി സുന്നി വിഭാഗത്തിന്‍റെ പിന്തുണ യുഡിഎഫിന്?

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം: പത്രിക സമര്‍പ്പണം പൂര്‍ത്തിയായതോടെ മഞ്ചേശ്വരത്ത് പ്രചരണ ചൂട് കനക്കുകയാണ്. സീറ്റ് നിലനിര്‍ത്താന്‍ ലക്ഷ്യം വെച്ച് യുഡിഎഫ് മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്‍റ് എംസി ഖമറുദ്ദീനെയാണ് മത്സര രംഗത്ത് ഇറക്കിയത്. ഇക്കുറി അട്ടിമറി പ്രതീക്ഷിക്കുന്ന ബിജെപി ലോക്സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായെത്തിയ രവീശ കുണ്ടാര്‍ തന്ത്രിയെ തന്നെയാണ് വീണ്ടും പരീക്ഷിക്കുന്നത്. 2006 ലെ അട്ടിമറി വിജയം ആവര്‍ത്തിക്കാന്‍ ആകുമെന്ന ധാരണയില്‍ ശങ്കര്‍ റേയാണ് സിപിഎം സ്ഥാനാര്‍ത്ഥി.

കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ ഫലിക്കുന്നു? വിമതരെ മത്സരിപ്പിക്കില്ലെന്ന് ബിജെപി നേതാവ്, അതൃപ്തികോണ്‍ഗ്രസിന്‍റെ പ്രതീക്ഷ ഫലിക്കുന്നു? വിമതരെ മത്സരിപ്പിക്കില്ലെന്ന് ബിജെപി നേതാവ്, അതൃപ്തി

ഇഞ്ചോടിഞ്ച് പോരാട്ടത്തിന് കളമൊരുങ്ങിയ മണ്ഡലത്തില്‍ ഇത്തവണ ഓരോ വോട്ടും മുന്നണികളെ സംബന്ധിച്ച് നിര്‍ണായകമാണ്. . ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള മഞ്ചേശരത്ത് ഇക്കുറിയും വിവിധ മുസ്ലീം സംഘടനകളുടെ ഏകീകരണത്തിന് ശക്തിപകര്‍ന്നിട്ടുണ്ട്. ഇത്തവണ എപി സുന്നി വിഭാഗവും നേരത്തേ ബിജെപിക്ക് പിന്തുണ നല്‍കി വന്ന അനഫി വിഭാഗവും യുഡിഎഫിനെ പിന്തുണയ്ച്ചേക്കുമെന്നാണ് വിവരം.വിശദാംശങ്ങളിലേക്ക്

 ബിജെപി സ്വാധീന മണ്ഡലം

ബിജെപി സ്വാധീന മണ്ഡലം

ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങളില്‍ ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള ഇടമാണ് മഞ്ചേശ്വരം. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുരേന്ദ്രന്‍ വെറും 89 വോട്ടുകള്‍ക്കായിരുന്നു മണ്ഡലത്തില്‍ പരാജയപ്പെട്ടത്. ഇക്കുറിയും ​മുന്നണികള്‍ മണ്ഡലത്തില്‍ അട്ടിമറി സാധ്യതകള്‍ തള്ളിക്കളയുന്നില്ല.

Recommended Video

cmsvideo
Wafa firoz replied husband firoz's allegations through tik tok video | Oneindia Malayalam
യുഡിഎഫിന് പിന്തുണ

യുഡിഎഫിന് പിന്തുണ

ഇതോടെ ബിജെപിയെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ മണ്ഡലത്തില്‍ വിവിധ മുസ്ലീം സംഘടനകളുടെ ഏകീകരണത്തിന് ശക്തി പകര്‍ന്നിട്ടുണ്ട്. ഇത്തവണയും എപി സുന്നി വിഭാഗം യുഡിഎഫിനെ തന്നെ പിന്തുണച്ചേക്കുമെന്നാണ് വിവരം. എല്‍ഡിഎഫിനൊപ്പമാണ് മുന്‍പ് മഞ്ചേശ്വരത്തും കാന്തപുരം വിഭാഗം നിലയുറപ്പിച്ചിരുന്നത്.അതുകൊണ്ട് തന്നെ ഇകെ വിഭാഗത്തിന്‍റെ സ്വന്തം നേതാവായ മുന്‍ എംഎല്‍എ കൂടിയായി പിബി അബ്ദുള്‍ റസാഖിനോട് എപി വിഭാഗം വലിയ അകലം പാലിച്ച് പോന്നിരുന്നു.

 മാറി മറിഞ്ഞു

മാറി മറിഞ്ഞു

മണ്ഡലത്തില്‍ ബിജെപിക്ക് മുന്നേറ്റം ഉണ്ടാകാന്‍ കാരണം തന്നെ എപി വിഭാഗം ബിജെപിക്ക് വോട്ട് മറിക്കുന്നതാണെന്ന ആരോപണവും ഇവിടെ ശക്തമായിരുന്നു. എന്നാല്‍ 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ മാറി മറിഞ്ഞു. മണ്ഡലം ഇളക്കി മറിച്ചുള്ള പ്രകടനമായിരുന്നു ബിജെപി നടത്തിയത്.സ്ഥാനാര്‍ത്ഥിയായെത്തിയ കെ സുരേന്ദ്രന്‍ ശക്തമായ പോരാട്ടം തുടക്കം മുതല്‍ തന്നെ കാഴ്ച വെച്ചു.

ലോക്സഭ തിരഞ്ഞെടുപ്പിലും

ലോക്സഭ തിരഞ്ഞെടുപ്പിലും

ഇതോടെ വിവിധ മുസ്ലീം സമുദായങ്ങള്‍ക്കൊപ്പം എപി സുന്നി വിഭാഗവും മണ്ഡലത്തില്‍ യുഡിഎഫിനെ പിന്തുണച്ചു. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലും എപി സുന്നി വിഭാഗത്തിന്‍റെ പിന്തുണ യുഡിഎഫിനായിരുന്നു. സ്ഥാനാര്‍ത്ഥിയായെത്തിയ രാജ്മോഹന്‍ ഉണ്ണിത്താന്‍ 11000 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് മണ്ഡലത്തില്‍ വിജയിച്ചത്. അതേസമയം സിപിഎം സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 32000 വോട്ടുകളായിരുന്നു.

അനഫി വിഭാഗവും

അനഫി വിഭാഗവും

മണ്ഡലത്തില്‍ 16,000 ത്തോളം വോട്ടുകള്‍ സുന്നി വിഭാഗത്തിന് ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. പൈവെളിഗ, വോര്‍ക്കാടി, പുത്തിഗെ എന്നീ പഞ്ചായത്തുകളില്‍ എപി വിഭാഗത്തിന് സ്വാധീനമുണ്ട്. മുന്‍പ് ബിജെപിക്ക് പിന്തുണ നല്‍കി വന്ന അനഫി വിഭാഗവും ഇക്കുറി യുഡിഎഫിനെ പിന്തുണയ്ക്കും.

 ആഭ്യന്തര കലഹം

ആഭ്യന്തര കലഹം

ഇത്തവണ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി ലീഗില്‍ രൂപപ്പെട്ട ഭിന്നത നേതൃത്വത്തിന് കടുത്ത തലവേദനയായിരുന്നു. എംസി ഖമറുദ്ദീന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ മണ്ഡലം ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. അതേസമയം മണ്ഡലത്തിലെ പ്രചരണ ചുമതലയുള്ള പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ ഉള്ളവര്‍ ഇടപെട്ടാണ് പ്രതിഷേധം തണുപ്പിച്ചത്.

 എല്‍ഡിഎഫിന് തിരിച്ചടി

എല്‍ഡിഎഫിന് തിരിച്ചടി

അതിനിടെ മണ്ഡലത്തില്‍ തുടക്കം മുതല്‍ തന്നെ കനത്ത തിരിച്ചടിയാണ് സിപിഎമ്മിന് നേരിടേണ്ടി വന്നിരിക്കുന്നത്. കാസര്‍ഗോഡ് പെരിയ ഇരട്ട കൊലക്കേസ് സിബിഐക്ക് വിടാനുള്ള ഹൈക്കോടതി തിരുമാനത്തോടെ അക്രമ രാഷ്ട്രീയം വീണ്ടും ചര്‍ച്ചയാക്കാന്‍ ഒരുങ്ങുകയാണ് യുഡിഎഫ്. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് എല്‍ഡിഎഫിനുണ്ടായ തിരിച്ചടിയുടെ പ്രധാന കാരണങ്ങളില്‍ ഒന്ന് പെരിയ ഇരട്ട കൊലക്കേസ് ആയിരുന്നു.
മറ്റൊരു തിരഞ്ഞെടുപ്പിന് കാസര്‍ഗോഡ് വേദിയാകുമ്പോള്‍ കേസ് ചര്‍ച്ചയായതോടെ വീണ്ടും വെട്ടിലായിരിക്കുകയാണ് സിപിഎം.

രാഷ്ട്രീയ കൊലപാതകം ചര്‍ച്ചയാകും

രാഷ്ട്രീയ കൊലപാതകം ചര്‍ച്ചയാകും

ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് എല്‍ഡിഎഫിനുണ്ടായ തിരിച്ചടിയുടെ പ്രധാന കാരണങ്ങളില്‍ ഒന്ന് പെരിയ ഇരട്ട കൊലക്കേസ് ആയിരുന്നു.
മറ്റൊരു തിരഞ്ഞെടുപ്പിന് കാസര്‍ഗോഡ് വേദിയാകുമ്പോള്‍ കേസ് ചര്‍ച്ചയായതോടെ വീണ്ടും വെട്ടിലായിരിക്കുകയാണ് സിപിഎം. ഇക്കാലയളവില്‍ ഉണ്ടായ മറ്റ് രാഷ്ട്രീയ കൊലപാതകങ്ങളും പ്രധാന ചര്‍ച്ചയാക്കാന്‍ ഒരുങ്ങുകയാണ് സിപിഎം.

നിഷ്പക്ഷ വോട്ടുകള്‍

നിഷ്പക്ഷ വോട്ടുകള്‍

എന്നാല്‍ കോടതി വിധിയും സിബിഐ അന്വേഷണവും ഉപതിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നാണ് സിപിഎം പ്രതകിരണം. അതേസമയം കോടതി വിധി മഞ്ചേശ്വരത്തെ നിഷ്പക്ഷ വോട്ടുകളെ എങ്ങനെ സ്വാധീനിക്കുമെന്നാണ് പാര്‍ട്ടികളെല്ലാം ഉറ്റു നോക്കുന്നത്.

'നീ സിലിണ്ടര്‍ എത്തിച്ചുവല്ലേ,നിന്നെ കണ്ടോളാം'..യോഗി ആദിത്യനാഥിന്‍റെ ഭീഷണി,തുറന്നടിച്ച് കഫീല്‍ ഖാന്‍

പാലായിൽ തമ്മിൽ കണ്ടാൽ കടിച്ച് കീറും, ദുബായിൽ ചങ്ക്സ്, ജോസഫും ജോസും ഗ്രൂപ്പ് ഫോട്ടോയിൽ, വൈറൽ!

English summary
AP Sunni fraction to support UDF in Manjeswaram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X