സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കണം; അന്‍വറിന്റെ പിന്തുണ തേടി യുഡിഎഫ്; ചേലക്കര ആവശ്യപ്പെട്ട് അന്‍വര്‍
പാലക്കാട്: പിവി അന്‍വറിനെ ഒപ്പം കൂട്ടാന്‍ യുഡിഎഫ്. സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ച് പിന്തുണ നല്‍കണമെന്ന് യുഡിഎഫ് അന്‍വറിനോട് ആവശ്യപ്പെട്ടു. പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം യുഡിഎഫ് നേരിട്ട് പിന്തുണ ആവശ്യപ്പെട്ടെന്ന് പിവി അന്‍വര്‍ സ്ഥിരീകരിച്ചു.
അതേസമയം യുഡിഎഫിന്റേ വലിയ രാഷ്ട്രീയ നീക്കം കൂടിയാണ്. അന്‍വറിന്റെ ഡിഎംകെ എന്‍കെ സുധീറിനെയാണ് ചേലക്കരയില്‍ മത്സരിപ്പിക്കുന്നത്. ഇത് രാഷ്ട്രീയ നഷ്ടം യുഡിഎഫിനുണ്ടാക്കാനാണ് സാധ്യത. ഇത് മുന്നില്‍ കണ്ടാണ് അന്‍വറിനോട് പിന്തുണ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം പിന്തുണയ്ക്ക് ഉപാധി വെച്ചിരിക്കുകയാണ് അന്‍വര്‍. ചേലക്കരയില്‍ രമ്യ ഹരിദാസിന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കണമെന്ന് അന്‍വര്‍ ആവശ്യപ്പെട്ടു. യുഡിഎപ് എന്‍കെ സുധീറിനെ പിന്തുണയ്ക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു. മതേതര ചേരികള്‍ ഒന്നിച്ച് നില്‍ക്കണമെന്ന് താന്‍ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. അത് മാത്രമാണ് മുന്നോട്ട് വെക്കുന്നതെന്നും അന്‍വര്‍ വിശദീകരിച്ചു.
യുഡിഎഫില്‍ നിന്ന് അനുകൂലം തീരുമാനം പ്രതീക്ഷിക്കുന്നു. വൈകിയാല്‍ ഈ കപ്പല്‍ പോകുമെന്നും അന്‍വര്‍ പറഞ്ഞു. പാലക്കാട്ടും ചേലക്കരയിലും തങ്ങളെ പിന്തുണയ്ക്കണമെന്നാണ് യുഡിഎഫ് ആവശ്യപ്പെട്ടത്. ഇതില്‍ പാലക്കാട് നിര്‍ണായകമാണ്. അതുകൊണ്ടാണ് ചേലക്കരയില്‍ തിരിച്ച് പിന്തുണയെന്ന ആവശ്യം അന്‍വര്‍ മുന്നോട്ട് വെച്ചത്.
ചേലക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ യുഡിഎഫുകാര്‍ പോലും തള്ളിപ്പറഞ്ഞുവെന്ന് അന്‍വര്‍ പരിഹസിച്ചു. പിണറായിസം ഇല്ലാതാക്കാന്‍ ഒന്നിച്ച് നില്‍ക്കണം. ആര്‍എസ്എസിനെ പോലെ തന്നെ പിണറായിസത്തെയും എതിര്‍ക്കണം. യുഡിഎഫ് നേതാക്കളില്‍ നിന്ന് അനുകൂല തീരുമാനത്തിനായി കാത്തുനില്‍ക്കുകയാണ്. പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ച് ചരിത്രം മുമ്പും ഉണ്ടായിട്ടുണ്ടെന്നും അന്‍വര്‍ വ്യക്തമാക്കി.
നേരത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശന് തന്നെ പികെ അന്‍വറിന്റെ പിന്തുണ ആവശ്യപ്പെടുകയായിരുന്നു. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ സിപിഎമ്മിനെയും ബിജെപിയെയും ഒരുപോലെ എതിര്‍ക്കണമെന്നും അന്‍വറിനോട് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഡിഎംകെ സ്ഥാനാര്‍ത്ഥികളുണ്ടെങ്കില്‍ ബിജെപി, സിപിഎം വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ച് പോകും. ഇത് പരിഗണിച്ചാണ് പ്രതിപക്ഷ നേതാവ് നേരിട്ട് അന്‍വറിന്റെ പിന്തുണ ആവശ്യപ്പെട്ടത്.
വിമത ഭീഷണി പാലക്കാട്ടും ചേലക്കരയിലും നേരിടുന്നതിനാല്‍ യുഡിഎഫ് പ്രതിസന്ധിയിലാണ്. അന്‍വറിന്റെ പിന്തുണ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. ചേലക്കരയിലെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുന്ന കാര്യം യുഡിഎഫ് ഇപ്പോഴും ആലോചിച്ച് കൊണ്ടിരിക്കുകയാണ്. വീണ്ടും പിണറായി വിജയന് ജയിക്കാനുള്ള ഒരവസരം ഒരുക്കികൊടുക്കാനാണ് അവര്‍ തീരുമാനിച്ചിരിക്കുന്നതെങ്കില്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ കാണാമെന്നും അന്‍വര്‍ വ്യക്തമാക്കി.
-
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
‘പൊലീസിന് ഈ വീട്ടിൽ കാര്യമുണ്ട്’- സമൂഹ മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പോസ്റ്റുകളിൽ പൊലീസ് ഇടപെടൽ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച












Click it and Unblock the Notifications