Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപതിരഞ്ഞെടുപ്പ് ഉടൻ; വയനാട്ടിൽ പ്രിയങ്ക തന്നെ, പാലക്കാട്ട് ശോഭയോ കെ സുരേന്ദ്രനോ, ആർക്ക് നറുക്ക് വീഴും?

വയനാട്: സംസ്ഥാനത്തെ വയനാട് ലോക്‌സഭാ മണ്ഡലം, പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകില്ലെന്ന് സൂചന. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ഈ മൂന്ന് മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുമെന്നാണ് ഇപ്പോൾ ലഭ്യമായിരിക്കുന്ന വിവരം. ഈ സാഹചര്യത്തിൽ മൂന്ന് മുന്നണികളും സ്ഥാനാർത്ഥി നിർണയ ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു.

കേരളത്തിലെ അടുത്ത കാലത്തായി മാറിവന്ന സവിശേഷമായ രാഷ്ട്രീയ സാഹചര്യം കണക്കിലെടുക്കുമ്പോൾ ഉപതിരഞ്ഞെടുപ്പുകൾ സർക്കാരിനും പ്രതിപക്ഷത്തിനും ഒരുപോലെ നിർണായകമാണ്. ഗുരുതരമായ ആരോപണങ്ങളും വിമർശനങ്ങളും നേരിടുന്ന മുഖ്യമന്ത്രിക്കും പാർട്ടിക്കും ജയത്തിൽ കുറഞ്ഞതൊന്നും മതിയാവില്ല, മറുവശത്ത് പ്രതിപക്ഷത്തെ സംബന്ധിച്ച് ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് തെളിയിക്കാൻ ജയം കൂടിയേ തീരൂ.

keralabypollsnew

വയനാട് ലോക്‌സഭാ മണ്ഡലം

നിലവിൽ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം കൈകാര്യം ചെയ്യുന്ന രാഹുൽ ഗാന്ധി രാജിവച്ച ഒഴിവിലേക്കാണ് വയനാട് ലോക്‌സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസിന് അപ്രമാദിത്വമുള്ള സീറ്റിൽ നെഹ്‌റു കുടുംബത്തിൽ നിന്നുള്ള മറ്റൊരാൾ തന്നെ മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായതാണ്.

രാഹുൽ ഗാന്ധിക്ക് പകരമായി ഇവിടെ പ്രിയങ്ക എത്തുമെന്നാണ് സൂചന. ആദ്യഘട്ടത്തിൽ കെ മുരളീധരൻ അടക്കമുള്ള നേതാക്കളുടെ പേരുകൾ ഉയർന്നു വന്നെങ്കിലും അമേത്തി ജയിച്ചതോടെ രാഹുൽ വയനാട് ഉപേക്ഷിച്ചു എന്ന പ്രചരണത്തിന് അന്ത്യം കുറിക്കാൻ പ്രിയങ്ക വരുന്നതോടെ കഴിയുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ.

മണ്ഡലത്തിൽ ഇടത് മുന്നണി സ്ഥാനാർത്ഥിയായി ആര് മത്സരിക്കുമെന്ന് ഇതുവരെയും തീരുമാനമായിട്ടില്ല. കഴിഞ്ഞ തവണ തോറ്റ ആനി രാജയെ തന്നെ രംഗത്തിറക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. സിപിഐയുടെ മണ്ഡലമായതിനാൽ ഇക്കാര്യത്തിൽ സിപിഎമ്മിന് കാര്യമായ റോൾ ഒന്നുമില്ല. ബിജെപി സ്ഥാനാർത്ഥിയെ കുറിച്ചും അന്തിമ രൂപം ലഭിച്ചിട്ടില്ല. എന്നാൽ ശോഭാ സുരേന്ദ്രനെ പോലെയുള്ളവരുടെ പേരുകൾ അവർ പരിഗണിക്കുന്നുണ്ട്.

പാലക്കാട് നിയമസഭാ മണ്ഡലം

ഷാഫി പറമ്പിൽ വടകരയിൽ മത്സരിക്കാനായി രാജിവച്ചതോടെയാണ് പാലക്കാട് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടെ കഴിഞ്ഞ തവണ മെട്രോ മാൻ ഇ ശ്രീധരനെ അവസാന ലാപ്പിൽ മലർത്തിയടിച്ചാണ് ഷാഫി ജയിച്ചത്. ബിജെപി ഏറെ പ്രതീക്ഷ വയ്ക്കുന്ന മണ്ഡലങ്ങളിൽ ഒന്ന് കൂടിയാണിത്. അതുകൊണ്ട് തന്നെ ഇവിടെ കെ സുരേന്ദ്രനോ ശോഭാ സുരേന്ദ്രനോ മത്സരിച്ചേക്കുമെന്നാണ് ഇപ്പോൾ ലഭ്യമായ വിവരം.

യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിന്റെ പേര് പരിഗണനയിൽ ഉണ്ടെങ്കിലും ഒരു ഭാഗത്ത് എതിർപ്പുണ്ടെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. മണ്ഡലത്തിൽ ബിജെപിയെ എതിരിടാൻ കരുത്തുള്ള ഒരാളെ തന്നെ അവർ രംഗത്ത് ഇറക്കിയേക്കും. മുതിർന്ന നേതാക്കൾ ആരെങ്കിലും വരുമോ എന്നാണ് ഇനി അറിയേണ്ടത്. ഇടത് മുന്നണി സ്ഥാനാർത്ഥി ആരെന്നതിൽ ചർച്ചകൾ പുരോഗമിക്കുകയാണ്.

ചേലക്കര നിയമസഭാ മണ്ഡലം

മന്ത്രിയായിരുന്ന കെ രാധാകൃഷ്‌ണൻ ഇക്കുറി സിപിഎമ്മിന്റെ കനൽ തരിയായി പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് മണ്ഡലം അനാഥമായത്. ഇവിടെ ഇക്കുറി മുൻ എംഎൽഎ കൂടിയായ യുആർ പ്രദീപ് മത്സരിച്ചേക്കുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. 2016ൽ ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് പ്രദീപ്. പിന്നീട് കെ രാധാകൃഷ്‌ണന് വേണ്ടി മണ്ഡലം ഒഴിഞ്ഞു കൊടുക്കുകയായിരുന്നു.

ഇവിടെ കോൺഗ്രസിന് വേണ്ടി രമ്യ ഹരിദാസ് തന്നെ രംഗത്തിറങ്ങുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. എന്നാൽ പ്രാദേശികമായ എതിർപ്പ് രമ്യക്ക് തലവേദനയാണ്. അതുകൊണ്ട് മറ്റ് പേരുകൾ കൂടി കോൺഗ്രസ് പരിഗണിക്കുന്നുണ്ട് എന്നാണ് സൂചന. ബിജെപിക്ക് വേണ്ടി ടിഎൻ സരസു മത്സരിച്ചേക്കുമെന്നാണ് പുതിയ വിവരം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+