കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തിന്‍റെ വൈവിധ്യങ്ങളെ ഇല്ലാതാക്കരുതെന്ന് മുഖ്യമന്ത്രി....71ാം പിറന്നാള്‍ ആഘോഷിച്ച് കേരളവും

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പതാകയുയര്‍ത്തി

  • By Manu
Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യത്തിന്റെ 71ാം സ്വാതന്ത്ര്യ ദിനം കേരളവും വിപുലമായി ആഘോഷിച്ചു. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം ആഘോഷപരിപാടികള്‍ അരങ്ങേറി. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് പതാക ഉയര്‍ത്തിയത്. രാജ്യത്തിന്റെ വൈവിധ്യത്തെ ഇല്ലാതാക്കിയാല്‍ ദേശീയത ശിഥിലമായിപ്പോവുമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഗൊരഖ്പൂര്‍ ദുരന്തത്തില്‍ മരിച്ച കുട്ടികള്‍ക്ക് പിണറായി ആദരാഞ്ജലി അര്‍പ്പിച്ചു. ഒരു വിധത്തിലും തിരിച്ചുപിടിക്കാനാവാത്ത നന്‍മയുടെ നഷ്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.

പരേഡിനെ അഭിവാദ്യം ചെയ്തു

പരേഡിനെ അഭിവാദ്യം ചെയ്തു

സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തിയ മുഖ്യമന്ത്രി പരേഡിനെ അഭിവാദ്യം ചെയ്താണ് ആഘോഷപരിപാടികള്‍ക്കു തുടക്കമിട്ടത്.

24 വിഭാഗങ്ങള്‍ അണിനിരന്നു

24 വിഭാഗങ്ങള്‍ അണിനിരന്നു

24 വിഭാഗങ്ങളാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന പരേഡില്‍ അണിനിരന്നത്. സൈനിക വിഭാഗങ്ങളും പോലീസും എംസിഡി കാഡറ്റുകളും അശ്വാരൂഡസേനയുമെല്ലാം ചടങ്ങില്‍ പങ്കെടുത്തു.

കര്‍ണാടക പോലീസ് പങ്കെടുത്തു

കര്‍ണാടക പോലീസ് പങ്കെടുത്തു

കര്‍ണാടക പോലീസും തിരുവനന്തപുരത്ത് നടന്ന സ്വാതന്ത്ര്യദിന പരിപാടിയില്‍ പങ്കെടുത്തു. സംസ്ഥാനങ്ങള്‍ തമ്മിലുള്ള സഹകരണങ്ങളുടെ ഭാഗമായാണ് കര്‍ണാടക പോലീസ് എത്തിയത്.

പതാകയുയര്‍ത്തി

പതാകയുയര്‍ത്തി

പരേഡിനെ അഭിവാദ്യം ചെയ്ത ശേഷം മുഖ്യമന്ത്രി പതാക ഉയര്‍ത്തി. സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയും ചെയ്തു.

വൈവിധ്യത്തെ ഇല്ലാതാക്കരുത്

വൈവിധ്യത്തെ ഇല്ലാതാക്കരുത്

വൈവിധ്യങ്ങളുടെ സമന്വയമാണ് ഇന്ത്യയുടെ ദേശീയത. ഈ വൈവിധ്യത്തെ ഇല്ലാതാക്കിയാല്‍ ശിഥിലമായി പോവുന്നത് ദേശീയതയാണ്, ദേശീയ ഐക്യ ബോധമാണെന്നും സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

ഗാന്ധിയുടെ സ്വപ്‌നം യാഥാര്‍ഥ്യമായില്ല

ഗാന്ധിയുടെ സ്വപ്‌നം യാഥാര്‍ഥ്യമായില്ല

രാജ്യത്തെ എല്ലാവരുടെയും കണ്ണുനീര്‍ തുടച്ചു മാറ്റുകയെന്നത് മഹാത്മാ ഗാന്ധിയുടെ സ്വപ്‌നമായിരുന്നു. എന്നാല്‍ ഈ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ 71 വര്‍ഷങ്ങള്‍ പിന്നിട്ടും നമുക്ക് സാധിച്ചിട്ടില്ലെന്ന് പിണറായി പറഞ്ഞു.

കണ്ണുനീര്‍ വര്‍ധിക്കുന്നു

കണ്ണുനീര്‍ വര്‍ധിക്കുന്നു

ഒരു വിഭാഗത്തിന്റെ കണ്ണുനീര്‍ വര്‍ധിച്ചു വരുന്നതായാണ് കാണപ്പെടുന്നത്. ഇതിനെക്കുറിച്ച് ഉപരാഷ്ട്രപതിയായിരുന്ന ഹമീദ് അന്‍സാരിക്കു പോലും പരാമര്‍ശം നടത്തേണ്ടിവന്നു. കഴിഞ്ഞ കുറച്ചു നാളുകളായി ചില വിഭാഗങ്ങള്‍ക്കു അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നുണ്ടെന്നും അതു വര്‍ധിച്ചു വരുന്നതായും അദ്ദേഹം പറഞ്ഞതായി പിണറായി ചൂണ്ടിക്കാട്ടി.

കുട്ടികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു

കുട്ടികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു

യുപിയിലെ ഗൊരഖ്പൂര്‍ ആശുപത്രിയില്‍ മരിച്ച കുട്ടികള്‍ക്ക് മുഖ്യമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു. 75 കുട്ടികള്‍ പ്രാണവായു കിട്ടാതെ മരിച്ചത് ഏതു പൗരനാണ് സങ്കടപ്പെടുത്താതിരിക്കുകയെന്നും പിണറായി പറഞ്ഞു.

ദേശീയ ഗാനാലാപനം

ദേശീയ ഗാനാലാപനം

മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യ ദിന സന്ദേശത്തിനു ശേഷം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് സ്റ്റേഡിയത്തില്‍ ദേശീയ ഗാനമാലപിച്ചു. പിന്നീട് വിവിധ പോലീസ് മെഡലുകളും രാഷ്ട്രപതിയുടെ മെഡലുകളും മുഖ്യമന്ത്രി സമ്മാനിച്ചു.

English summary
Chief minister pinarayi vijayan flaghoisted in central stadium
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X