കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി കേരളത്തിലേക്ക് ഉടനില്ല; വിദേശയാത്ര നീട്ടി, യുഎഇയും സന്ദർശിക്കും

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്ര നീട്ടി. യുഎഇ കൂടി സന്ദർശിച്ച ശേഷം മാത്രമേ മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങു.നോർവെയും ബ്രിട്ടനും സന്ദർശിച്ച ശേഷം ഒക്ടോബർ 12ന് മടങ്ങിയെത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

പുതിയ യാത്രയുടെ പശ്ചാത്തലത്തിൽ 15നാണ് മുഖ്യമന്ത്രി മടങ്ങിയെത്തുക വെയിൽസിലെ കാഡിഫിൽ സന്ദർശനം ഇന്നലെ അവസാന നിമിഷം മുഖ്യമന്ത്രി വേണ്ടെന്ന് വെച്ചു. കരമാർഗം ഏറെ ദൂരം സന്ദർശികക്കണം എന്നുള്ളതിനാലാണ് തീരുമാനം മാറ്റിയത്.

pinarayi vijayan

മുഖ്യമന്ത്രി യൂറോപ്പിലേക്കു പോയത് ഒക്ടോബർ നാലിനായിരുന്നു.മന്ത്രിമാരായ പി.രാജീവും വി.അബ്ദുറഹിമാനും മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സംഘത്തിലുണ്ടായിരുന്നു. ആദ്യം നോൽവേയിലെത്തിയ സംഘം നോർവെ ഫിഷറീസ് ആൻഡ് ഓഷ്യൻ പോളിസി വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തിൽ മാരിടൈം ക്ലസ്റ്റർ രൂപപ്പെടുത്തുന്നതിനും പുതിയ പദ്ധതികൾ നടപ്പിലാക്കുന്നതിലും ഫിഷറീസ് ആൻഡ് ഓഷ്യൻ പോളിസി വകുപ്പ് മന്ത്രിയുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയിൽ തീരുമാനമായി.

സുഹൃത്തായ യുവതിയുടെ പരാതി: എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരെ കേസെടുത്തു, ജാമ്യമില്ലാ വകുപ്പുകൾസുഹൃത്തായ യുവതിയുടെ പരാതി: എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരെ കേസെടുത്തു, ജാമ്യമില്ലാ വകുപ്പുകൾ

ജനുവരിയിൽ നോർവീജിയൻ കമ്പനികളുടെ നിക്ഷേപക സംഗമം നടത്താനും കൂടിക്കാഴ്ചയിൽ തീരുമാനിച്ചിരുന്നു. സംഘത്തിലുണ്ടായിരുന്ന മന്ത്രിമാരും നോർക്ക റസിഡന്റ് വൈസ് ചെയർമാർ പി.ശ്രീരാമകൃഷ്ണൻ ഉൾപ്പെടെയുള്ള പ്രതിനിധികളും ചീഫ് സെക്രട്ടറിയും അടുത്ത ദിവസം കേരളത്തിലേക്ക് മടങ്ങിയെത്തും. ആരോഗ്യമന്ത്രി വീണാ ജോർജ്, വ്യവസായ മന്ത്രി പി.രാജീവ്, ചീഫ് സെക്രട്ടറി വി.പി.ജോയ്, ഒഎസ്ഡി വേണു രാജാമണി എന്നിവരടങ്ങിയ സംഘം വെൽഷ് ആരോഗ്യമന്ത്രി എലൂനെഡ് മോർഗനുമായി ചർച്ച നടത്തി.

എൻഎച്ച്എസ് ചീഫ് നഴ്സിങ് ഓഫിസർ സൂ ട്രാങ്കുമായും സംഘം ചർച്ച നടത്തി. കൊച്ചി നഗരത്തിന്റെ സമഗ്രവികസനത്തിനായി ആർക്കിടെക്ട് ലക്ചററായ ഷിബു രാമൻ തയാറാക്കിയ വിശദമായ പഠനറിപ്പോർട്ടും സർക്കാരിനു സമർപ്പിച്ചു.കാഡിഫ് യൂണിവേഴ്സിറ്റിയിലെ ആർക്കിടെക്ട് ലക്ചറാണ് ഷിബു രാമൻ. കോഴിക്കോട് നഗരത്തിന്റെ വികസനത്തിനും ഷിബു രാമ റിപ്പോർട്ട് തയാറാക്കുന്നുണ്ട്.റിപ്പോർട്ട് വിശദമായി പരിശോധിക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. സ്വീകാര്യമെങ്കിൽ തുടർ നടപടികൾ ഉണ്ടാകുമെന്നും ചീഫ് സെക്രട്ടറി വി.പി.ജോയ് വ്യക്തമാക്കി.

ഐസക്കിന് അല്ല മനോരമേ, നിങ്ങളുടെ സ്വന്തം ഇ.ഡിയ്ക്കാണ് അടി കിട്ടിയത്: ആനാവൂർ നാഗപ്പന്‍ഐസക്കിന് അല്ല മനോരമേ, നിങ്ങളുടെ സ്വന്തം ഇ.ഡിയ്ക്കാണ് അടി കിട്ടിയത്: ആനാവൂർ നാഗപ്പന്‍

English summary
kerala chief minister pinarayi vijayan extend his foreign visit Pinarayi vijayan will be go to uae from europe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X