കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂനമർദ്ദവും ചുഴലിക്കാറ്റ് സാധ്യതയും; കേരളതീരത്ത് മത്സ്യബന്ധനം നിരോധിച്ചതായി മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: ചുഴലിക്കാറ്റിനുള്ള സാധ്യക കണക്കിലെടുത്ത് ഇന്ന് അർദ്ധരാത്രി മുതൽ കേരള തീരത്ത് മത്സ്യബന്ധനം നിരോധിച്ചതായി മുഖ്യമന്ത്രി. തെക്ക് കിഴക്കൻ അറബിക്കടലിൽ മെയ് 14ന് ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും, അത് ചുഴലിക്കാറ്റായി മാറിയേക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി കേരളത്തിൽ മെയ് 14, 15 തീയതികളിൽ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും അതിനാൽ. ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്ന് ഇനിയൊരു അറിയിപ്പ് ലഭിക്കുന്നത് വരെ മത്സ്യതൊഴിലാളികൾ ആരും കടലിൽ പോകരുതെന്നുമാണ് നിർദേശം.

വോയ്സ് ക്ലിപ്പ് അയച്ചത് ബാല തന്നെ: അമൃത സുരേഷിനോട് യൂട്യൂബ് ചാനലിന്റെ വെളിപ്പെടുത്തൽവോയ്സ് ക്ലിപ്പ് അയച്ചത് ബാല തന്നെ: അമൃത സുരേഷിനോട് യൂട്യൂബ് ചാനലിന്റെ വെളിപ്പെടുത്തൽ

നിലവിൽ മത്സ്യ ബന്ധനത്തിന്റെ ഭാഗമായി ആഴക്കടലിലുള്ള മത്സ്യ തൊഴിലാളികളെല്ലാം എത്രയും പെട്ടെന്ന് സുരക്ഷിതമായ തീരത്തേക്ക് എത്തിച്ചേരാനും നിർദേശം നൽകിയിട്ടുണ്ട്. ഏത് സാഹചര്യവും നേരിടുന്നതിന് വായുസേനയുടെ ഹെലികോപ്റ്റർ തിരുവനന്തപുരത്ത് സജ്ജമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ മെയ് 12 മുതല്‍ മെയ് 15 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 45 - 55 കിമി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

 cm-1620

ശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടിനും, വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും ദുരന്തനിവാരണ സേന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാറ്റിൽ മരങ്ങൾ കടപുഴകി വീഴാനും, മലയോര മേഖലയിൽ മണ്ണിടിച്ചിൽ അപകടങ്ങൾ ഉണ്ടാവാനും സാധ്യത ഉള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തണമെന്നും നിർദേശത്തിൽ പറയുന്നുണ്ട്.

കനത്ത മഴയില്‍ വെള്ളക്കെട്ടായ തിരുവനന്തപുരം നഗരം, ചിത്രങ്ങള്‍ കാണാം

അതേ സമയം കൊവിഡ് ആശുപത്രികളിലും ഓക്‌സിജൻ പ്ലാന്റുകളിലും വൈദ്യുതി വിതരണം തടസ്സമില്ലാതെ ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പിനും വൈദ്യുത വകുപ്പിനും നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളുടെ കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. 1077 നമ്പറിൽ ഇഓസിയുമായി ബന്ധപ്പെടാവുന്നതാണ്.

ഗ്ലാമര്‍ ലുക്കില്‍ നിക്കി തംമ്പോളി, പുതിയ ചിത്രങ്ങള്‍ കാണാം

English summary
Kerala Chief minister Says Fishing banned in Kerala coasts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X