കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

12 കോടി ക്രിസ്തുമസ് ബംപർ നേടിയ ഷറഫുദീൻ ഇവിടെയുണ്ട്, മറ്റൊരു കോടീശ്വരനും, ലോട്ടറിയെ പ്രേമിച്ച ആര്യങ്കാവും

Google Oneindia Malayalam News

കൊച്ചി: കേരള ലോട്ടറിയുടെ ക്രിസ്തുമസ്-പുതുവത്സര ബംബർ കച്ചവടം പൊടിപൊടിക്കുകയാണ്. ഒന്നാം സമ്മാനം 16 കോടിയാണ്. ആരെയായിരിക്കും ഭാഗ്യദേവത കടാക്ഷിക്കുകയെന്നറിയാൻ ജനവരി 19 വരെ കാത്തിരിക്കണം.

അതിനിടെ കഴിഞ്ഞ വർഷം ക്രിസ്തുമസ് ബംബർ നേടിയ വ്യക്തിയുടെ ഇപ്പോഴത്തെ ജീവിതം എങ്ങനെയെന്ന് അറിഞ്ഞാലോ? അത് അറിയും മുൻപ് ആ ലോട്ടറി വിറ്റ കൊല്ലം ജില്ലയിലെ അതിർത്തി ഗ്രാമമായ ആര്യങ്കാവിലെ 'ലോട്ടറി പ്രേമത്തെ' കുറിച്ചും, അവിടുത്തെ മറ്റൊരു കോടീശ്വരനെ കുറിച്ചും അറിയണം.

 ലോട്ടറി വിൽപ്പനയാണ്

കേരള-തമിഴ്നാട് അതിർത്തി ചെക്ക് പോസ്റ്റ് കഴിഞ്ഞ് കഴിഞ്ഞാൽ പിന്നെ കാണുന്ന കാഴ്ചകൾ മുഴുവൻ ലോട്ടറി വിൽപ്പനയാണ്. ചെറുതും വലുതുമായ കടകൾ, നടന്ന് വിൽക്കുന്നവർ, സൈക്കിളിൽ നിൽക്കുന്നവർ എന്ന് വേണ്ട പൊടി പൊടിച്ച ലോട്ടറി കച്ചവടം തന്നെ. മറ്റ് കച്ചവടങ്ങൾ ഉണ്ടെങ്കിലും ആളുകൾക്ക് താത്പര്യം ലോട്ടറി കച്ചവടമാണ്. അതിനൊരു കാരണവുമുണ്ട്.

 നിരവധി സമ്മാനങ്ങൾ

ചെറുതും വലുതുമായ നിരവധി സമ്മാനങ്ങൾ ഇവിടെ വിൽക്കുന്ന ലോട്ടറികൾക്ക് അടിക്കാറുണ്ട്. ചെറുതും വലുതുമെന്ന് പറയുമ്പോൾ എന്ന ചോദ്യമാണോ? വലുതെന്ന് പറഞ്ഞാൽ 12 കോടിയുടെ ബംബർ സമ്മാനം തന്നെ. ഞെട്ടേണ്ട, 2020 ലെ 12 കോടിയുടെ ബംബർ സമ്മാനം വിറ്റത് ഇവിടെ ലോട്ടറി കട നടത്തുന്ന തമിഴ്നാട് സ്വദേശിയായ വെങ്കിടേശൻ എന്ന വ്യക്തിയാണ്.

 12 കോടിയുടെ സമ്മാനം അടിച്ചതോടെ

1 കോടി, 50 ലക്ഷം, 75 ലക്ഷം, 80 ലക്ഷം എന്നിങ്ങനെ ഒരുപാട് സമ്മാനങ്ങൾ വെങ്കിടേശന്റ കടയിൽ വിറ്റ ടിക്കറ്റിന് ലഭിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ തുക വന്നത് ക്രിസ്തുമസ് ബംബറിന്റെ 12 കോടി തന്നെ.തനിക്ക് 12 കോടിയുടെ സമ്മാനം ലഭിച്ചതോടെയാണ് ഈ ഭാഗത്ത് കൂടുതൽ ലോട്ടറി കച്ചവട കടകൾ വന്നതെന്ന് വെങ്കിടേശൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

 ലോട്ടറി വിൽക്കുന്നു


അന്ന് വെങ്കിടേശൻ വിറ്റ 12 കോടിയുടെ ടിക്കറ്റ് വാങ്ങിയ ആ ഭാഗ്യവാൻ ഇപ്പോൾ എവിടെയാണ്? ഹേയ്, അധിക ദൂരമൊന്നും പോകേണ്ടതില്ല, വെങ്കിടേശന്റെ കടയ്ക്ക് തൊട്ടടുത്ത കടയിൽ നിന്നും ലോട്ടറി വിൽക്കുന്നു. തമിഴ്‌നാട് തിരുനൽവേലി ഇരവിയധർമപുരം സ്വദേശിയായ ഷറഫുദ്ദീനായിരുന്നു ലോട്ടറി അടിച്ചത്.

 മിച്ചം വന്ന ടിക്കറ്റിനായിരുന്നു

ലോട്ടറി വിൽപ്പനക്കാരനായ ഷറഫുദ്ദീൻ വിൽക്കാൻ വാങ്ങിയതിൽ മിച്ചം വന്ന ഒരു ടിക്കറ്റിനായിരുന്നു സമ്മാനം. ലോട്ടറി അടിച്ചതോടെ ആര്യങ്കാവിലെ ഒരു ലോട്ടറി കട ഷറഫുദ്ദീൻ വാങ്ങി. ഇപ്പോൾ അവിടെയാണ് ലോട്ടറി കച്ചവടം. അതായത് രണ്ട് കോടീശ്വരൻമാർ ഒരേ സ്ഥലത്ത് ലോട്ടറി വിൽക്കുന്നു.

 ലോട്ടറിയോടുള്ള താത്പര്യം കൊണ്ട്

ലോട്ടറിയോടുള്ള താത്പര്യം കൊണ്ടാണ് ലോട്ടറി കച്ചവടത്തിലേക്ക് തന്നെ ഇറങ്ങിയതെന്ന് ഷറഫുദ്ദീൻ പറയുന്നു. ഇഷ്ടം പോലെ കച്ചവടം നടക്കുന്നുണ്ടെന്നും സമ്മാനങ്ങൾ പോകുന്നുണ്ടെന്നും കമ്മീഷനുകൾ ലഭിക്കുന്നുണ്ടെന്നും ഷറഫുദ്ദീൻ പറയുന്നു. അതേസമയം കേരള സർക്കാരിന്റെ ക്രിസ്തുമസ്-പുതുവത്സര ബംബർ വിജയി ആരെന്ന് അറിയാനുള്ള ആകാംഷയിലാണ് കേരളം.

 7 ലക്ഷത്തിലധികം ടിക്കറ്റുകൾ

ഇതുവരെ ഏഴ് ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റുപോയത്. 15 ലക്ഷം ടിക്കറ്റുകളാണ് കേരള ലോട്ടറി വകുപ്പ് അച്ചടിച്ചത്. ഓണം ബംബർ വൻ ഹിറ്റായതോടെയാണ് ഇത്തവണ ക്രിസ്തുമസ് ബംബറിന്റെ സമ്മാനവും ഉയർത്താൻ സർക്കാർ തീരുമാനിച്ചത്. രണ്ടാം സമ്മാനം ഒരു കോടിയാണ്. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 20 പേർക്ക് ലഭിക്കും.

English summary
Kerala Christmas bumper lottery 2022;Last Year Winner Sharafudheen Is Here Selling Lottery In Kollam,viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X