Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിവ്യയ്‌ക്കെതിരെ പിണറായി; ' ആത്മാഭിമാനം ചോദ്യം ചെയ്യരുത്', എഡിഎമ്മിന്റെ മരണം ദു:ഖകരമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ പരസ്യ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നവീന്‍ ബാബുവിന്റെ മരണം അതീവ ദുഖകരമാണ് എന്ന് മുഖമന്ത്രി പറഞ്ഞു. കേരള സെക്രട്ടേറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം

നിര്‍ഭയമായും നീതിയുക്തമായും ജോലി ചെയ്യുന്നവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കില്ല എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അത്തരക്കാരെ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈയടുത്ത കാലത്ത് നമ്മുടെ സര്‍വീസില്‍ ഉണ്ടായിരുന്ന ഒരാളുടെ കാര്യം നാട് പ്രത്യേകമായി ശ്രദ്ധിക്കുന്ന ഘട്ടമാണിത് എന്ന് പറഞ്ഞ് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Naveen Babu

ഇതുപോലൊരു ദുരന്തം ഇനി നാട്ടില്‍ ഉണ്ടാകാന്‍ പാടില്ല എന്നും ശക്തമായ നിലപാട് ഇക്കാര്യത്തില്‍ സ്വീകരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി. അത് ഉറപ്പിക്കാനുള്ള നടപടി ഉണ്ടാകും എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സിവില്‍ സര്‍വീസ് രംഗം മെച്ചപ്പെടണമെന്നും പഴയ കാലഘട്ടത്തിന്റെ ഹാംഗ് ഓവര്‍ ഉള്ള ചിലര്‍ ഇപ്പോഴുമുണ്ട് എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ല എന്നും അദ്ദേഹം നിഷ്‌കര്‍ഷിച്ചു.

കേരളം അഴിമതി കുറഞ്ഞ സംസ്ഥാനമാണ് എന്ന് അവകാശപ്പെട്ട അദ്ദേഹം ഫയല്‍ നീക്കത്തിന്റെ വേഗം വര്‍ധിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട് എന്നും വ്യക്തമാക്കി. വകുപ്പുകള്‍ക്കിടയിലെ ഫയല്‍ നീക്കത്തിന് കാലതാമസം ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് നവീന്‍ ബാബുവിന്റെ മരണത്തില്‍ മുഖ്യമന്ത്രി പരസ്യമായി പ്രതികരിക്കുന്നത്. നവീന്‍ ബാബുവിന്റെ ആത്മഹത്യ നടന്ന് ഒമ്പതാം നാളാണ് മുഖ്യമന്ത്രിയുടെ പരസ്യ പ്രതികരണം.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പിപി ദിവ്യയുടെ മരണത്തിന് പിന്നാലെയായിരുന്നു നവീന്‍ ബാബു ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ദിവ്യയെ തള്ളുന്ന നിലപാടാണ് സിപിഎം നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രിയും ദിവ്യയുടെ നടപടിയെ വിമര്‍ശിച്ചിരുന്നു. എഡിഎമ്മിന്റെ മരണം സംബന്ധിച്ചുള്ള അന്വേഷണത്തില്‍ ഒരു രീതിയിലുള്ള ഇടപെടലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

'അന്വേഷണം ശരിയായ രീതിയില്‍ നടക്കും. അത് എത്രയും വേഗം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതില്‍ വീഴ്ചയുണ്ടാകില്ല. ദിവ്യക്കെതിരേ ഇപ്പോള്‍ സ്വീകരിക്കാന്‍ കഴിയുന്ന നടപടികള്‍ എല്ലാം സ്വീകരിച്ചിട്ടുണ്ട്,' എന്നായിരുന്നു മുഖ്യമന്ത്രി എല്‍ഡിഎഫ് യോഗത്തില്‍ പറഞ്ഞിരുന്നത്. സംഭവത്തിന് പിന്നാലെ ദിവ്യയെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+