മുഖ്യമന്ത്രിയുടെ ഓഫീസിനും കൊച്ചി എയര്‍പോര്‍ട്ടിനും ബോംബ് ഭീഷണി; ഉറവിടം കണ്ടെത്താനാകാതെ പൊലീസ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ വീണ്ടും ബോംബ് ഭീഷണി. തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും ബോംബ് ഭീഷണി ലഭിച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇന്ന് പുലര്‍ച്ചെ ബോംബ് ഭീഷണി ലഭിച്ചു. എല്ലാ സ്ഥലങ്ങളിലും പരിശോധന നടത്താന്‍ അധികൃതര്‍ ബോംബ് സ്ക്വാഡുകളെ വിന്യസിച്ചിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ ഓഫീസിലും തിരുവനന്തപുരത്തെ വസതിയിലും ഇമെയില്‍ വഴിയാണ് ബോംബ് ഭീഷണി ലഭിച്ചത്. ധനകാര്യ സെക്രട്ടറിയുടെ ഇ മെയിലേക്കാണ് സന്ദേശമെത്തിയത്. ലഹരി വ്യാപനത്തിനെതിരെ മുഖ്യമന്ത്രി നടപടി എടുക്കുന്നതില്‍ പ്രതിഷേധിച്ച് ബോംബ് വയ്ക്കുമെന്നാണ് ഇ മെയില്‍ സന്ദേശം. രാജ്ഭവനിലും ഭീഷണി സന്ദേശമെത്തിയിട്ടുണ്ട്. ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് അടിയന്തര നടപടി സ്വീകരിക്കുകയും പ്രദേശമാകെ വളയുകയും ചെയ്തു.

ഡോഗ് സ്ക്വാഡും പ്രത്യേക സംഘങ്ങളും സ്ഥലത്തെത്തി സമഗ്രമായ പരിശോധന നടത്തിവരികയാണ്. അതേസമയം ഇതുവരെ, രണ്ട് സ്ഥലങ്ങളിലും സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല. കൊച്ചി എയര്‍പോര്‍ട്ടിലും ഭീഷണി സന്ദേശത്തെ തുടര്‍ന്ന് പരിശോധന നടത്തുകയാണ്. 'സിഐഎഎല്ലില് ആര്‍ഡിഎക്സ് അധിഷ്ഠിത സ്ഫോടകവസ്തു രഹസ്യമായി സ്ഥാപിച്ചിരിക്കുന്നു! ഉച്ചയ്ക്ക് 2 മണിയോടെ എല്ലാവരും ഒഴിഞ്ഞുപോകണം!' എന്ന് അവകാശപ്പെട്ടുകൊണ്ട് [email protected] എന്ന ഇമെയില്‍ ഐഡിയില്‍ നിന്ന് രാവിലെ 07.53 ന് [email protected] എന്ന വിലാസത്തിലേക്ക് ബോംബ് ഭീഷണി സന്ദേശം ലഭിക്കുകയായിരുന്നു.
ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ വിമാനത്താവളത്തിലെ ബോംബ് ഭീഷണി വിലയിരുത്തല്‍ കമ്മിറ്റി (ബിടാക്) രാവിലെ 8.55 ന് വിളിച്ചുചേര്‍ത്ത് അടിയന്തര സുരക്ഷാ നടപടികള്‍ സ്വീകരിച്ചു. എല്ലാ ടെര്‍മിനലുകളിലും സി ഐ എസ് എഫ് പരിശോധനകള്‍ നടത്തി. അതേസമയം പൊലീസ് നഗരത്തിനുള്ളിലും സമാനമായ പരിശോധനകള്‍ നടത്തുന്നുണ്ട്. എല്ലാ ദക്ഷിണേന്ത്യന്‍ വിമാനങ്ങള്‍ക്കും സുരക്ഷാ നടപടികള്‍ വര്‍ധിപ്പിക്കാന്‍ വിമാനക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്കി.
പിന്നാലെ കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) ഭീഷണി സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കുകയും ബന്ധപ്പെട്ട അധികൃതരെ അറിയിക്കുകയും ചെയ്തു. കഴിഞ്ഞ മൂന്നാഴ്ചയായി സംസ്ഥാനത്തെ പലയിടങ്ങളിലും വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇന്നും ബോംബ് ഭീഷണി ഉണ്ടായിരിക്കുന്നത്. സെക്രട്ടറിയേറ്റിലും ക്ലിഫ് ഹൗസിനും പുറമെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഓഫീസിലും പരിശോധന പുരോഗമിക്കുകയാണ്.
അതേസമയം സംസ്ഥാനത്ത് തുടര്‍ച്ചയായുണ്ടാകുന്ന വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുകയാണ് പൊലീസ്. സര്‍ക്കാര്‍ ഓഫീസുകള്‍, പഞ്ച നക്ഷത്ര ഹോട്ടലുകള്‍, കോടതികള്‍, ബാങ്കുകള്‍, റെയില്‍വേ സ്റ്റേഷന് എന്നിവിടങ്ങളിലെല്ലാം വ്യാജ ബോംബ് ഭീഷണി സന്ദേശം കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചിരുന്നു.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications