• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'സന്ദീപ് വാര്യർ സംഘിയാണ്,പക്ഷേ മസാല പുരട്ടി തേജോവധം നടത്തുന്നത് കഷ്ടം'; സംഭവം വിശദീകരിച്ച് കുറിപ്പ്

തിരുവനന്തപുരം; തൃശ്ശൂരിൽ വെച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യരെ സ്വന്തം പാർട്ടി പ്രവർത്തകർ തന്നെ മർദ്ദിച്ചതായുള്ള വാർത്തകൾ ഉണ്ടായിരുന്നു. ജെപിയുടെ തന്നെ വനിതാ പ്രാദേശിക നേതാവുമായുള്ള സൗഹൃദത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന തരത്തിലായിരുന്നു പ്രചരണങ്ങൾ. എന്നാൽ ഇത്തരം പ്രചരണങ്ങളെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് പൊതുപ്രവര്‍ത്തകനും കേരള കോണ്‍ഗ്രസ് നേതാവുമായ എഎച്ച് ഹഫീസ്. പ്രചരിക്കുന്നത് വെറും ആരോപണങ്ങൾ മാത്രമാണെന്നും യഥാർത്ഥ സംഭവം എന്താണെന്നും ഹഫീസ് ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം

കേരളത്തിന് ആശ്വാസം: സിംഗപ്പൂരില്‍ കൊച്ചിയില്‍ ഓക്‌സിജന്‍ എത്തി- ചിത്രങ്ങള്‍ കാണാം

ഭർത്താവിൽ നിന്ന് പീഠനം

തൃശൂരിൽലെ ബി ജെ പി യുടെ നേതാവും നഗരസഭ കൗൺസിലറുമായ ഒരു വനിതാ നേതാവ് ഭർത്താവിൽ നിന്ന് അനുഭവിക്കുന്ന പീഡനംമൂലം കോടതിയിൽ വിവാഹ മോചനം ആവശ്യപ്പെട്ടു കേസ് ഫയൽ ചെയ്തു. അതോടെ ബി ജെ പി നേതാവായ സന്ദീപ് വാര്യരുടെ മധ്യസ്ഥതയിൽ ഒത്തു തീർപ്പിന് ശ്രമം നടന്നിരുന്നു . മധ്യപാനിയും സഹപ്രവർത്തകരായ അദ്ധ്യാപകരെപ്പോലും സംശയിച്ച് കഠിനമായ ദേഹോപദ്രവം ഏൽപ്പിക്കുക യും ചെയ്യുന്ന ഒരുവനുമായി യോജിച്ചുള്ള ഒരു നീക്കത്തിനും തയ്യാറല്ലെന്നും ആ സ്ത്രീ പറഞ്ഞു ബുദ്ധിമുട്ടുകൾ പറഞ്ഞു.

 ഭർത്താവ് അനുവദിക്കുന്നില്ലെന്ന്

അവർ അദ്ധ്യാപകയാണ്. പുതിയ അധ്യയന വർഷം ആരംഭിച്ചിട്ട് അവരുടെ മകളുടെ പുസ്തകങ്ങൾ എടുക്കാൻ പോലും ഭർത്താവ് അനുവധിക്കുന്നില്ല അത് മാത്രം വാങ്ങി കൊടുത്താൽ മതിയെന്ന് അവർ പറഞ്ഞു ഏതാനും ദിവസം മുമ്പ് സന്ദീപ് വാര്യർ എന്നെ വിളിച്ചിരുന്നു
തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ഡൗൺ സമയത്ത് ബാലാവകാശ കമ്മീഷനിൽ സിറ്റിംഗ് ഉണ്ടോയെന്ന് അറിയാനാണ് പ്രാദേശിക പ്രവർത്തകർരുടെ താല്പര്യപ്രകാരം അദ്ദേഹം എന്നെ ബന്ധപ്പെട്ടത്.

സന്ദീപിന്റെ വസതിയിൽ എത്തി

ബാലവാകാശ കമ്മീഷൻ വഴി കുഞ്ഞിൻറ്റെ പാഠപുസ്തകം വീണ്ടെടുക്കാൻ കഴിയുമോ എന്നതായിരുന്നു ലക്ഷ്യം. പക്ഷേ പൊലീസ് ഇടപെട്ടു ആ കുഞ്ഞിൻറ്റെ പാഠപുസ്തകം വീണ്ടെടുത്ത് കൊടുത്തു .ആ പ്രശ്നം അവസാനിപ്പിച്ചു.
എന്നാൽ പൊലീസ് ഇടപെടലിന് പിന്നിൽ സന്ദീപ് വാര്യർ ആണന്ന് സംശയത്തിൽ അയാൾ മദ്യപിച്ചു സന്ദീപിൻറ്റെ വസതിയിൽ എത്തി ബഹളം വച്ചു.

 സന്ദീപ് വാര്യർ എത്തി

ആ സമയം സന്ദീപ് വാര്യർ അവിടെ ഉണ്ടായിരുന്നില്ല . സന്ദീപിൻറ്റെ സെക്രട്ടറി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അയാൾ മദ്യപാനിയെപുറത്താക്കി വാതിലടച്ചു. അതിനിടയിൽ കതകനിടയിൽ പെട്ട് ബഹളമുണ്ടാക്കിയ ആളുടെ കൈ മുറിഞ്ഞു. സെക്രട്ടറി അറിയിച്ചതനുസരിച്ച് സന്ദീപ് പോലീസിൽ വിവരമറിയിച്ചു . മദ്യപാനിയെ സ്ഥലത്ത് നിന്ന് നീക്കി പിന്നീട് സന്ദീപ് വാര്യർ അവിടെ എത്തി .

സന്ദീപിനെതിരെ

പക്ഷേ വിഷയത്തിൽ മസാല കലർത്തി വ്യക്തിപരമായി തേജോവധം ചെയ്യാൻ ചില ശ്രമങ്ങൾ കണ്ടു. അത് കഷ്ടമാണ് . സന്ദീപിൻറ്റെ രാഷ്ട്രീയ നിലപാടുകൾ വിഭന്നവും സംഘ ഫാസിസത്തിൻറ്റെ നിലവാരവുമാണ്. അതിനെ അതിന്റെ രീതിയിൽ ചെറുത്ത് നിലയുറപ്പിക്കും .പക്ഷേ സത്യം വ്യക്തമായി അറിയാവുന്ന ഒരാൾ എന്ന നിലയിൽ സന്ദീപിനെതിരെ
വ്യക്തി പരമായ യാതൊരു നീക്കവും പ്രോഹത്സാഹിപ്പിക്കില്ല.

cmsvideo
  BJP leader Sandeep Warrier's Facebook post against Prithviraj over Lakshadweep issue
   മസാല പുരട്ടിയല്ല

  സന്ദീപ് വാര്യർ സംഘി യാണ് .
  ആ ഫാസിസത്തിൻറ്റെ മാർഗം എൻറ്റെ കാഴ്ചപ്പാടിൽ എതിർക്കേണ്ടത് തന്നെയാണ് .അത് മസാല പുരട്ടിയല്ല ആശയപരമായി തന്നെ എതിർക്കും .
  അകംപൊള്ളയായ ആരോപണങ്ങൾ ഉപയോഗിച്ച് ഇടതു നേതാക്കളെ വേട്ടയാടാനിറങ്ങുമ്പോൾ ഓരോ സംഘിയും ഓർക്കണം തനിക്ക് നേരെയും സംഘികൾ ചതിക്കുഴികൾ തീർക്കുമെന്ന സത്യം.

  കെ സുരേന്ദ്രന്‍ കൂടുതല്‍ കുരുക്കിലേക്ക്, ശബ്ദരേഖ പുറത്തുവിട്ട് പുറത്തുവിട്ട് പ്രസീത അഴീക്കോട്കെ സുരേന്ദ്രന്‍ കൂടുതല്‍ കുരുക്കിലേക്ക്, ശബ്ദരേഖ പുറത്തുവിട്ട് പുറത്തുവിട്ട് പ്രസീത അഴീക്കോട്

  English summary
  Kerala Congress Leader AH Hafees supports sandeep varier and explains the whole thing happened in thrissur
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X