കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം തള്ളിക്കളഞ്ഞ ലൗജിഹാദ്; പരിശോധിക്കണമെന്ന് ജോസ് കെ മാണി, സംശയം ദൂരീകരിക്കണം

Google Oneindia Malayalam News

കോട്ടയം: ലൗ ജിഹാദ് വിഷയത്തില്‍ പ്രതികരണവുമായി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. തുടര്‍ച്ചയായ ആരോപണങ്ങള്‍ ഉയരുന്നുണ്ടെന്നും വിഷയം പരിശോധിച്ച് വ്യക്തത വരുത്തണമെന്നും അദ്ദേഹം മനോരമയോട് പറഞ്ഞു. യാഥാര്‍ഥ്യമുണ്ടോ എന്ന് പരിശോധിക്കണം. പൊതുസമൂഹം വിഷയം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു. ഇതടുമുന്നണിയിലെ ഒരു ഘടകകക്ഷി ആദ്യമായിട്ടാണ് ലൗ ജിഹാദ് വിവാദത്തില്‍ പ്രതികരിക്കുന്നത്.

j

നേരത്തെ കേരളത്തില്‍ വിഷയം സജീവ ചര്‍ച്ചയായ വേളയില്‍ ഹൈക്കോടതി അന്വേഷണത്തിന് നിര്‍ദേശിച്ചിരുന്നു. ഒന്നിലധികം തവണ പോലീസ് അന്വേഷിക്കുകയും ലൗജിഹാദ് എന്നത് കേരളത്തില്‍ ഇല്ലെന്നു റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ആരോപണം ഹൈക്കോടതി തള്ളുകയും ചെയ്തു. ലൗജിഹാദ് വിഷയത്തില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ സിപിഎം നേരത്തെ തള്ളിയിരുന്നു. ഇടതുപക്ഷത്തെ മറ്റു പാര്‍ട്ടികള്‍ക്കും ഇതേ നിലപാടാണ്. എന്നാല്‍ ജോസ് കെ മാണി ലൗ ജിഹാദ് ആരോപണത്തെ കുറിച്ച് അന്വേഷിച്ച് വ്യക്തത വരുത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

സര്‍വെ സംഘടിപ്പിച്ചവര്‍ക്ക് നന്ദി; നിങ്ങള്‍ ചെയ്ത ഉപകാരം ചെറുതല്ലെന്ന് ഉമ്മന്‍ ചാണ്ടി, ഞാന്‍ അനുഭവിച്ചറിഞ്ഞു..സര്‍വെ സംഘടിപ്പിച്ചവര്‍ക്ക് നന്ദി; നിങ്ങള്‍ ചെയ്ത ഉപകാരം ചെറുതല്ലെന്ന് ഉമ്മന്‍ ചാണ്ടി, ഞാന്‍ അനുഭവിച്ചറിഞ്ഞു..

കേരളത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നടത്തിയ റോഡ് ഷോ

മുസ്ലിം യുവാക്കള്‍ സ്‌നേഹം നടിച്ച്് ആസൂത്രിതതമായി പെണ്‍കുട്ടികളെ മതംമാറ്റുന്നു എന്ന് സംഘപരിവാര്‍ സംഘടനകളാണ് ആദ്യം ആരോപണം ഉന്നയിച്ചത്. 4000 പെണ്‍കുട്ടികളെ ഇത്തരത്തില്‍ മതം മാറ്റിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ തെളിവ് ലഭിച്ചില്ല. തുടര്‍ന്നാണ് ഹൈക്കോടതി വിഷയം തള്ളിയത്. കോളിളക്കം സൃഷ്ടിച്ച ഹാദിയ കേസിലും ലൗ ജിഹാദ് ആരോപണവുമായി സംഘപരിവാര്‍ സംഘടനകള്‍ രംഗത്തുവന്നെങ്കിലും യാതൊരു തെളിവും ലഭിച്ചിരുന്നില്ല. ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും ലൗ ജിഹാദിനെ തടയാനെന്ന പേരില്‍ നിയമ നിര്‍മാണം നടത്തിയിട്ടുണ്ട്.

അല്‍പ്പം ഹോട്ടാണ് സാമന്ത: പ്രിയ നടിയുടെ പുതിയ ചിത്രങ്ങള്‍

English summary
Kerala Congress M leader Jose k Mani says must need clarify over love jihad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X