പിന്നില്‍ നിന്ന് കുത്തി; യുഡിഎഫ് നേരിടാൻ പോകുന്ന ആ വലിയ പ്രതിസന്ധി വെളിപ്പെടുത്തി ജോസ് കെ മാണി
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (എം) ഇടത് പ്രവേശം പ്രഖ്യാപിച്ചതിന് പിന്നാലെ യുഡിഎഫിനെതിരെയും പിജെ ജോസഫിനെതിരെയും തുറന്നടിച്ച് ജോസ് കെ മാണി രംഗത്ത്. മനോരമ ന്യൂസ് അഭിമുഖ പരിപരാടിയായ നേരെ ചൊവ്വയിലായിരുന്നു ജോസ് കെ മാണിയുടെ തുറന്നുപറച്ചില്‍.

യുഡിഎഫിന് ഇനിയുള്ള ഏറ്റവും വലിയ പ്രതിസന്ധി പിജെ ജോസഫായിരിക്കുമെന്ന് ജോസ് കെ മാണി പറഞ്ഞു. പിന്നില്‍ നിന്ന് കുത്തുന്ന രീതിയാണ് യുഡിഎഫിനുള്ളത്. ആരെയും പേരെടുത്ത് കുറ്റപ്പെടുത്താത്ത് കെ എം മാണി പഠിപ്പിച്ച രാഷ്ട്രീയ മര്യാദ കൊണ്ടാണെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി.
അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) മത്സരിച്ച എല്ലാ സീറ്റുകളും തങ്ങള്‍ക്ക് വേണമെന്ന് പിജെ ജോസഫ് അവകാശപ്പെട്ടു. ജോസ് വിഭാഗം പുറത്തുപോയ സ്ഥിതിക്ക് ജോസഫ് ഗ്രൂപ്പിന് അവകാശപ്പെട്ടതാണെന്നും അതില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടില്ലെന്നും ജോസഫ് തൊടുപുഴയില്‍ വ്യക്തമാക്കി.
ഇതോടൊപ്പം ജോസ് കെ മാണിയെ കുറ്റപ്പെടുത്തിയും ജോസഫ് രംഗത്തെത്തി. ജോസ് കെ മാണിയെ എല്ലാ നേതാക്കളും കൈവിട്ടു. കള്ളം പറയുന്ന റോഷി അഗസ്റ്റിന്‍ മാത്രമാണ് കൂടെയുള്ളതെന്നും ജോസഫ് ആരോപിച്ചു.
ദിശാബോധമില്ലാതെ ഒഴുകി നടക്കുന്ന ഒരു കൊതുമ്പുവള്ളം എന്നാണ് ഇപ്പോള്‍ ജോസ് കെ മാണി പക്ഷത്തെ പിജെ ജോസഫ് വിശേഷിപ്പിക്കുന്നത്. എപ്പോള്‍ വേണമെങ്കിലും മുങ്ങാവുന്ന അവസ്ഥയിലാണ് അവരെന്നും ജോസഫ് പറഞ്ഞു.
കെഎം മാണിയുടെ യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് എം തങ്ങളാണെന്ന വാദമാണ് ജോസഫ് ഇപ്പോഴും ഉയര്‍ത്തുന്നത്. ജോസ് കെ മാണി പക്ഷത്ത് നിന്ന് നേതാക്കള്‍ തങ്ങളുടെ പക്ഷത്തേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ് എന്നും പിജെ ജോസഫ് പറയുന്നുണ്ട്.












Click it and Unblock the Notifications