Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോസഫ് ഒരുക്കിയത് കെണി?; അപകടം മണത്ത് വിമത നേതാക്കള്‍, ഒരു വിലയുമില്ലാത്തവരായി മാറും

കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മില്‍ ജോസ് കെ മാണിയുമായി അധികാരം തര്‍ക്കം മൂര്‍ച്ഛിച്ച് നില്‍ക്കുന്ന സമയത്താണ് ഇതര കേരള കോണ്‍ഗ്രസ് വിഭാഗത്തില്‍ നിന്നുള്ള പ്രമുഖ നേതാക്കളെ പിജെ ജോസഫ് തന്റെ പാളയത്തിലേക്ക് എത്തിക്കുന്നത്. ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ നിന്നും ഫ്രാന്‍സിസ് ജോര്‍ജ്, കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തില്‍ നിന്നും ജോണി നെല്ലൂര്‍ എന്നിവരായിരുന്നു ഇത്തരത്തില്‍ എത്തിയ പ്രമുഖര്‍.

ജോസഫ് എം പുതുശ്ശേരി ഉള്‍പ്പടേയുള്ള പഴയ മാണി വിഭാഗത്തിലെ നേതാക്കളേയും ജോസഫിന് ഒപ്പം നിര്‍ത്താന്‍ സാധിച്ചു. നേതാക്കള്‍ കൂടിയതോടെ തന്നെ പാര്‍ട്ടിയിലെ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുള്ള തര്‍ക്കങ്ങളും പാര്‍ട്ടിയില്‍ ശക്തമായി. അത് പാര്‍ട്ടിയെ വലിയ പ്രതിസന്ധിയിലാണ് ഇപ്പോള്‍ എത്തിച്ചിരിക്കുന്നത്.

ലഹങ്കയില്‍ അതീവ സുന്ദരിയായി നടി ഭാവന; എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍

പ്രായം ചോര്‍ത്താത്ത സൗന്ദര്യം: ബിക്കിനിയില്‍ തിളങ്ങി പറങ്കിമലയിലെ നടി: വൈറലായി ചിത്രങ്ങള്‍

കേരള കോണ്‍ഗ്രസ്

കേരള കോണ്‍ഗ്രസ് എമ്മിലെ അധികാര തര്‍ക്കത്തില്‍ ജോസ് കെ മാണിയോടെ പരാജയപ്പെട്ടതിന് ശേഷം നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായിരുന്നു ജോസഫ് വിഭാഗം പിസി തോമസ് നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസില്‍ ലയിച്ചത്. പുതിയ പാര്‍ട്ടിയില്‍ പിജെ ജോസഫ് ചെയര്‍മാനും പിസി തോമസ് വര്‍ക്കിങ് ചെയര്‍മാനുമായി.

മോന്‍സ് സി ജോസഫ്

മോന്‍സ് സി ജോസഫ് എക്സിക്യൂട്ടീവ് ചെയര്‍മാനായപ്പോള്‍ ഫ്രാന്‍സിസ് ജോര്‍ജ്, ജോണി നെല്ലൂര്‍, തോമസ് ഉണ്ണിയാടന്‍ തുടങ്ങിയവര്‍ക്ക് നല്‍കിയത് ഡെപ്യൂട്ടി ചെയര്‍മാന്‍ പദവിയായിരുന്നു. ജോയ് എബ്രഹാം സെക്രട്ടറി ജനറലുമായി. എന്നാല്‍ ഇതില്‍ വലിയ അതൃപ്തിയായിരുന്നു ഫ്രാന്‍സിസ് ജോര്‍ജ് അടക്കമുള്ളവര്‍ക്കുണ്ടായിരുന്നത്.

തൊടുപുഴയിലെ വീട്ടില്‍

ഇതിനെ തുടര്‍ന്നാണ് പിജെ ജോസഫിന്‍റെ തൊടുപുഴയിലെ വീട്ടില്‍ പാര്‍ട്ടി ഉന്നതാധികാര സമിതി യോഗം ചേര്‍ന്നത്. രാത്രി ഏറെ വൈകി അവസാനിച്ച് യോഗത്തില്‍ വലിയ വാക്ക് തര്‍ക്കമാണ് ഉണ്ടായത്. ഇതോടെയാണ് പരിഹാര ഫോര്‍മുള എന്ന നിലയില്‍ പിജെ ജോസഫ് സംഘടന തിരഞ്ഞെടുപ്പ് എന്ന ആശയം മുന്നോട്ട് വെച്ചത്.

സംഘടനാ തിരഞ്ഞെടുപ്പ്

പുറത്ത് നിന്നും നോക്കുമ്പോള്‍ സംഘടനാ തിരഞ്ഞെടുപ്പ് ന്യായമായ ഫോര്‍മുലയായി തോന്നുമെങ്കിലും ഫ്രാന്‍സിസ് ജോര്‍ജ് ഉള്‍പ്പടേയുള്ളവര്‍ക്ക് ഇത് തിരിച്ചടിയാവാനെ സാധ്യതയുള്ളു. ഈ നിര്‍ദേശം പാര്‍ട്ടിയിലെ വിമത സ്വരങ്ങളെ ഒതുക്കാനുള്ള ജോസഫിന്‍റെ തന്ത്രമായിട്ടാണ് വിമതര്‍ കാണുന്നത്. ഈ സാഹചര്യത്തിലാണ് ഫ്രാൻസിസ് ജോർജ്, ജോണിനെല്ലൂർ, തോമസ് ഉണ്ണിയാടൻ എന്നിവര്‍ കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടി യോഗത്തില്‍ നിന്നും വിട്ടു നിന്നതിന് പ്രാധാന്യമേറുന്നത്.

നേതാക്കള്‍

നേതാക്കള്‍ പങ്കെടുക്കാതിരുന്നതിന് ജോസഫ് ചില കാരണങ്ങള്‍ നിരത്തുന്നുണ്ടെങ്കിലും ഇതു മാത്രമല്ല കാരണം എന്നാണ് വിമത പക്ഷത്തെ ചില നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. സംഘടന തിരഞ്ഞെടുപ്പ് എന്ന ഫോർമുലയിൽ ചില അപകടങ്ങൾ ഒളിഞ്ഞിരിക്കുന്നതായി വിമത നേതാക്കൾ ഇതിനോടകം മനസ്സിലാക്കിയിട്ടുണ്ട്.

മുഴുവന്‍ കമ്മറ്റികളിലും

പാര്‍ട്ടിയിലെ ഇപ്പോഴത്തെ മുഴുവന്‍ കമ്മറ്റികളിലും പിജെ ജോസഫ്-മോന്‍സ് ജോസഫിന് ശക്തമായ ആധിപത്യമാണ് ഉള്ളത്. പരമ്പരാഗതമായി ജോസഫിനൊപ്പം നില്‍ക്കുന്നവരാണ് ഇവര്‍. ഇടക്കാലത്ത് വിട്ടുപോയ ഫ്രാൻസിസ് ജോർജിന് പാർട്ടിയിൽ അത്രയും സ്വാധീനമില്ല. അദ്ദേഹത്തിന്‍റെ കൂടെ വന്നവര്‍ക്ക് പോലും പാര്‍ട്ടിയില്‍ പദവികള്‍ ലഭിച്ചിട്ടുമില്ല.

ജോണി നെല്ലൂരും

ജോണി നെല്ലൂരും അടുത്ത മാത്രം വന്ന നോതാവാണ്. ജോണി നെല്ലൂരിനെതിരെ ജോസഫ് വിഭാഗത്തിലെ ഏതെങ്കിലും അപ്രസക്തരായ നേതാക്കള്‍ മത്സരിക്കുകയും അവര്‍ക്ക് മോന്‍സ് ജോസഫ്-ജോയ് എബ്രഹാം അച്ചുതണ്ട് പിന്തുണ നല്‍കുകയും ചെയ്താല്‍ വലിയ വോട്ട് വ്യത്യാസത്തില്‍ തന്നെ പരാജയപ്പെടാനുമുള്ള സാധ്യതയുമാണ് ഇപ്പോഴുള്ളത്.

കെഎം മാണിക്കൊപ്പം


തോമസ് ഉണ്ണിയാടനും ഏറെക്കാലം കെഎം മാണിക്കൊപ്പം നിന്ന നേതാവാണ്. കെഎം മാണി ജീവിച്ചിരുന്ന കാലത്ത് മണിയോടൊപ്പം ചേർന്നുള്ള രാഷ്ട്രീയ നീക്കങ്ങളാണ് തോമസ് ഉണ്ണിയാടൻ നടത്തിയിരുന്നത്. പഴയ മാണി പക്ഷത്ത് നിന്നും നാമമാത്രമായ നേതാക്കള്‍ മാത്രമാണ് ഇപ്പോള്‍ ജോസഫിനൊപ്പം ഉള്ളത്. ഈ സാഹചര്യത്തില്‍ സംഘടനാ തിരഞ്ഞെടുപ്പ് വന്നാല്‍ മോന്‍സ് ജോസഫിനും ജോയ് എബ്രഹാമിനും സര്‍വാധിപത്യം ലഭിച്ചേക്കും.

സംഘടനാ തിരഞ്ഞെടുപ്പില്‍

സംഘടനാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് കഴിഞ്ഞാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും പൊതുജനമധ്യത്തിലും അത് നേതാക്കള്‍ക്ക് കനത്ത തിരിച്ചടിയായിരിക്കും നല്‍കുക. തുടര്‍ന്ന് വിലപേശല്‍ ശക്തി കുറയും. അത് രാഷ്ട്രീയ ഭാവിയെ തന്നെ ഇരുട്ടിലാക്കും എന്നും വിമത വിഭാഗത്തെ ഒരു നേതാക്കളും വിലയിരുത്തുന്നു.

താഴേത്തട്ടു മുതൽ

അതേസമയം തന്നെ, താഴേത്തട്ടു മുതൽ മെമ്പർഷിപ്പ് പുതിയതായി നൽകി അവിടങ്ങളിൽ തിരഞ്ഞെടുപ്പ് നടത്തി മേല്‍ത്തട്ടിലേക്ക് എത്താന്‍ വര്‍ഷങ്ങള്‍ എടുക്കും. അതുകൊണ്ട് തന്നെ ഉന്നയിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വര്‍ഷങ്ങള്‍ എടുക്കുകയും ചെയ്തേക്കും. അതുകൊണ്ട് തന്നെ നിലവിലെ പ്രശ്നങ്ങളില്‍ നിന്നും തലയൂരാന്‍ സംഘടനാ തെരഞ്ഞെടുപ്പ് എന്ന കെണിയിൽ വിമത നേതാക്കളെ വീഴ്ത്തുകയായിരുന്നു പിജെ ജോസഫ് എന്ന് ചുരുക്കും.

കൊച്ചു നര്‍ത്തകിയായി വരവ്, ക്വീനിലൂടെ മനം കവര്‍ന്ന സാനിയ ഇയ്യപ്പന്‍; വൈറലായ ഗ്ലാമര്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    Old Fodder for Sale, A question to Minister Chinju Rani whether she knows anything about this

    എന്തിനാണ് വീട്ടില്‍ പോലും ബ്രാ ധരിക്കാന്‍ നിര്‍ബന്ധിക്കുന്നത്; ചെറുപ്പത്തില്‍ അവര്‍ പൂര്‍ണ്ണ നഗ്നരായി കണ്ടിട്ടില്ലേ- പ്രതികരിച്ച് നടി

    ബോള്‍ഡ് ലുക്കില്‍ നടി ഷംന കാസിം; ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറല്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+