കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ കൊറോണയെ ഭയക്കേണ്ടതില്ല; വരൂ... സെല്‍ഫിയെടുക്കാം

Google Oneindia Malayalam News

മൂവാറ്റുപുഴ: ആഗോളതലത്തില്‍ കൊറോണ വൈറസ് രോഗം ഭീതിയുണ്ടാക്കുമ്പോള്‍ കേരളത്തിലെ ഒരു സ്ഥലത്ത് കൊറോണക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കാനുള്ള തിരക്കിലാണ് ആളുകള്‍. ഭയപ്പെടേണ്ടതില്ല ഈ കൊറോണ ഒരു പകര്‍ച്ച വ്യാധിയല്ല. മൂവാറ്റുപുഴയിലെ ചെറുവട്ടൂര്‍ ബീവിപ്പടിയിലുള്ള ഒരു വസ്ത സ്ഥാപനത്തിന്റെ പേരാണ്.

കൊറോണ പടര്‍ന്നുപിടിച്ചതോടെ ഇതുവഴി പോകുന്ന ആളുകളെല്ലാം തന്നെ ബോര്‍ഡിലേക്ക് നോക്കി ഒന്നിരുത്തി വായിച്ച ശേഷമേ കടന്നു പോകാറുള്ളൂ. കഴിയുമെങ്കില്‍ ഒരു സെല്‍ഫിയും എടുക്കും. പക്ഷെ ഈ ടെക്സ്റ്റയില്‍ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചപ്പോള്‍ ആരംഭിച്ചതല്ല. നാല് പതിറ്റാണ്ട് മുന്നേ തുടങ്ങിയതാണ്. എന്നാല്‍ കടയുടെ പേര് ഇപ്പോഴാണ് എല്ലാവരും ശ്രദ്ധിച്ചു തുടങ്ങിയത്.

ടെക്സ്റ്റയില്‍സ്

ടെക്സ്റ്റയില്‍സ്

1975 ലാണ് പരീത് മൂവാറ്റുപുഴയില്‍ കൊറോണ എന്ന പേരില്‍ ടെകസ്റ്റയില്‍ ആരംഭിക്കുന്നത്. പുതുതായി ആരംഭിക്കാന്‍ പോകുന്ന കടയ്ക്ക് ഡിക്ഷണറിയില്‍ പേര് തപ്പിയപ്പോഴാണ് കൊറോണ എന്ന പേര് ശ്രദ്ധിക്കുന്നത്. സൂര്യന് ചുറ്റുമുള്ള പ്രഭാവലയത്തിന്റെ ഇംഗ്ലീഷ് വാക്കാണ് കൊറോണ. അങ്ങനെ തന്റെ കടക്ക് കൊറോണയെന്ന് പേരിടുകയായിരുന്നു.

 തയ്യല്‍കടയിലെ കവര്‍ച്ച

തയ്യല്‍കടയിലെ കവര്‍ച്ച

1975 ല്‍ പായിപ്ര സൊസൈറ്റി പടിയില്‍ ചെറിയ മുറി വാടകയ്ക്ക് എടുത്ത് പരീത് സ്വന്തമായി തയ്യല്‍ക്കട ആരംഭിക്കുകയായിരുന്നു. തയ്യല്‍കടയില്‍ കവര്‍ച്ച നടന്നതാണ് കൊറോണയിലേക്ക് വഴി തെളിച്ചത്. പിന്നാലെ തയ്യല്‍കടയോടൊപ്പം റെഡിമെയ്ഡ് വസ്ത്രയൂണിറ്റ് കൂടിയുള്ള കടയിലേക്ക് മാറിയപ്പോഴാണ് കടയ്‌യ്ക്ക് കൊറോണ എന്ന പേര് നിര്‍ദേശിക്കുന്നത്.

 കൊറോണ പരീത്

കൊറോണ പരീത്

വസ്ത്രവ്യാപാര സ്ഥാപനം ആരംഭിച്ചതു മുതല്‍ പരീത് അറിയപ്പെടുന്നത് കൊറോണ പരീത് എന്നാണ്.തന്നെ അങ്ങനെ വിളിക്കുന്നതില്‍ പരാതിയൊന്നുമില്ലെന്നും ടെക്സ്റ്റയില്‍സ് കൊണ്ട് നേട്ടം മാത്രമേയുള്ളൂവെന്നും പരീത് പറയുന്നു. കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സൂഹൃത്തുക്കള്‍ ഇപ്പോഴും അങ്ങനെ വിളിക്കുമ്പോള്‍ അപരിചികരിലെ ഭാവമാറ്റം ഉണ്ടാവാറുണ്ടെന്ന പരീത് പറയുന്നു. പലരും കടയുടെ മുന്നില്‍ നിന്ന് സെല്‍ഫിയെടുത്താണ് മടങ്ങാറുള്ളതെന്നും ചിലപ്പോള്‍ തന്നെയും സെല്‍ഫില്‍ ഉള്‍പ്പെടുത്താറുണ്ടെന്നും ഇദ്ദേഹം വ്യക്തമാക്കി.

ഒരു മാസങ്ങള്‍ക്കിപ്പുറമാണ് ടെക്സ്റ്റയിസും അതിന്റെ പേരും ട്രെന്റ് ആയി മാറുന്നത്. വഴിയാത്രക്കാരും ബസില്‍പോകുന്നവരും ബൈക്ക് യാത്രികരുമെല്ലാം ടെക്സ്റ്റയിസിന്റെ ഇടുത്ത് നിന്ന് ചിത്രമെടുക്കുകയും അത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്യും.

Recommended Video

cmsvideo
കൊവിഡ് സ്ഥിരീകരണം എങ്ങനെ | Oneindia Malayalam
 സുരക്ഷ മുന്‍കരുതല്‍

സുരക്ഷ മുന്‍കരുതല്‍

ടെക്സ്റ്റയില്‍സിന്റെ പേര് കൊറോണയെന്നാണെങ്കിലും യഥാര്‍ത്ഥ കൊറോണയെ പേടിക്കുക തന്നെ വേണം. കൊറോണ പ്രതിരോധത്തിന്റെ മുന്‍കരുതലെന്നോണ് കടക്ക മുന്നിലായി വെള്ളവും സോപ്പും സ്ഥാപിച്ചിട്ടുണ്ട്. ഇതുപയോഗിച്ച് കൈകള്‍ കഴുകി വേണം കടയുടെ ഉള്ളിലേക്ക് പ്രവേശിക്കാന്‍.

English summary
Kerala Corona Named Textiles Shop In muvattupuzha Gains Selfi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X