കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് പിടിയിൽ കേരളം; 3,000 കടന്ന് പ്രതിദിന കേസുകൾ; എറണാകുളം ജില്ല മുന്നിൽ

Google Oneindia Malayalam News

തിരുവനന്തപുരം : കേരളത്തിൽ ആശങ്കയോടെ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. ഫെബ്രുവരി 26 - ന് ശേഷം പ്രതിദിനം 3000 കടന്നഉള കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ സംസ്ഥാനത്ത് 3,488 പേർക്കാണ് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്.

എന്നാൽ, കൂടുതൽ കോവിഡ് രോഗികൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ജില്ലകളുടെ പട്ടികയിൽ എറണാകുളം ജില്ലയാണ് മുന്നിലുള്ളത്. ഇന്ന് 987 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയാണ്. തിരുവനന്തപുരത്ത് ഇന്ന് 620 പേർക്ക് രോഗം സ്ഥിരീകരിച്ചു.

covi

473 രോഗികൾക്കാണ് ഇന്ന് കോട്ടയം ജില്ലയിൽ രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം രോഗബാധയെ തുടർന്ന് സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മലപ്പുറം, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അതേസമയം, ജൂൺ മാസം ആദ്യം മുതൽ വലിയ രീതിലുളള വർധനവാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിരുന്നത്. ജൂൺ 1 - 1370 പേർക്കായിരുന്നു രോഗം. നാലു മരണങ്ങളും സ്ഥിരീകരിച്ചിരുന്നു. എന്നാൽ, 1465 പേർക്കാണ് ജൂൺ 3 - ന് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ആറ് മരണവും അന്നേ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

ജൂൺ 10 - നും സമാന സ്ഥിതി തുടർന്നു. 2471 പേർക്കാണ് അന്നേ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് എറണാകുളം ജില്ലയിലാണെന്ന് ജൂൺ 10 - ന് പുറത്തു വന്ന റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു. അതേസമയം, മെയ് ഒന്നിന് സംസ്ഥാനത്ത് 250 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. എന്നാൽ, മെയ് മാസത്തിന്റെ അവസാന ദിനം 1197 എന്ന സംഖ്യയിലേക്ക് എത്തിയിരുന്നു.

റിമി ടോമി എന്നും ക്യൂട്ടാണ്; ഇവയെല്ലാം മനം കവരുന്ന ചിത്രങ്ങൾ! വൈറലാക്കി റിമിയുടെ ആരാധകർ

മെയ് മാസം ആദ്യം മുതൽ തന്നെ കേസുകളിൽ വലിയ വർധനവാണ് പ്രകടമായിരുന്നത്. എന്നാൽ, ഇത് മെയ് പതിമൂന്നാം തീയതി 500 കടക്കുന്ന സാഹചര്യമാണ് കാണാൻ കഴിഞ്ഞത്. മെയ് പകുതിയോടെ പ്രതീക്ഷിക്കാത്ത രീതിയിൽ കേസുകളിൽ വർധനവ് പ്രകടമായി. മെയ് 25 - ന് 783 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. അതേസമയം, മെയ് 27, 28, 29 എന്നീ തീയതികളിലും സമാനമായ നില തുടർന്നിരുന്നു. 800 - ന് മുകളിൽ ആയിരുന്നു മെയ് 27 - ന് ശേഷം റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം. തുടർന്നും വലിയ വർധവ് പ്രകടമാകുകയായിരുന്നു.

കോവിഡ് അവസാനിച്ചിട്ടില്ല; വാക്സിൻ വിതരണത്തിൽ സംസ്ഥാനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കേന്ദ്രംകോവിഡ് അവസാനിച്ചിട്ടില്ല; വാക്സിൻ വിതരണത്തിൽ സംസ്ഥാനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കേന്ദ്രം

അതേസമയം, ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണവും ഗണ്യമായി ഉയരുകയാണ്. രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ പുതിയതായി 6,594 പേർക്ക് കോവിഡ് ബാധിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 4,32,36,695 ആയി ഉയർന്നു. നിലവിൽ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 50,548 ആയി ഉയർന്നു. 8,084 പേർക്കായിരുന്നു ഇന്നലെ കോവിഡ് ബാധിച്ചത്.

English summary
kerala covid updates: 3,488 fresh covid cases were reported the last 24 hours, in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X