• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഡിലിറ്റ് വിവാദം; ശുപാർശ ഗവർണർ അംഗീകരിച്ചിട്ടുണ്ട്; ശോഭനയുള്‍പ്പെടെയുള്ള മൂന്ന് പേർ; രേഖ പുറത്ത്

Google Oneindia Malayalam News

കൊച്ചി: ഡി ലിറ്റ് വിവാദത്തില്‍ സര്‍വകലാശാല ശുപാര്‍ശ കേരള ഗവര്‍ണര്‍ അംഗീകരിച്ചതിന്റെ രേഖ പുറത്ത്. നവംബര്‍ 3 - ന് തന്നെ ഗവര്‍ണര്‍ ഇക്കാര്യത്തില്‍ അനുമതി നല്‍കിയിരുന്നതായി രേഖയില്‍ വ്യക്തമാക്കുന്നു. ശോഭനയുള്‍പ്പെടെയുള്ള മൂന്ന് പേര്‍ക്ക് ഡി ലിറ്റ് നല്‍കാനാണ് ശുപാര്‍ശയില്‍ പറയുന്നത്.

കഴിഞ്ഞയാഴ്ച സംസ്ഥാന സന്ദര്‍ശം നടത്തിയ രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കാനായിരുന്നു ഗവര്‍ണറുടെ ശിപാര്‍ശ എന്നാണ് നേരത്തെ ഉയര്‍ന്നു വന്ന വാർത്തകൾ. സാധാരണ നിലയില്‍ ഓണററി ഡി ലിറ്റ് നല്‍കേണ്ടവരുടെ പേര് സിന്റിക്കേറ്റ് യോഗത്തില്‍ വി.സിയാണ് വെയ്ക്കുന്നത്.

എന്നാൽ, കേരളത്തിൽ മുഴുവനായും ഇതിനിടയില്‍ ഡി ലിറ്റുമായി ബന്ധപ്പെട്ട് സര്‍ക്കാറും പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. രാഷ്ട്രപതിക്ക് ഡി. ലിറ്റ് നൽകാനുള്ല ശുപാർശ സർക്കാരിന്റെ ഇടപെടലിനെ തുടർന്ന് തള്ളിയതാണ് എന്നാണ് ചെന്നിത്തല ഇന്നലെ പ്രതികരിച്ചിരുന്നത്.

1

സർക്കാർ - ഗവർണ്ണർ പോരിൽ ചോദ്യങ്ങൾ ഉന്നയിച്ചായിരുന്നു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ രംഗത്തെത്തിയിരുന്നത്. സർക്കാരുമായുള്ള തർക്കത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയത് ഗൗരവമുള്ള കാര്യങ്ങളാണ്. സർവകലാശാലയുടെ അധികാരങ്ങളെ കവർന്നെടുക്കുന്നത് എന്തിനാണെന്നും ചെന്നിത്തല ചോദിച്ചിരുന്നു രാജ്യത്ത് നാണക്കേടുണ്ടാക്കുന്ന എന്ത് കാര്യമാണ് നടന്നതെന്നും കേരളത്തിൽ ഒരു സർവകലാശാലയും സ്വതന്ത്ര പ്രവർത്തനം നടക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

'നിർദ്ദേശം നൽകാൻ ഗവർണർക്ക് അധികാരമില്ല; തെറ്റ് തിരുത്തണം' - ഡി ലിറ്റിൽ പ്രതികരിച്ച് വി.ഡി. സതീശൻ'നിർദ്ദേശം നൽകാൻ ഗവർണർക്ക് അധികാരമില്ല; തെറ്റ് തിരുത്തണം' - ഡി ലിറ്റിൽ പ്രതികരിച്ച് വി.ഡി. സതീശൻ

2

എന്നാൽ, രാഷ്ട്രപതിക്ക് ഡി.ലിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ എതിർപ്പ് അറിയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തിയിരുന്നു. ഡി ലിറ്റിന് നിര്‍ദ്ദേശിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരം ഇല്ല. രാഷ്ട്രപതിക്ക് ഡി.ലിറ്റ് നൽകാൻ കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലർക്ക് ഗവർണർ നിർദേശം നൽകിയത് തെറ്റാണ്. ആ തെറ്റ് തിരുത്താൻ ഗവർണ്ണർ തയ്യാറാകണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.. രാജ്ഭവനിലേക്ക് വിളിച്ചു വരുത്തി രാഷ്ട്രപതിക്ക് ഡി ലിറ്റ് കൊടുക്കണം എന്ന് ഗവർണർ ആവശ്യപ്പെട്ടോ എന്ന് പറയേണ്ടത് കേരള സർവകലാശാല വൈസ് ചാൻസലർ ആണ്. ഒപ്പം വൈസ് ചാൻസലറെ നീക്കണം എന്നും സതീശൻ പറഞ്ഞിരുന്നു.

3

എന്നാൽ, ചാന്‍സലര്‍ ശിപാര്‍ശ ചെയ്‌തെങ്കില്‍ അതും പറയാം. സിന്റിക്കേറ്റും പിന്നെ സെനറ്റും അംഗീകരിച്ച് ഗവര്‍ണറുടെ അനുമതിയോടെയാണ് ഡി ലിറ്റ് നല്‍കാറുള്ളത്. ഇവിടെ രാഷ്ട്രപതിക്കുള്ള ഡി ലിറ്റ് തടഞ്ഞുവെന്നാണ് ആരോപണം. എന്നാല്‍ രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കാനുള്ള ശുപാര്‍ശ സര്‍ക്കാരിന് മുന്നിലെത്തിയിരുന്നില്ലെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആര്‍. ബിന്ദു പറഞ്ഞിരുന്നു.

5

അതേസമയം, രാജ്യത്തിന് തന്നെ അഭിമാനക്ഷതമുണ്ടാക്കുന്ന ചില കാര്യങ്ങൾ നടന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിരുന്നു. സർക്കാരുമായി ഏറ്റുമുട്ടലിനില്ല. ഇത് തന്റെയും സർക്കാരാണ്. തെറ്റ് ആവർത്തിക്കാൻ താൻ ഇനി ഇല്ല. ഓർഡിനൻസ് കൊണ്ടു വന്നാൽ താൻ ഒപ്പിട്ട് നൽകാമെന്നും ​ഗവർണർ പറഞ്ഞിരുന്നു. എല്ലാം തീരുമാനിക്കുന്നത് സർക്കാർ ആണ്. ഈ സാഹചര്യത്തിൽ ചാൻസിലറായി തുടരില്ല. ചർച്ചയ്ക്ക് തന്നെ ആരും സമീപിച്ചിട്ടില്ല, താൻ രാഷ്ട്രീയക്കാരനല്ലെന്നും വ്യക്തമാക്കിയിരുന്നു.

പടക്ക നിര്‍മ്മാണ ശാലയില്‍ തീപ്പിടിത്തം; നാല് പേര്‍ മരിച്ചു, പൊട്ടിത്തെറി രാസവസ്തു കലര്‍ത്തുന്നതിനിടെപടക്ക നിര്‍മ്മാണ ശാലയില്‍ തീപ്പിടിത്തം; നാല് പേര്‍ മരിച്ചു, പൊട്ടിത്തെറി രാസവസ്തു കലര്‍ത്തുന്നതിനിടെ

cmsvideo
  സംസ്ഥാനത്ത് നൂറ് കടന്ന് ഒമിക്രോണ്‍, 44 പുതിയ കേസുകള്‍ | Oneindia Malayalam
  5

  രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കാനുള്ള ഗവര്‍ണറുടെ നിര്‍ദേശം തള്ളിയ വിഷയത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്നാണ് കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞത്.. ഡി ലിറ്റ് രാഷ്ട്രപതിക്ക് നല്‍കരുതെന്ന് ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയോയെന്നും മുരളീധരന്‍ ചോദിച്ചിരുന്നു. രാജ്യത്തിന്റെ അന്തസിന് കളങ്കം സൃഷ്ടിക്കുന്ന പരിപാടിയാണിതെന്നും രാഷ്ട്രപതിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവ് അദ്ദേഹത്തിന്റെ നാവ് മുഖ്യമന്ത്രിക്ക് കടം കൊടുത്തിരിക്കുകയാണ്. പ്രതിപക്ഷം ഇനിയെങ്കിലും സര്‍ക്കാറിന്റെ ചട്ടവിരുദ്ധ നടപടികളെ എതിര്‍ക്കാന്‍ തയ്യാറാവണം. ഉന്നത വിദ്യാഭ്യാസമന്ത്രിയെ ബലിയാടാക്കിയിട്ട് കാര്യമില്ല. മിണ്ടേണ്ടവര്‍ മിണ്ടണമെന്നും മുരളീധരന്‍ പറഞ്ഞു.

  English summary
  Kerala d litt controversy; the kerala governor arif mohammad khan will approved the kalady university recommendation: Evidence records are out
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X