ഹെലികോപ്റ്റർ കോമാളിത്തരം; മോദി കളിക്കാൻ 2 സീറ്റിൽ മത്സരം; സുരേന്ദ്രനെതിരെ തുറന്നടിച്ച് ആർഎസ്എസ് നേതാവ്
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണ് സംസ്ഥാനത്ത് ബിജെപി നേരിട്ടത്. ആകെയുണ്ടായിരുന്നു നേമം സീറ്റും പാര്‍ട്ടി കൈവിട്ടു. ദയനീയ പരാജയത്തിന് പിന്നാലെ വിവിധ കോണുകളില്‍ നിന്ന് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയരുന്നത്.
എന്നാല്‍ ഇപ്പോഴിതാ ബിജെപി സംസ്ഥാന അധ്യക്ഷനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആര്‍എസ്എസ് നേതാവ് ഇ എന്‍ നന്ദകുമാര്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് നന്ദകുമാറിന്റെ വിമര്‍ശനം. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ...

മോദി കളിക്കാന്‍
തെരഞ്ഞെടുപ്പ് കുട്ടികളിയല്ല. അവസാനനിമിഷം സ്ഥാനാര്‍ഥി കളെ നിശ്ചയിക്കുക. നിഷ്‌ക്രിയരായ ഇവറ്റകളുടെ നോമിനേഷന്‍ തള്ളിപ്പോകുക. 'മോദി'കളിക്കാന്‍ ഒന്നിലധികം സീറ്റില്‍ മത്സരിക്കുക.

കോമാളിത്തരം
കൊച്ചു കേരളത്തില്‍ ഹെലികോപ്റ്ററില്‍ പറന്നു നടന്ന് കോമാളിത്തരം കാട്ടുക. ഇ. ശ്രീധരന്‍ എന്ന മാന്യനെ പോലും അപമാനിക്കാന്‍ വിടുക. ഓരോ തെരെഞ്ഞെടുപ്പിലും പുതിയ മണ്ഡലങ്ങള്‍ തേടുന്ന ആര്‍ത്തിപിടിച്ച ഭാഗ്യാന്വേഷികള്‍. ഇവര്‍ തോല്‍വി അര്‍ഹിക്കുന്നു.

നിങ്ങളെത്ര കഴിവ് കെട്ടവരാണ്
അണക്കെട്ടുകള്‍ തുറന്നു വിട്ടയാളും സ്വര്‍ണം കള്ളക്കടത്ത് നടത്തിയെന്ന് പറയുന്നയാളും, സോളാര്‍ അഴിമതി നടത്തുന്നവരും, പാലത്തിലും പാവപ്പെട്ടവന്റെ കിറ്റിലും വരെ വെട്ടിപ്പ് നടത്തുന്നവരും, ഒക്കെ നിങ്ങളെക്കാള്‍ മെച്ചമെന്നു എന്നു ജനങ്ങള്‍ വിധിക്കുന്നുവെങ്കില്‍ നിങ്ങളെത്ര കഴിവ് കെട്ടവരാണ്.

കുട്ടിക്കളിയില്‍ നശിപ്പിക്കല്ലേ
മഹാരഥന്മാര്‍ സ്വജീവന്‍ നല്‍കി വളര്‍ത്തിയെടുത്ത മഹാപ്രസ്ഥാനത്തെ കുട്ടിക്കളിയില്‍ നശിപ്പിക്കല്ലേ. കഴിവതും വേഗം കളമൊഴിഞ്ഞ് നാടിനെയും പ്രസ്ഥാനത്തെയും രക്ഷിക്കൂ.












Click it and Unblock the Notifications