Get Updates
Get notified of breaking news, exclusive insights, and must-see stories!

വടകരയില്‍ വന്‍ സര്‍പ്രൈസ്, ശൈലജയ്ക്ക് മുന്‍തൂക്കമെന്ന് സര്‍വേ; കേരളത്തില്‍ സീറ്റ് നില ഇങ്ങനെ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് ആധിപത്യമെന്ന് മനോരമ ന്യൂസ്-വിഎംആര്‍ എക്‌സിറ്റ് പോള്‍. യുഡിഎഫ് 16 മുതല്‍ 18 സീറ്റ് വരെ നേടാമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. അതേസമയം എല്‍ഡിഎഫ് 2 മുതല്‍ നാല് സീറ്റുകള്‍ വരെ ലഭിക്കാനാണ് സാധ്യതയുള്ളതെന്നും സര്‍വേ പറയുന്നു. വടകര മണ്ഡലത്തില്‍ വന്‍ അത്ഭുതം സംഭവിക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്.

എല്ലാ സര്‍വേകളിലും ഷാഫി പറമ്പില്‍ വിജയിക്കുമെന്നായിരുന്നു പ്രവചനം. എന്നാല്‍ അതിനെയെല്ലാം അതിജീവിച്ച് എല്‍ഡിഎഫിന്റെ കെകെ ശൈലജ വിജയിക്കുമെന്നാണ് പ്രവചനം. നേരിയ മുന്‍തൂക്കം മാത്രമാണ് ശൈലയ്ക്കുള്ളത്. സിറ്റിംഗ് സീറ്റില്‍ സ്ഥാനാര്‍ത്ഥി മാറി വന്നപ്പോള്‍ യുഡിഎഫിന്റെ വോട്ടുവിഹിതം പത്ത് ശതമാനത്തോളം ഇടിഞ്ഞുവെന്നും സര്‍വേ വ്യക്തമാക്കി.

kerala-exit-poll-results

അതേസമയം മണ്ഡലത്തില്‍ ബിജെപിക്ക് വോട്ട് പോവുകയും ചെയ്തത് യുഡിഎഫിന് ക്ഷീണമാകുമെന്നാണ് വിലയിരുത്തല്‍. എല്‍ഡിഎഫിന് മണ്ഡലത്തില്‍ വോട്ട് കൂടുന്നില്ല. പക്ഷേ യുഡിഎഫിന് വന്‍ തോതില്‍ വോട്ടുകള്‍ കുറഞ്ഞിട്ടുണ്ട്. പ്രചാരണ വിഷയങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ആര്‍ക്ക് നേട്ടമായെന്നും മുന്നണികള്‍ വിലയിരുത്തേണ്ടി വരും. കാഫിര്‍ വിവാദം അടക്കം ഏത് രീതിയില്‍ എല്‍ഡിഎഫിനെയും യുഡിഎഫിനെയും ബാധിച്ചുവെന്നറിയാന്‍ തിരഞ്ഞെടുപ്പ് ഫലം വരെ കാത്തിരിക്കേണ്ടി വരും.

എല്‍ഡിഎഫിന് 41.56 ശതമാനം പേര്‍ എല്‍ഡിഎഫിന് വോട്ടുചെയ്തുവെന്നാണ് സര്‍വേ പറയുന്നത്. അതേസമയം യുഡിഎഫിന്റെ വോട്ട് ശതമാനം 39.65 ശതമാനമായി കുറഞ്ഞു. ബിജെപിയുടെ വോട്ട് ശതമാനം 17 ശതമാനത്തിന്റെ മുകളിലെത്തി. ഇടതുമുന്നണിയും യുഡിഎഫും തമ്മിലുള്ള വ്യത്യാസം 1.91 ശതമാനം മാത്രമാണ്. ബിജെപിയുടെ വോട്ട് ശതമാനം വര്‍ധിച്ചതാണ് ഇവിടെ യുഡിഎഫിനെ ബാധിച്ചത്.

കാസര്‍കോട്, വയനാട്, കോഴിക്കോട്, മലപ്പുറം, പൊന്നാനി, തൃശൂര്‍, ചാലക്കുടി, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, മാവേലിക്കര, കൊല്ലം, ആറ്റിങ്ങല്‍, തിരുവനന്തപുരം, മണ്ഡലങ്ങളാണ് എക്‌സിറ്റ് പോളില്‍ യുഡിഎഫ് ഉറപ്പിക്കുന്നത്. കൊടിക്കുന്നില്‍ സുരേഷ് മാവേലിക്കരയില്‍ വളരെ ചെറിയ ഭൂരിപക്ഷത്തിനായിരിക്കും വിജയിച്ച് കയറുകയെന്നാണ് പ്രവചനം.

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായി ഉള്ളത് വെറും 1.6 ശതമാനത്തിന്റെ വോട്ടു മാത്രമായിരിക്കും. പാലക്കാടാണ് എല്‍ഡിഎഫ് നേരിയ ഭൂരിപക്ഷത്തില്‍ വിജയം സ്വന്തമാക്കുന്ന മണ്ഡലം. 1.14 ശതമാനം വോട്ട് വിഹിതത്തിന്റെ വ്യത്യാസത്തിലാണ് വികെ ശ്രീകണ്ഠനെ എ വിജയരാഘവന്‍ വീഴ്ത്തുക.

ആലത്തൂരില്‍ കെ രാധാകൃഷ്ണനും, രമ്യ ഹരിദാസും 41 ശതമാനം വീതം നേടി ഒപ്പത്തിനൊപ്പമാണ്. മണ്ഡലം എവിടേക്ക് വേണമെങ്കിലും മറിയാം. രമ്യ ഹരിദാസിനേക്കാള്‍ വെറും 0.42 ശതമാനം മാത്രം പിന്നിലാണ് രാധാകൃഷ്ണന്‍. ഇത് വോട്ടെണ്ണലില്‍ മാറാന്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. എക്‌സിറ്റ് പോളില്‍ പങ്കെടുത്ത 40.96 ശതമാനം പേരും യുഡിഎഫിനാണ് വോട്ട് ചെയ്തത്. 40.54 ശതമാനം എല്‍ഡിഎഫിനൊപ്പം നിന്നുവെന്നും സര്‍വേ പറയുന്നു. 17.49 ശതമാനം വോട്ട് ബിജെപിക്കാണ് ലഭിച്ചത്.

ആലപ്പുഴയില്‍ അനായാസ ജയം കെസി വേണുഗോപാല്‍ വിജയം നേടുമെന്നും സര്‍വേ പറയുന്നു. 11.1 ശതമാനം കൂടുതല്‍ വോട്ടുകള്‍ കെസി വേണുഗോപാലിന് എക്‌സിറ്റ് പോളില്‍ ലഭിച്ചു. ആരിഫിന് 32.78 ശതമാനം വോട്ടാണ് ലഭിച്ചത്. അതേസമയം കേരളത്തില്‍ എല്‍ഡിഎഫിന് 35.09 ശതമാനം വോട്ടും, യുഡിഎഫിന് 42.46 ശതമാനം വോട്ടും, എന്‍ഡിഎ 18.64 ശതമാനം വോട്ടും ലഭിക്കുമെന്നും സര്‍വേ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+