Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴയത്ത് വീടിനുള്ളിലും കുട ചൂടണം: മലപ്പുറത്ത് അധികൃതരുടെ അനാസ്ഥയ്ക്ക് കണ്ണില്ല!

മലപ്പുറം: മഴയത്ത് വീടിനുള്ളില്‍ കുട ചൂടി കഴിയുകയാണ് മലപ്പുറം പൂക്കോട്ടുംപാടത്തെ രണ്ട് കുടുംബങ്ങള്‍. അധികൃതരുടെ അനാസ്ഥയില്‍ മഴയോട് മല്ലിട്ട് ജീവിക്കുകയാണ് പൂക്കോട്ടുംപാടം വീട്ടിക്കുന്ന് കോളനിയിലെ രണ്ട് കുടുംബങ്ങള്‍. എട്ട് വര്‍ഷം മുന്‍പ് ഐ.ടി.ഡി.പി അനുവദിച്ച വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ഇന്നുമായിട്ടില്ല. കനത്ത മഴപെയ്യുമ്പോള്‍ പ്ലാസ്റ്റിക്ക് മേഞ്ഞ വീടിനുള്ളില്‍ കുട ചൂടി നില്‍ക്കേണ്ട ഗതികേടിലാണ് വീട്ടിക്കുന്ന് കോളനിയിലെ മീനാക്ഷി, ചക്കി എന്നിവരും കുടുംബാംഗങ്ങളും.

രണ്ടായിരത്തി പത്തില്‍ ഐ.ടി.ഡി.പി ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപയാണ് ഒരു വീടിന് അനുവദിച്ചത്. ഒരു വീടിന്റെ നിര്‍മാണം ചക്കി നേരിട്ട് നടത്തുകയും ഒരു വീട് കരാറുകാരനെ ഏല്‍പ്പിക്കുകയും ചെയ്തു. ചക്കിയുടെ വീടിന്റെ മേല്‍ക്കൂര നിര്‍മാണത്തിനുള്ള തുക അധികൃതരുടെ അനാസ്ഥയില്‍ ഇനിയും ലഭിച്ചിട്ടില്ല. മീനാക്ഷിയുടെ വീടിന്റെ മുഴുവന്‍ തുകയും ഐ.ടി.ഡി.പി ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കരാറുകാരന്‍ പണം കൈപ്പറ്റി മുങ്ങിയതായും പറയുന്നു. നിരവധി തവണ ഐ.ടി.ഡി.പി ഓഫീസില്‍ കയറി ഇറങ്ങി എങ്കിലും ഉദ്യോഗസ്ഥര്‍ കൈവിടുകയായിരുന്നെന്ന് ചക്കിയും മീനാക്ഷിയും പറയുന്നു.

chakki

എട്ട് വര്‍ഷമായി മേല്‍ക്കൂര ഇല്ലാത്ത വീട്ടില്‍ അന്തി ഉറങ്ങിയിട്ടും സ്ത്രീകള്‍ മാത്രം ഉള്ള ഈ രണ്ട് കുടുംബങ്ങളേയും സംരക്ഷിക്കാന്‍ ഗ്രാമ പഞ്ചായത്ത് അധികാരികളും തയ്യാറായില്ലെന്ന് ഇവര്‍ പറയുന്നു. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ അനുകൂല്യത്തിന് അര്‍ഹത നേടിയപ്പോള്‍ ഗ്രാമ പഞ്ചായത്ത് അംഗം സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് മടക്കി അയക്കുകയാണന്നും വീടുനിര്‍മാണം വാര്‍ഡ് അംഗം തന്നെ നടത്താമെന്ന് പറഞ്ഞ് തങ്ങളുടെ ആനുകൂല്യം മുടക്കുകയാണന്നും ചക്കിയും, മീനാക്ഷിയും പറയുന്നു. എന്ത് തന്നെയായാലും മഴ കനക്കുന്ന സാഹചര്യത്തില്‍ നനയാതെ അന്തി ഉറങ്ങാന്‍ ഈ കുടുംബങ്ങളെ സഹായിക്കാന്‍ ആരെങ്കിലും തയ്യാറാവുമെന്ന പ്രതീക്ഷയില്‍ കഴിയുകയാണ് ഈ രണ്ട് കുടുംബങ്ങളും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+