മലയാളികള്‍ വന്‍ പണക്കാർ.. ഒരു സഹായവും വേണ്ട.. പ്രളയത്തേക്കാൾ വൻ ദുരന്തങ്ങൾ സോഷ്യൽ മീഡിയയിൽ
തിരുവനന്തപുരം: പ്രളയ ദുരിതത്തിനിടയിലും ചിലര്‍ക്ക് കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്താനാണ് താല്‍പര്യം. സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളില്‍ നിന്നാണ് കേരളത്തെ സഹായിക്കരുത് എന്നാഹ്വാനം ചെയ്യുന്ന തരത്തിലുള്ള പ്രചാരണം കൊഴുക്കുന്നത്. കേരളത്തില്‍ മാത്രമല്ല, ദേശീയ തലത്തിലും നടക്കുന്നുണ്ട് ഈ വിഷപ്രചാരണം.
മലയാളികള്‍ ബീഫ് കഴിക്കുന്നവരാണെന്ന് അതുകൊണ്ട് അവരെ സഹായിക്കരുത് എന്നുമൊക്കെയാണ് പ്രചാരണത്തിന്റെ ലെവല്‍. ഇത് ഉത്തരേന്ത്യയില്‍ നിന്നുമാണ്. ചില മലയാളികളും ഇക്കാര്യത്തില്‍ പിന്നിലല്ല. സുരേഷ് കൊച്ചാട്ടില്‍ എന്നയാളുടെ പേരില്‍ ഒരു ഓഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഭൂലോക ദുരന്തം എന്നല്ലാതെ ഒന്നും പറയാനാവില്ല അതേക്കുറിച്ച്.

വിദ്വേഷ പ്രചാരണം
സുരേഷ് കൊച്ചാട്ടില്‍ എന്നയാളുടെ 8 മിനുറ്റ് ദൈര്‍ഘ്യമുള്ള വോയിസ് ക്ലിപ്പാണ് കേരളത്തിനെതിരെ പ്രചരിക്കുന്നത്. ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റും കേരളത്തെ സഹായിക്കരുതെന്ന് പറയുന്നതാണ്. മലയാളികള്‍ വന്‍ പണക്കാരാണ് എന്നും അവര്‍ക്ക് സഹായം വേണ്ടെന്നുമാണ് ഇയാളുടെ കണ്ടെത്തല്‍. പണം സേവാഭാരതിയുടെ അ്ക്കൗണ്ടിലേക്ക് അയക്കാനും ഇയാള്‍ ആവശ്യപ്പെടുന്നു.
Recommended Video


പണത്തിന്റെ ആവശ്യമേ ഇല്ല
ഇയാളുടെ വാക്കുകള്‍ ഇങ്ങനെയാണ്: കേരളത്തിലെ പ്രളയബാധിതരെല്ലാം അതിസമ്പന്ന കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. അവര്‍ക്ക് പണത്തിന്റെ ആവശ്യമേ ഇല്ല. അവര്‍ക്ക് വേണ്ടി സാനിറ്ററി നാപ്കിനുകളോ മെഴുകുതിരികളോ വാങ്ങി നല്‍കേണ്ട കാര്യമില്ല. ഇവിടെ എല്ലാ വീടുകളിലും വൈദ്യുതിയുണ്ട്.

നിലവാരം കുറഞ്ഞതൊന്നും വേണ്ട
അതുകൊണ്ട് മെഴുകുതിരിയും തീപ്പെട്ടിയുമെല്ലാം ലിസ്റ്റില്‍ നിന്നും ഒഴിവാക്കിക്കൊള്ളുക. അവര്‍ നിങ്ങള്‍ നല്‍കുന്ന കുറഞ്ഞ നിലവാരത്തിലുള്ള അരി കഴിക്കില്ല. കാരണം മലയാളികള്‍ ഉയര്‍ന്ന തരം വസ്തുക്കള്‍ മാത്രം ഉപയോഗിക്കുന്നവരാണ്. നിങ്ങള്‍ നേരിട്ട് വന്ന് വസ്തുക്കള്‍ നല്‍കാന്‍ ശ്രമിക്കുക.

എല്ലായിടത്തും പ്രളയമില്ല
കേരളത്തില്‍ എല്ലായിടത്തും പ്രളയം ബാധിച്ചിട്ടില്ലെന്ന് മനസ്സിലാക്കണം. ആന്ധ്രയില്‍ വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ പലരും വസ്ത്രങ്ങള്‍ അയച്ചിരുന്നു. എന്നാല്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ ആവശ്യമില്ലെന്ന് പറഞ്ഞ് അവരത് വലിച്ചെറിയുകയായിരുന്നു. ഇവിടുത്തെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തില്‍ കൂടുതല്‍ വസ്തുക്കളുണ്ട്.

സാധനങ്ങൾ പാഴായിപ്പോകുന്നു
നൂറോ ഇരുന്നൂറോ ട്രക്കുകളാണ് അരിയും മറ്റ് അവശ്യവസ്തുക്കളുമായി എത്തുന്നത്. കൊച്ചിയിലെ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ സാധനങ്ങള്‍ കുമിഞ്ഞ് കൂടുകയാണ്. എന്നാല്‍ അവയെല്ലാം പാഴായി പോകുന്നു. ആവശ്യത്തിനുള്ള ഭക്ഷണവും ഇവിടെ ഉണ്ട്. അതുകൊണ്ട് ആരും കേരളത്തിലേക്ക് ഭക്ഷ്യവസ്തുക്കളോ നിത്യോപയോഗ സാധനങ്ങളോ കയറ്റി അയക്കരുത് എന്നുമാണ് ഇയാള്‍ പറയുന്നത്.
ജനങ്ങൾ ധനികരാണ്
ആവശ്യമേ ഇ്ല്ലാത്ത വസ്തുക്കളുടെ ലിസ്റ്റാണ് പ്രചരിക്കുന്നത്. പണം അയക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ സേവാഭാരതി പ്രവര്‍ത്തകര്‍ക്ക് അയയ്ക്കുക. രക്ഷപ്പെട്ടവര്‍ സര്‍ക്കാരിനോടല്ല, ഇവരോടാണ് നന്ദി പറയുന്നു. അവര്‍ എല്ലാ സൗകര്യവും ഒരുക്കുന്നുണ്ട്. കേരളം ആന്ധ്രയോ കര്‍ണാടകയോ പോലെ അല്ല. റാന്നിയിലേയും ചെങ്ങന്നൂരിലേയും ജനങ്ങള്‍ ധനികരാണ്.

പൊങ്കാലയിട്ട് ജനം
നിങ്ങള്‍ ഭിക്ഷാടകരോടെന്ന പോലെ പെരുമാറിയാല്‍ അവര്‍ സഹിക്കില്ല. നിങ്ങള്‍ സഹായിക്കാന്‍ അയയ്ക്കുന്ന വസ്തുക്കള്‍ അവര്‍ നിങ്ങളുടെ നേര്‍ക്ക് തന്നെ തിരിച്ച് എറിയും എന്നിങ്ങനെ പോകുന്നു ഇയാളുടെ വാക്കുകള്‍. ഇയാള്‍ സംഘപരിവാര്‍ പ്രചാരകനാണെന്നാണ് ആരോപണം. ഇയാള്‍ക്ക് സോഷ്യല്‍ മീഡിയ പൊങ്കാലയിടുന്നുണ്ട്. ഒപ്പം കേസെടുക്കണം എന്ന ആവശ്യവും ഉയരുന്നു.

നിങ്ങൾക്കും കേരളത്തെ സഹായിക്കാം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications