കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി പറഞ്ഞത് തന്നെ!! മത്സ്യതൊഴിലാളികള്‍ തന്നെയാണ് നമ്മുടെ സൈന്യം

  • By Desk
Google Oneindia Malayalam News

കേരളം പ്രളയത്തില്‍ പ്രാണന് വേണ്ടി കേണപ്പോള്‍ ജീവന്‍ പണയം വെച്ച് ഓരോ ജീവിതങ്ങളും കരയ്ക്കടുപ്പിച്ചത് മത്സ്യതൊഴിലാളികളായിരുന്നു. കേരളത്തിലെ രക്ഷാ ദൗത്യം സൈന്യത്തെ ഏല്‍പ്പിക്കണമെന്ന് മുറവിളി കൂട്ടിയപ്പോള്‍ കേരളത്തിന്‍റെ സ്വന്തം സൈന്യമാണ് മത്സ്യതൊഴിലാളികള്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതും ഇതേ കാരണം കൊണ്ട് തന്നെയാണ്.

കഴുത്തറ്റം വെള്ളത്തില്‍ മുങ്ങി നില്‍ക്കുമ്പോഴും ചെങ്ങന്നൂരിലും പന്തളത്തും ചാലക്കുടിയിലും ആലുവയിലുമെല്ലാം വെറും ബോട്ടുമാത്രമായി പോയി ഇവര്‍ എങ്ങനെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വായിക്കാം ഒരു ഫേസ്ബുക്ക് കുറിപ്പ്.

വലിയ ഒരു നേട്ടം കൈവരിച്ചു

വലിയ ഒരു നേട്ടം കൈവരിച്ചു

മിക്കവര്‍ക്കും ഇപ്പോഴും അറിയാത്ത, അറിഞ്ഞാലും അതെങ്ങനെ സാധിച്ചു എന്ന് നിശ്ചയമില്ലാത്ത ഒരു കാര്യത്തെപ്പറ്റിയാണ് എനിക്കു പറയാന്‍ തോന്നുന്നത്. ഇന്നലെ ഉച്ചവരെ കാര്യമായി ഒന്നും ചെയ്യാന്‍ കഴിയാതിരുന്ന ഒരു സംഘം ഇന്നു വൈകുന്നേരത്തോടെ വലിയൊരു നേട്ടം കൈവരിച്ചു. ഇതിന്റെ ഡാറ്റ കമ്പൈല്‍ ചെയ്യല്‍ അവരുടെഇപ്പോഴത്തെ അവരുടെ പ്രയോറിറ്റി അല്ല.

എങ്ങനെ സാധിച്ചു

എങ്ങനെ സാധിച്ചു


ആറായിരം പേര്‍ എന്നു മുതല്‍ പതിനായിരത്തിലധികം എന്നു വരെ കേള്‍ക്കുന്നു, ചിലപ്പോള്‍ അതിലധികവും ഉണ്ടാകും- ഒന്നര ദിവസം കൊണ്ട് മത്സ്യത്തൊഴിലാളികള്‍ റെസ്ക്യൂ ചെയ്ത കുടുങ്ങിപ്പോയവരുടെ എണ്ണമാണ്.
ഇവര്‍ ഇതെങ്ങനെ സാധിച്ചു? മറ്റാര്‍ക്കും, നേവി കമാന്‍ഡോസിനു പോലും എത്താന്‍ കഴിയാത്ത പാണ്ടനാട്, പന്തളം തുടങ്ങിയ സ്ഥലങ്ങളില്‍ ഇവര്‍ എങ്ങനെ റെസ്ക്യൂ നടത്തി?

പരിഹാരം കണ്ടെത്തി

പരിഹാരം കണ്ടെത്തി

കൊല്ലത്തു നിന്നും ചെറിയ സിംഗിള്‍ എഞ്ചിന്‍ വള്ളങ്ങള്‍ ആണ് ആദ്യമെത്തിയത്. ഒഴുക്കുവെള്ളത്തില്‍ വള്ളമോടിക്കാന്‍ കഴിയായ്ക, സ്ഥലം പരിചയമില്ലായ്മ, ആളെവിടെ കുടുങ്ങി, എങ്ങനെ അവിടെ എത്താം എന്നറിയായ്ക എന്നിവ അവര്‍ക്കു പ്രശ്നമായി. പ്രശ്നം പഠിച്ച് അവര്‍ തന്നെ ഇതിനു പരിഹാരവും കണ്ടെത്തി. അവര്‍ പ്രവര്‍ത്തിക്കുന്ന ഇടങ്ങളില്‍ സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയന്‍ കണ്ട്റോള്‍ റൂമുകള്‍ തുടങ്ങി.

നീന്തിക്കയറാന്‍ ശേഷി

നീന്തിക്കയറാന്‍ ശേഷി

കണ്ട്റോള്‍ റൂം നിരന്തരം ദുരന്തനിവാരണ സേന, കളക്റ്റര്‍, പോലീസ്, കോസ്റ്റ് ഗാര്‍ഡ് എന്നിവരുമായി ബന്ധപ്പെട്ടുകൊണ്ടേ ഇരിക്കുകയാണ്. ഒഴുക്കിനെ ചെറുക്കാന്‍ കെല്പ്പുള്ള ഡബിള്‍ ഔട്ട്ബോര്‍ഡ് എന്‍‌ജിന്‍ വള്ളങ്ങള്‍ നൂറോളം എണ്ണവും നീന്തി വീടുകളില്‍ കയറാന്‍ ശേഷിയുള്ള 300ഇല്‍ അധികം മത്സ്യത്തൊഴിലാളികളെയും എത്തിച്ചു.

സുരക്ഷിത സ്ഥാനത്ത്

സുരക്ഷിത സ്ഥാനത്ത്

KSMTU കണ്ട്റോള്‍ റൂം ആവശ്യവും സാധ്യതയും കണക്കിലെടുത്ത് വള്ളങ്ങളെ ചെറു സംഘങ്ങളായി നിയോഗിക്കും. ഇവര്‍ക്ക് ഒരു ടീം ലീഡര്‍ ഉണ്ട്. ലീഡര്‍ നാട്ടുകാരുമായി ചര്‍ച്ച ചെയ്ത് വള്ളങ്ങളുടെ ട്രിപ്പ് തീരുമാനിക്കും. ഒരു വള്ളത്തില്‍ ഒരു എഞ്ചിന്‍ ഡ്രൈവര്‍, ഒരു ഊന്നുകാരന്‍, ഒരു നീന്തല്‍ക്കാരന്‍, ഒരു ലോക്കല്‍ വഴികാട്ടി എന്നിവര്‍ ഉണ്ടായിരിക്കും. 25- 35 പേരെ ഒരു ട്രിപ്പില്‍ സുരക്ഷിത സ്ഥാനത്ത് എത്തിക്കാം.

വടംകെട്ടി വല വലിക്കും

വടംകെട്ടി വല വലിക്കും

എഞ്ചിന്‍ ഡ്രോപ്പ് ചെയ്യാനുള്ള ആഴമില്ലാത്തോ എഞ്ചിന്റെ പവറിനപ്പുറം ഒഴുക്കുള്ള ഇടങ്ങളിലോ എത്തിയാല്‍ വടം കെട്ടി വല വലിക്കും പോലെ വള്ളം കമ്പ വലിച്ചു നയിക്കും. ഇതില്‍ നാട്ടുകാരും സഹായിക്കും. ഓരോ വള്ളത്തിലും ഇന്ധനം, രണ്ട് ലൈഫ് ജാക്കറ്റ്, ഒരു ഹെല്‍മെറ്റ് ലൈറ്റ്, ഒരു ടോര്‍ച്ച് ലൈറ്റ് എന്നിവ സജ്ജമാണ്. ആളുകള്‍ വരാന്‍ മടി കാട്ടുന്നുണ്ട്, പകരം ഭക്ഷണം ആവശ്യപ്പെടുന്നു എന്ന് കണ്ടതോടെ ഓണ്‍‌വേര്‍ഡ് വോയേജില്‍ ഭക്ഷണവും വെള്ളവും നല്‍കുകയും റിട്ടേണ്‍ വോയേജില്‍ ആളെ ഒഴിപ്പിക്കലും എന്ന രീതിയും തുടങ്ങി.

ഒറ്റക്കെട്ടായി

ഒറ്റക്കെട്ടായി

ആരുടെയും പ്രവര്‍ത്തനം ഒട്ടും ചെറുതല്ല, ഒറ്റക്കെട്ടായാണ് നമ്മള്‍ പ്രളയം നേരിടുന്നത്. അതില്‍ സാധ്യമായതെല്ലാം എല്ലാവരും ചെയ്യുകയാണ്. അതിനു സ്വന്തം വഴികള്‍ കണ്ടുപിടിക്കുകയാണ്. അമ്പതു പുതപ്പുമായി കേരളത്തില്‍ വില്പ്പനയ്ക്കു വന്നു ദുരിതം കണ്ടപ്പോള്‍ അമ്പതും ദുരിതബാധിതര്‍ക്ക് ദാനം ചെയ്ത അതിഥി മുതല്‍ ഏറ്റവും ശക്തമായൊഴുകുന്ന പമ്പയ്ക്കു കുറുക്കേ വടം കെട്ടി തൊട്ടിലില്‍ കപ്പിയിട്ടു ഭക്ഷണം ആറ്റിനക്കരെ എത്തിച്ച നാട്ടുകാര്‍ വരെ .

പരിചയമില്ലാത്ത ഉദ്യമം

പരിചയമില്ലാത്ത ഉദ്യമം

ഭക്ഷണവും വെള്ളവും ശേഖരിക്കുകയും ഡാറ്റാ സെന്ററുകള്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന നിങ്ങള്‍ ഓരോരുത്തരും വരെ. എന്നാലും ജനത മരിച്ചുപോകും എന്നു കണ്ട് ആരും ആവശ്യപ്പെടാതെ എത്തി തങ്ങള്‍ക്കു പരിചയമില്ലാത്ത ഒരു ഉദ്യമം പഠിച്ച് വളരെപ്പെട്ടെന്ന് ഫലപ്രദമായ പരിഹാരം ഉരുത്തിരിച്ച് നടപ്പിലാക്കിയ നമ്മുടെ മത്സ്യത്തൊഴിലാളികള്‍ ഒരു അതിശയമാണ്. എല്ലാവര്‍ക്കും ഒരു മാനേജ്മെന്റ് പാഠവുമാണ്.

വള്ളങ്ങള്‍ ജീവനോപാധിയാണ്

വള്ളങ്ങള്‍ ജീവനോപാധിയാണ്

മതിലില്‍ ഇടിച്ചും മരങ്ങളില്‍ തട്ടിയും റോഡിലും പാറകളിലും അടിയിടിച്ചും ഒട്ടേറെ ഫൈബര്‍ വള്ളങ്ങള്‍ക്കു സാരമായ കേടുണ്ട്. ഇവ രക്ഷാപ്രവര്‍ത്തനം തീര്‍ന്നാലുടന്‍ നന്നാക്കുകയോ മാറി നല്‍കുകയോ ചെയ്യണം. മത്സ്യത്തൊഴിലാളികള്‍ അന്നന്നത്തെ വരുമാനം കൊണ്ട് ജീവിക്കുന്നവര്‍ ആണ്. ഒരു ദിവസം കാലാവസ്ഥ മാറിപ്പോലും കടലിലിറങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ മിക്കവരുടെയും വീട്ടില്‍ പട്ടിണിയാണ്. വള്ളങ്ങള്‍ ജീവനോപാധിയാണ് അവരുടെ. രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയതു മൂലം അവര്‍ പട്ടിണിയായിക്കൂടാ.

Recommended Video

cmsvideo
ബോട്ട് ഓടിക്കാന്‍ തയ്യാറാകാത്ത ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും
അധികം കടുക്കില്ല

അധികം കടുക്കില്ല

ഇന്നത്തെ മഴ അധികം കടുക്കില്ല എന്ന് ആശിക്കുന്നു. പമ്പയാറും അച്ചന്‍ കോവിലാറും വഴിമാറി ഒഴുകിത്തുടങ്ങി എന്നു കേള്‍ക്കുന്നു, അണ്‍വേരിഫൈഡ് വാര്‍ത്ത. എന്തു സംഭവിച്ചാലും അതിജീവിച്ചല്ലേ പറ്റൂ. ബന്ധുക്കള്‍ നഷ്ടമായവരും സ്വത്തുക്കള്‍ നശിച്ചവരും ഒക്കെ ഉണ്ട് എനിക്കറിയുന്നവരില്‍. ചില നഷ്ടങ്ങള്‍ നികത്താനാവില്ല, ചിലത് നികത്താന്‍ വര്‍ഷങ്ങള്‍ എടുത്തേക്കും, പോയവര്‍ തിരിച്ചു വരില്ല, പക്ഷേ കേരളം പിടിച്ചുനില്‍ക്കും, നമ്മള്‍ക്കതിനു കഴിയും.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
kerala-floods-fishermen-turn-true-heroes-for-rescue-operations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X