കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിമാരുടെ വിദേശസന്ദര്‍ശനം ഒഴിവാക്കില്ല.... എല്ലാം കേരളത്തെ സഹായിക്കാനെന്ന് ഇപി ജയരാജന്‍

Google Oneindia Malayalam News

തിരുവനന്തപുരം: മന്ത്രിമാരുടെ വിദേശസന്ദര്‍ശനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ക്ക് മറുപടി നല്‍കി മന്ത്രി ഇപി ജയരാജന്‍. പ്രളയ ദുരിതാശ്വാസത്തിനുള്ള ധനസമാഹരണത്തിനായുള്ള മന്ത്രിമാരുടെ വിദേശയാത്രയില്‍ മാറ്റമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മന്ത്രിമാര്‍ നേരിട്ടുപോയാല്‍ കൂടുതല്‍ ധനം സമാഹരിക്കാന്‍ സാധിക്കും. സംസ്ഥാനത്തെ ദുരിതത്തില്‍ നിന്ന് കരകയാറ്റാണ് അവര്‍ പോകുന്നത്. ജില്ലകളില്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം കഴിഞ്ഞതിന് ശേഷമായിരിക്കും മന്ത്രിമാര്‍ വിദേശയാത്രയ്ക്ക് പോവുകയെന്നും ജയരാജന്‍ പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയുടെ അഭാവം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നും ഭരണരംഗത്ത് എങ്ങനെയാണോ അതുപോലെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

1

മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുമ്പോള്‍ ഇപി ജയരാജന്‍ സംസ്ഥാനങ്ങളെ കാര്യങ്ങള്‍ നിയന്ത്രിക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ആര്‍ക്കും മുഖ്യമന്ത്രിയുടെ ചുമതല നല്‍കിയിട്ടില്ല. അതേസമയം മന്ത്രിസഭാ യോഗങ്ങളില്‍ ജയരാജന്‍ അധ്യക്ഷത വഹിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ദുരിതാശ്വാസ ഫണ്ട് സ്വീകരിക്കാനുള്ള ചുമതലയും അദ്ദേഹത്തിനാണ്. ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് പോകുന്നവര്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ച പതിനായിരം രൂപ എല്ലാവര്‍ക്കും ഉടനെ നല്‍കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട ഫയലുകള്‍ ഇ-ഫയല്‍ സംവിധാനം വഴി മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുമെന്നാണ് അറിയുന്നത്. മൂന്നാഴ്ച്ചത്തെ ചികിത്സയ്ക്കായിട്ടാണ് അദ്ദേഹം യുഎസ്സിലേക്ക് പോകുന്നത്. നേരത്തെ പ്രളയത്തിനിടെ അദ്ദേഹം യാത്ര മാറ്റിയിരുന്നു.

ബീഹാറില്‍ എന്‍ഡിഎയെ വെല്ലുവിളിച്ച് കനയ്യകുമാര്‍.... ബെഗുസരയില്‍ നിന്ന് മത്സരിക്കും!!ബീഹാറില്‍ എന്‍ഡിഎയെ വെല്ലുവിളിച്ച് കനയ്യകുമാര്‍.... ബെഗുസരയില്‍ നിന്ന് മത്സരിക്കും!!

സംസ്ഥാനത്ത് എലിപ്പനി പടര്‍ന്ന് പിടിക്കുന്നു.... 13 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം... മരണസംഖ്യ 26 ആയിസംസ്ഥാനത്ത് എലിപ്പനി പടര്‍ന്ന് പിടിക്കുന്നു.... 13 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം... മരണസംഖ്യ 26 ആയി

English summary
kerala flood 2018 no change in ministers foreign visit says ep jayarajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X