കേരളത്തില്‍ വന്‍ ദുരന്ത സാധ്യത; ജാഗ്രതാ നിര്‍ദേശത്തില്‍ കാര്യമില്ല!! ജനങ്ങള്‍ പെടുമെന്ന് ഉറപ്പ്
തിരുവനന്തപുരം: കേരളം വന്‍ പ്രളയ ദുരന്തത്തെ നേരിട്ട് പ്രതിസന്ധി തരണം ചെയ്തു വരികയാണ്. മലയാളികള്‍ ഒത്തുപിടിച്ചതോടെ ആസന്നമായ വന്‍ വിപത്ത് താല്‍ക്കാലികമായി നേരിയ നാശനഷ്ടങ്ങള്‍ മാത്രം വരുത്തിവച്ചു മറഞ്ഞു. എന്നാല്‍ കേരളത്തിലെ നിലവിലെ സാഹചര്യം സുരക്ഷിതമാണോ? ഇനി ഒരു ദുരന്തമുണ്ടാകില്ലെന്ന് ഉറപ്പിച്ചുപറയാന്‍ സാധിക്കുമോ.
ഈ ചോദ്യങ്ങള്‍ ബന്ധപ്പെട്ട അധികാരികളോട് ചോദിച്ചാല്‍ ആരെയും ഞെട്ടിപ്പിക്കുന്ന മറുപടിയാണ് ലഭിക്കുക. ഇനിയും എപ്പോഴും പ്രളയ സാധ്യതയുണ്ടെന്നും പ്രളയം വന്നാല്‍ ജനങ്ങള്‍ പെടുമെന്നും ഡാം സുരക്ഷാ അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ പറയുന്നു. മലയാളികളെ കൂടുതല്‍ ആശങ്കയിലാക്കുന്ന കാര്യമാണിത്....

കാരണം തേടി ചോദ്യങ്ങള്‍
കേരളം നേരിട്ട പ്രളയ ദുരന്തത്തിന് കാരണമെന്താണ് എന്ന ചോദ്യം പല കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. പലവിധ കാരണങ്ങളാണ് പറയുന്നത്. ഇതില്‍ രാഷ്ട്രീയം കൂടി കലരുന്നതോടെ ഒരു കാരണവും വിശ്വാസ യോഗ്യമല്ലാത്ത സാഹചര്യമാണുള്ളത്.

മഴ കനത്തതാണോ
മഴ കനത്തതാണോ പ്രളയത്തിന് കാരണം. ഡാം തുറന്നുവിടുന്നതിലും ഡാമിന്റെ നടത്തിപ്പിലും വന്ന പാളിച്ചയാണോ പ്രളയ കാരണം. ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് ലഭിച്ചിരുന്നോ. ജാഗ്രതാ നടപടികള്‍ സ്വീകരിച്ചിരുന്നോ തുടങ്ങി ഒട്ടേറെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി ലഭിച്ചിട്ടില്ല.

അണക്കെട്ടിലെ വെള്ളം
മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ തുടക്കം മുതല്‍ തന്നെ അണക്കെട്ടിലെ വെള്ളം തുറന്നുവിടേണ്ടിയിരുന്നു. ജലനിരപ്പ് പരമാവധി പരിധിയാകും വരെ കാത്തുനില്‍ക്കേണ്ടിയിരുന്നില്ല. തുടങ്ങിയ പ്രതിപക്ഷ ആരോപണങ്ങളും ദുരന്ത ശേഷമുണ്ടായി. എന്നാല്‍ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും സ്വീകരിച്ചിരുന്നുവെന്ന് സര്‍ക്കാരും വിശദമാക്കുന്നു.

ആശങ്കയുള്ള ചോദ്യം
ഈ സാഹചര്യത്തിലാണ് ഇനി ഒരു ദുരന്തമുണ്ടായാല്‍ സ്വീകരിക്കേണ്ട സുരക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന ചോദ്യം. ദുരന്തമുണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചോ. ദുരന്തമുണ്ടായാല്‍ ദുരിതത്തിന്റെ വ്യാപ്തി കുറയ്ക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്‌തോ തുടങ്ങിയ ചോദ്യവും ബാക്കിയാണ്.

എപ്പോഴും സാധ്യത
ഇതുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങള്‍ക്ക് ഡാം സുരക്ഷാ അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ നല്‍കിയ മറുപടി ആരെയും ആശ്ചര്യപ്പെടുത്തുന്നതാണ്. ഏഷ്യാനെറ്റിനോട് പ്രതികരിക്കവെയാണ് ചെയര്‍മാന്‍ വീണ്ടുമൊരു ദുരന്തത്തിന് എപ്പോഴും സാധ്യതയുണ്ടെന്നും ദുരന്തമുണ്ടായാല്‍ ജനങ്ങള്‍ പെടുമെന്ന സൂചനയും നല്‍കിയത്.

മുന്നറിയിപ്പുകള്‍ കൊണ്ട് കാര്യമില്ല
കേരളത്തിലെ അണക്കെട്ടുകളില്‍ എപ്പോഴും ദുരന്ത സാധ്യത നിലനില്‍ക്കുന്നുണ്ടെന്നാണ് ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ പറയുന്നത്. പ്രളയ മുന്നറിയിപ്പുകള്‍ നല്‍കുന്നതില്‍ കാര്യമില്ലെന്നും പ്രളയമുണ്ടായാല്‍ ജനങ്ങള്‍ പെടുമെന്നും അദ്ദേഹം പറയുന്നു. ജനങ്ങളുടെ സുരക്ഷയ്ക്ക് മതിയായ നിര്‍ദേശങ്ങളും അദ്ദേഹം മുന്നോട്ട് വെക്കുന്നില്ല.

280 കോടി മാറ്റിവച്ചിട്ട്
കേരളത്തില്‍ ഒരിടത്തും പ്രളയ സാധ്യതാ ഭൂപടമില്ല. ഭൂപട നിര്‍മാണത്തിന് 280 കോടി കേന്ദ്ര ജലകമ്മീഷന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിന് അനുവദിച്ചിരുന്നു. എന്നാല്‍ ഈ പദ്ധതി പൂര്‍ത്തിയായിട്ടില്ല. പാതിവഴിയിലാണ്. ഭൂപടം തയ്യാറാക്കിയതുകൊണ്ടു മാത്രം കാര്യമില്ലെന്നും രാമചന്ദ്രന്‍ നായര്‍ പറയുന്നു.

ശുപാര്‍ശകള്‍ നിരവധി
പുഴകള്‍ കൈയ്യേറി താമസിക്കുന്നവരെ ഒഴിപ്പിക്കണം. ഇക്കാര്യത്തില്‍ സര്‍ക്കാരിന് നിരവധി തവണ ശുപാര്‍ശകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. പുഴകള്‍ കൈയ്യേറാന്‍ പാടില്ല. വെള്ളത്തിന്റെ അമിതമായ ഒഴുക്കുണ്ടാകുമ്പോള്‍ ഇത്തരക്കാര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

മുന്നറിയിപ്പ് നല്‍കിയെന്ന് ജല കമ്മീഷന്‍
ഇത്തവണ സംസ്ഥാന സര്‍ക്കാരിന് കനത്ത മഴ സംബന്ധിച്ച് വ്യക്തമായ മുന്നറിയിപ്പ് കേന്ദ്ര ജലകമ്മീഷന്‍ നല്‍കിയിരുന്നു. ഡാമുകളുടെ കാര്യത്തില്‍ ശ്രദ്ധ വേണമെന്നും നിര്‍ദേശിച്ചിരുന്നു. പ്രളയം സംബന്ധിച്ചുള്ള മുന്നറിയിപ്പ് നല്‍കുന്ന കേന്ദ്രം നിര്‍മിക്കാന്‍ നേരത്തെ നിര്‍ദേശിച്ചിരുന്നെങ്കിലും കേരളം തള്ളിക്കളയുകയായിരുന്നുവത്രെ.

വെള്ളം തുറന്നുവിടണം
ഇത്തരം കേന്ദ്രങ്ങളുണ്ടെങ്കില്‍ പ്രളയത്തിന്റെ സാധ്യതയും ആഘാതവും നേരത്തെ കണക്കാക്കാമായിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടാണ് ഈ കേന്ദ്രം തമിഴ്‌നാട്ടിലേക്ക് മാറ്റാന്‍ കാരണമെന്നും കേന്ദ്ര ജലകമ്മീഷന്‍ പറയുന്നു. മഴ ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ ഡാമുകള്‍ തുറന്നുവിടുന്നതിനുള്ള നടപടിക്രമങ്ങളെ കുറിച്ച് ആലോചിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നും ജല കമ്മീഷന്‍ പറയുന്നു.

ഗൗരവത്തിലെടുത്തില്ല
ജൂണിലാണ് ഈ നിര്‍ദേശം നല്‍കിയത്. മഴക്കാലത്ത് ഡാമുകളില്‍ സ്വീകരിക്കേണ്ട ക്രമീകരണം സംബന്ധിച്ചും ഓര്‍മപ്പെടുത്തിയിരുന്നുവത്രെ. പ്രളയ മുന്നറിയിപ്പ് കേന്ദ്രം സ്ഥാപിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ കേന്ദ്രം കേരളത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം കേരളം ഗൗരവത്തിലെടുത്തില്ല. ഇത്തരം കേന്ദ്രങ്ങളുണ്ടെങ്കില്‍ പ്രളയ സാധ്യതകര്‍ മുന്‍കൂട്ടി കാണാന്‍ സാധിക്കും. മാത്രമല്ല ആഘാതവും പഠനവിധേയമാക്കാം.

തമിഴ്‌നാട് കൈക്കലാക്കി
കേരളത്തിന് നിശ്ചയിച്ചിരുന്ന പ്രളയ മുന്നറിയിപ്പ് കേന്ദ്രം തമിഴ്‌നാട് കൈക്കലാക്കി. കേരളം ആവശ്യപ്പെടാത്തതിനെ തുടര്‍ന്നാണ് തമിഴ്‌നാട്ടിലേക്ക് മാറ്റിയത്. ഇത്തരം കേന്ദ്രമുണ്ടായിരുന്നുവെങ്കില്‍ പ്രളയ ദുരിതത്തിന്റെ ആഘാതം കുറയ്ക്കാമായിരുന്നുവെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പ്രളയ മുന്നറിയിപ്പ് കേന്ദ്രം സ്ഥാപിക്കണമെന്ന് 2011 ഒക്ടോബറിലാണ് കേന്ദ്ര ജലകമ്മീഷന്‍ കേരളത്തെ അറിയിച്ചത്.
കോണ്‍ഗ്രസ് രാജ്യം ഭരിക്കും!! രണ്ട് സംസ്ഥാനങ്ങളില്‍ തിളങ്ങണം; തന്ത്രം മെനഞ്ഞ് രാഹുല്‍, ദൂതരെ വിട്ടു