കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വളര്‍ത്തുനായകളെ ചേര്‍ത്തുപിടിച്ച് സുനിത; രക്ഷാപ്രവര്‍ത്തകര്‍ മുട്ടുമടക്കി!! 25 നായകളും ക്യാമ്പില്‍

  • By Ashif
Google Oneindia Malayalam News

തൃശൂര്‍: തൃശൂരിലെ പ്രളയമേഖലകള്‍ ദുരിതത്തിലേക്ക് വീഴുന്ന വേളയില്‍ ഉദ്യോഗസ്ഥര്‍ നേരിട്ടത് വ്യത്യസ്ത വെല്ലുവിളികള്‍. ദുരിതത്തില്‍പ്പെട്ട വ്യക്തികളെ രക്ഷപ്പെടുത്തുന്നതും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നതിനിടെ തന്റെ വളര്‍ത്തുനായകളെ ചേര്‍ത്ത് പിടിച്ചു ഒരു സ്ത്രീ. 25 നായകളാണ് ഇവര്‍ക്കുള്ളത്. ഇവയെ രക്ഷിക്കുന്നില്ലെങ്കില്‍ താനും രക്ഷപ്പെടേണ്ടെന്ന് സുനിത രക്ഷാപ്രവര്‍ത്തകരോട് പറഞ്ഞു.

 പ്രളയത്തിനിടെ രക്ഷപ്പെട്ട് ഡെപ്യൂട്ടി കളക്ടറും തഹസില്‍ദാറും; മന്ത്രി നേരിട്ട് വിളിച്ചു,നടപടി വരുന്നു പ്രളയത്തിനിടെ രക്ഷപ്പെട്ട് ഡെപ്യൂട്ടി കളക്ടറും തഹസില്‍ദാറും; മന്ത്രി നേരിട്ട് വിളിച്ചു,നടപടി വരുന്നു

രക്ഷാപ്രവര്‍ത്തകരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പ്രളയജലം കയറിയ സുനിതയുടെ വീട്ടില്‍ കിടക്കയില്‍ മൂടിപ്പുതപ്പിച്ച നിലയിലാണ് നായകളെ കണ്ടെത്തിയത്. ജലനിരപ്പ് കൂടി വരുമ്പോഴാണ് രക്ഷാപ്രവര്‍ത്തകര്‍ സുനിതയോട് രക്ഷപ്പെടാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ തന്റെ നായകളെ രക്ഷിക്കണമെന്നും അവരില്ലാതെ താന്‍ മാത്രം രക്ഷപ്പെടില്ലെന്നും സുനിത പറഞ്ഞു.

flood

രക്ഷാപ്രവര്‍ത്തകര്‍ സുനിതയുടെ ആവശ്യം നിരസിച്ചു. ഇതോടെ അവര്‍ മടങ്ങിപ്പോയി. പിന്നീട് തിരിച്ചെത്തിയ രക്ഷാപ്രവര്‍ത്തകര്‍ നായകളെയും രക്ഷപ്പെടുത്താന്‍ ഒരുക്കമാണെന്ന് അറിയിച്ചപ്പോഴാണ് അവര്‍ ക്യാമ്പിലേക്ക് മാറാന്‍ തയ്യാറായത്. പ്രളയ മേഖലയില്‍ നിന്ന് രക്ഷപ്പെടുത്തിയ മൃഗങ്ങളെ പാര്‍പ്പിച്ചിരിക്കുന്ന കേന്ദ്രത്തിലാണിപ്പോള്‍ സുനിതയുടെ നായകള്‍. സുനിതയും ഭര്‍ത്താവും ഒപ്പമുണ്ട്. സുനിതയുടെ നായകളുടെ സംരക്ഷണത്തിന് വേണ്ടി പ്രത്യേക ഫണ്ട് തയ്യാറാക്കുമെന്ന് ഹ്യൂമണ്‍ സൊസൈറ്റി ഇന്റര്‍നാണഷലിന്റെ സാലി വര്‍മ അറിയിച്ചു.

English summary
Kerala floods: Thrissur woman refuses rescue without her 25 dogs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X