സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഗ്രാമിന് 140 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പവന് 1120 രൂപയും കുറഞ്ഞു. ഇനിയും സ്വര്‍ണവില താഴേക്ക് പോകാന്‍ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. രൂപയുടെ മൂല്യം മെച്ചപ്പെട്ടത് സ്വര്‍ണവില കുറയുമെന്ന സൂചന നല്കുന്നു. മാത്രമല്ല, പശ്ചിമേഷ്യയില്‍ യുദ്ധം തുടരുമെന്ന അമേരിക്കയുടെ പ്രഖ്യാപനവും സ്വര്‍ണവില കുറയുന്നതിലേക്ക് നയിച്ചു.
ഓഹരി വിപണി ഇന്ന് നഷ്ടത്തോടെയാണ് തുടക്കം. സെന്‍സെക്സ് 1400 പോയന്റ് താഴ്ന്നു. നിഫ്റ്റി 22300ന് താഴേക്ക് എത്തി. ഇന്‍ഡിഗോയുടെ ഓഹരികള്‍ ഇടിഞ്ഞു. ഡൊണാള്‍ഡ് ട്രംപിന്റെ വാക്ക് അടിസ്ഥാനമാക്കിയാണ് ഓഹരി വിപണി ആടിയുലയുന്നത്. സമാധാന സൂചന ഒരു ദിവസം മുമ്പ് നല്കിയ അദ്ദേഹം ഇപ്പോള്‍ പറയുന്നത് ആക്രമണം തുടരുമെന്നാണ്. ട്രംപ് തുടര്‍ച്ചയായി വാക്കുകള്‍ മാറുന്നത് വിപണി ലക്ഷ്യമിട്ടാണോ എന്ന ചോദ്യങ്ങളും ഉയര്‍ന്നിട്ടുണ്ട്.

കേരളത്തില്‍ ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 111040 രൂപയാണ് വില. ഒരു ഗ്രാമിന് 13880 രൂപയും. ഇന്നലെ രണ്ട് തവണ സ്വര്‍ണവില കുറഞ്ഞ ശേഷമാണ് ഇന്ന് ഇടിവ് രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ 1440 രൂപയും വൈകീട്ട് 1080 രൂപയും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇന്ന് രാവിലെ 1120 രൂപ കുറയുകയാണ് ചെയ്തത്. ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ ഇനിയും വില കുറഞ്ഞേക്കും.
കേരളത്തില്‍ വെള്ളിയുടെ വിലയില്‍ നേരിയ ഇടിവുണ്ടായി. ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 250 രൂപയായി. പത്ത് ഗ്രാമിന് 2500 രൂപയുമായി. ആഗോള വിപണിയില്‍ സ്വര്‍ണവില കുറഞ്ഞ് 4680 ഡോളറിലെത്തി. അതേസമയം, കേരളത്തില്‍ 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11405 രൂപയാണ് ഇന്നത്തെ വില. 14 കാരറ്റ് ഗ്രാമിന് 8885 രൂപയും 9 കാരറ്റിന് 5730 രൂപയുമാണ് ഇന്ന് നല്‍കേണ്ട വില.
സ്വര്‍ണ ഉപഭോക്താക്കള്‍ കാത്തിരിക്കണോ
രൂപയുടെ മൂല്യം കുതിച്ചത് ഇന്ത്യയ്ക്ക് നേട്ടമായി. ഇറക്കുമതി ചെയ്യുന്ന സ്വര്‍ണം, ക്രൂഡ് ഓയില്‍, മറ്റു പ്രകൃതി വിഭവങ്ങള്‍ എന്നിവയ്ക്കെല്ലാം കുറഞ്ഞ വില കൊടുത്താല്‍ മതിയാകും. ഡോളറിനെതിരെ രൂപയുടെ മൂല്യം 93.31 എന്ന നിരക്കിലെത്തി. 130 പൈസയുടെ മുന്നേറ്റമാണ് രൂപ നടത്തിയിരിക്കുന്നത്. ആര്‍ബിഐ നടത്തിയ ഇടപെടലാണ് ഈ നേട്ടത്തിന് കാരണം.
അതേസമയം, ഡോളര്‍ സൂചിക ഉയരുകയാണ്. 100 കടന്ന് കുതിച്ചിരിക്കുകയാണ് ഡോളര്‍. ഇതും സ്വര്‍ണവില കുറയാന്‍ കാരണമാകും. ഡോളര്‍ കരുത്ത് കൂടുമ്പോള്‍ യുവാന്‍, യൂറോ, പൗണ്ട് ഉള്‍പ്പെടെയുള്ള പ്രധാന കറന്‍സികള്‍ മൂല്യം കുറയും. അവ ഉപയോഗിച്ച് കൂടുതല്‍ സ്വര്‍ണം വാങ്ങുന്നത് ചെലവേറിയതാകും. അപ്പോള്‍ ആവശ്യക്കാര്‍ കുറയുകയും ചെയ്യും.
ക്രൂഡ് ഓയില്‍ വില കുതിക്കുന്നു എന്നതാണ് വിപണിയിലെ മറ്റൊരു പ്രധാന മാറ്റം. ബ്രെന്റ് ക്രൂഡ് ബാരലിന് 106 ഡോളറിലെത്തി. യുഎഇയുടെ മര്‍ബണ്‍ ക്രൂഡ് ബാരലിന് 103 ഡോളറായി. ഈ വേളയില്‍ കൂടുതല്‍ രാജ്യങ്ങള്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നതിലേക്ക് ശ്രദ്ധ തിരിയും. മാത്രമല്ല, ഡോളര്‍ ശേഖരണത്തിനും ശ്രദ്ധിക്കും. സ്വര്‍ണത്തെ കൈയ്യൊഴിയുന്ന സാഹചര്യമാണിത്. അതുകൊണ്ടുതന്നെ സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും. സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് വെയ്റ്റ് ചെയ്താല്‍ ഇനിയും നേട്ടം കൊയ്യാന്‍ സാധിച്ചേക്കാം. എന്നാല്‍ അമേരിക്ക മറിച്ച് തീരുമാനം എടുത്താല്‍ വിപണി താളം തെറ്റും.
-
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
സ്വർണ വില 20 ശതമാനം ഇടിയും, സ്വപ്നമല്ല..പവൻ വില 88,000 രൂപ വരെ, ഗ്രാം വില 11,000ത്തിലേക്ക് ..; പുതിയ പ്രവചനം -
ഏപ്രില്‍ മാസത്തില്‍ സ്വര്‍ണവില കുതിച്ചുയരും..! ഇപ്പോള്‍ വാങ്ങിയാല്‍ ലാഭം കൊയ്യാം, സംഭവിക്കാന്‍ പോകുന്നത് -
സ്വർണത്തിൽ സംഭവിക്കാൻ പോകുന്നത്..1.10 മുടക്കേണ്ടിടത്ത് 1.50 ലക്ഷം മുടക്കേണ്ടി വരും..മുന്നറിയിപ്പ് -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
ഇനി എല്ലാ ആഴ്ചയും സ്വര്‍ണവില കൂടും? യുദ്ധം അവസാനിക്കുന്നതോടെ കരുത്തുകാട്ടി പൊന്ന് -
നിങ്ങളുടെ സ്വര്‍ണാഭരണം ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ടോ? പ്രീമിയം തുക ഇത്ര മാത്രം, നേട്ടങ്ങളിത് -
സ്വര്‍ണം വീണ്ടും മുകളിലേക്കോ? പവന്‍വില 1.35 ലക്ഷത്തിലേക്ക് ഉടനെത്തും, ഗ്രാമിന് 16600! -
സ്വര്‍ണം വില്‍ക്കാതെ എല്ലാവരും പണയം വെക്കുന്നു... സ്വര്‍ണവായ്പയില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട് -
അമ്പരപ്പിൽ സ്വർണ വിപണി, സ്വർണ്ണവിലയിൽ 17 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം













Click it and Unblock the Notifications