സ്വര്‍ണവില കുത്തനെ കുറഞ്ഞു; ആഭരണം വാങ്ങാന്‍ നല്ല ദിവസം, ചെയ്യേണ്ടത് ഇതാണ്, ഇന്നത്തെ പവന് വില
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുത്തനെ കുറഞ്ഞു. ഒരു പവന് 1280 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി വില കുറഞ്ഞുവരികയാണ്. ഇതിനിടെ തിങ്കളാഴ്ച വൈകീട്ട് അല്‍പ്പം കയറിയിരുന്നു. ഇന്ന് വീണ്ടും താഴ്ന്നു. ഇത് സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് നല്ലൊരു അവസരമാണ്. ആഭരണങ്ങള്‍ വില കുറയുന്ന വേളയില്‍ തന്നെ ബുക്ക് ചെയ്യുന്നതാണ് നല്ലത്.
കഴിഞ്ഞ ദിവസങ്ങളില്‍ 4100ന് മുകളില്‍ നിന്നിരുന്ന ആഗോള സ്വര്‍ണവില ഇപ്പോള്‍ 4017 ഡോളറിലാണുള്ളത്. ഡോളര്‍ സൂചിക 99.53ലെത്തി. ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 88.66 എന്ന നിരക്കിലാണ്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന് വില 94320 രൂപയായിരുന്നു. ഇതില്‍ നിന്ന് 3500 രൂപയോളം കുറവാണ് ഇന്ന്. പുതിയ സ്വര്‍ണവില അറിയാം...

കേരളത്തില്‍ ഒരു പവന് സ്വര്‍ണത്തിന് 1280 രൂപ കുറഞ്ഞ് 90680 രൂപയായി. 18 കാരറ്റ് സ്വര്‍ണം പവന് 74600 രൂപയാണ്. 14 കാരറ്റ് സ്വര്‍ണം പവന് 58120 രൂപയിലേക്ക് താഴ്ന്നു. 9 കാരറ്റ് സ്വര്‍ണം പവന് 37480 രൂപയായി. നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ ഇനിയും സ്വര്‍ണവില കുറഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഇന്ന് കേരളത്തില്‍ വെള്ളിയുടെ വില ഗ്രാമിന് 163 രൂപയാണ്.
22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 160 രൂപ കുറഞ്ഞ് 11335 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 130 രൂപ കുറഞ്ഞ് 9325 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 100 രൂപ കുറഞ്ഞ് 7265 രൂപയായി. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4685 രൂപയാണ് ഇന്നത്തെ വില. അതേസമയം, ആഭരണം വാങ്ങുമ്പോള്‍ ഈ തുകയ്ക്ക് കിട്ടില്ല. ഡിസൈന്‍ അടിസ്ഥാനത്തിലുള്ള പണിക്കൂലി നല്‍കണം. കൂടാതെ ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും കൊടുക്കണം.
സ്വര്‍ണവില കുറയാന്‍ 2 കാരണങ്ങള്‍
അമേരിക്കന്‍ ഡോളര്‍ കരുത്ത് വര്‍ധിപ്പിക്കുന്നതാണ് സ്വര്‍ണവില കുറയാനുള്ള ഒരു കാരണം. ഡോളര്‍ കരുത്ത് കൂടുമ്പോള്‍ മറ്റു പ്രധാന കറന്‍സികള്‍ മൂല്യം കുറയും. അതേസമയം, അമേരിക്കയുടെ കേന്ദ്ര ബാങ്ക് പലിശ നിരക്ക് ഇനിയും കുറച്ചേക്കില്ല എന്ന പ്രചാരണവുമുണ്ട്. ഇത് സ്വര്ത്തിലേക്കുള്ള ആകര്‍ഷണം കുറയ്ക്കുന്ന ഘടകമാണ്.
ഇന്ന് ഒരു പവന് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് 98000 രൂപയോളം ചെലവ് വന്നേക്കും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 89000 രൂപ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വില ഇത്രയും ഉയര്‍ന്നിരിക്കെ ആഭരണം വാങ്ങുന്നതില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ് മലയാളികള്‍. 22 കാരറ്റിന് പകരം ലൈറ്റ് വെയ്റ്റ് ആഭരണങ്ങളായ കാരറ്റ് കുറഞ്ഞ സ്വര്‍ണത്തിലേക്ക് പലരും തിരിഞ്ഞിട്ടടുണ്ട്.
സ്വര്‍ണവിലയില്‍ ചാഞ്ചാട്ടത്തിന് സാധ്യതയുണ്ട് എന്നാണ് മിക്ക വിപണി നിരീക്ഷകരും അഭിപ്രായപ്പെടുന്നത്. ഈ വേളയില്‍ സ്വര്‍ണം ആവശ്യമുള്ളവര്‍ വില കുറയുന്ന ഘട്ടത്തില്‍ തന്നെ വാങ്ങുകയോ അഡ്വാന്‍സ് ബുക്കിങ് ചെയ്യുകയോ വേണം. ഇനിയും വില കുറഞ്ഞാലും ആ വിലയ്ക്ക് സ്വര്‍ണം കിട്ടാന്‍ അഡ്വാന്‍സ് ബുക്കിങ് സഹായിക്കും. ആഭരണം ആവശ്യമുള്ള പലരും പഴയ സ്വര്‍ണം കൊടുത്ത് പുതിയത് വാങ്ങുന്ന രീതിയും പിന്തുടരുന്നുണ്ട്.
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
അമ്പരപ്പിൽ സ്വർണ വിപണി, സ്വർണ്ണവിലയിൽ 17 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്! -
ഇതുവരെ കൂടിയതൊന്നുമല്ല... സ്വര്‍ണത്തിന്റെ കുതിപ്പ് വരാനിരിക്കുന്നതേയുള്ളൂ... വെള്ളിക്കും വില കൂടും -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
ഗള്‍ഫില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ലേ..!? സ്വര്‍ണവില്‍പ്പന ഇടിയുന്നു... 70% കുറവ് -
സ്വർണത്തിൽ സംഭവിക്കാൻ പോകുന്നത്..1.10 മുടക്കേണ്ടിടത്ത് 1.50 ലക്ഷം മുടക്കേണ്ടി വരും..മുന്നറിയിപ്പ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ദുബായിൽ മാർച്ച് മാസത്തിൽ സ്വർണവില ഇടിഞ്ഞത് 100 ദിർഹത്തോളം; ഏപ്രിലിലും ട്രെൻഡ് തുടരുമോ? സാധ്യതകൾ











Click it and Unblock the Notifications