സ്വപ്ന സുരേഷിന് ഭീഷണി: ഫോണിൽ വിളിച്ചയാള്‍ പൊലീസ് കസ്റ്റഡിയില്‍; മാനസിക പ്രശ്‌നമോ?
കൊച്ചി: സ്വർണ്ണ കള്ളക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയാൽ പോലീസ് കസ്റ്റഡിയിൽ. പെരിന്തല്‍മണ്ണ തിരൂര്‍ക്കാട് സ്വദേശിയായ നൗഫലാണ് പിടിയിലായത്. ഇയാളെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ പോലീസ് വീട്ടിലെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഉടൻ തന്നെ മലപ്പുറം എസ്പി ക്ക് മുന്നിൽ പ്രതിയെ ഹാജരാക്കും എന്നാണ് വിവരം. എന്നാൽ, മാനസിക പ്രശ്നങ്ങൾ കാരണം ഇക്കഴിഞ്ഞ നാല് മാസമായി ഇദ്ദേഹം ചികിത്സ തേടുന്നതായാണ് സഹോദരൻ നിസാർ വ്യക്തമാക്കിയത്. സ്വപ്നയെ ഭീഷണിപ്പെടുത്തിയ കേസിന് പുറമേ മറ്റു പരാതികളും പെരിന്തൽമണ്ണ സ്റ്റേഷൻ പരിധിയിൽ ഇയാൾക്കെതിരെയുണ്ട്.

എത്രനാൾ താൻ ജീവനോടെ ഉണ്ടാകുമെന്ന് പറയാൻ സാധിക്കില്ലെന്നും ഭീഷണിപ്പെടുത്തുന്നവരുടെ എണ്ണവും സന്ദേശം ലഭിക്കുന്നതും ദിവസവും ഉയരുകയാണെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. പല വ്യക്തികളും തന്റെ ഫോണിൽ വിളിച്ച് പേരും മേൽവിലാസവും പറഞ്ഞു കൊണ്ടാണ് ഭീഷണിപ്പെടുത്തൽ. മുൻ മന്ത്രിയായ കെ ടി ജലീൽ പറഞ്ഞിട്ട് വിളിക്കുകയാണെന്ന് പറഞ്ഞ് ഒരാൾ തന്നെ ഭീഷണിപ്പെടുത്തിയതായും സന്ദേശമായ സ്വപ്ന സുരേഷ് ആരോപിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മൊഴി നല്‍കരുതെന്ന് ഭീഷണിപ്പെടുത്തിയാണ് ഇത്തരത്തിലുളള ഭീഷണികൾ എത്തുന്നത്. പിടിക്കപ്പെട്ട നൗഫല്‍ എന്ന വ്യക്തി തന്നെ പേര് വെളിപ്പെടുത്തിയാണ് ഭീഷണിപ്പെടുത്തിയതെന്നും സ്വപ്ന സുരേഷ് ആരോപിക്കുന്നു. താന്‍ എന്‍ഫോഴ്‌സ്‌മെന്റിന് മൊഴി നല്‍കുന്നത് തടസപ്പെടുത്തുന്നതിന് വേണ്ടിയാണ് നിരന്തരം പലരും വിളിച്ച് ഭീഷണിപ്പെടുത്തുന്നതെന്ന് സ്വപ്‌ന സുരേഷ് വ്യക്തമാക്കി.
എന്നാൽ, ഗുണ്ടാനേതാവായ മരട് അനീഷിന്റെ പേരും പറഞ്ഞ് തനിക്ക് മുന്നിൽ ഭീഷണി എത്തിയിരുന്നു. ഇതിന്റെ ശബ്ദരേഖ ഉള്‍പ്പെടെ ഡി ജി പിയ്ക്ക് മുന്നിൽ പരാതി നൽകിയെന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കി.
താമസിക്കുന്ന വീടിന്റെ ഉടമസ്ഥനെപ്പോലും ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന പറഞ്ഞിരുന്നു. അതേസമയം, സ്വർണ്ണ കള്ളക്കടത്ത് കേസ് മുഖ്യ പ്രതിയായ സ്വപ്ന സുരേഷ് താമസം മാറി. പാലക്കാട് നിന്ന് കൊച്ചിയിലേക്കാണ് സ്വപ്നയുടെ മാറ്റം. ഇടപ്പള്ളിയ്ക്കടുത്ത് കൂനമ്മാവിലെ ഫ്ലാറ്റ് വാടകയ്ക്ക് എടുത്താണ് താമസം മാറിയത്.
സ്റ്റൈലൻ ലുക്കിൽ ആരാധകരുടെ പ്രിയ താരം കനിഹ; പങ്കിട്ടിരിക്കുന്ന ചിത്രങ്ങളെല്ലാം ഹോട്ട് വൈറൽ
നിലവിൽ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണ്. ഇതിന് പിന്നാലെയാണ് സ്വപ്നയുടെ വീട് മാറൽ. കേസുമായി ബന്ധപ്പെട്ടുള്ള നടപടികളുടെ ഭാഗമായി കൂടുതൽ സൗകര്യം വേണമെന്നതിന്റെ അടിസ്ഥാനത്തിലാണ് കൊച്ചിയിലേക്ക് മാറിയതെന്ന് സ്വപ്നയോട് ബന്ധമുള്ള അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications