ഡിപ്ലോമാറ്റിക് ബാഗേജിലെത്തിച്ച സ്വർണ്ണം തമിഴ്നാട്ടിലേക്കും മഹാരാഷ്ട്രയിലേക്കും കടത്തി:വെളിപ്പെടുത്തൽ
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ കുടുതൽ വെളിപ്പെടുത്തൽ പുറത്ത്. കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള കോഴിക്കോട് സ്വദേശി റമീസാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയിട്ടുള്ളത്. ഡിപ്ലോമാറ്റിക് ബാഗേജ് വഴി കേരളത്തിൽ എത്തിച്ചിരുന്ന സ്വർണ്ണം മഹാരാഷ്ട്രയിലേക്കും തമിഴ്നാട്ടിലേക്കും കടത്തിയെന്നാണ് വെളിപ്പെടുത്തൽ. സ്വർണ്ണക്കടത്ത് കസ്റ്റംസിന്റെ പിടിയിലായ കെടി റമീസിനെ ചോദ്യം ചെയ്തതോടെയാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്കും മഹാരാഷ്ട്രയില സാംഗ്ലിയിലേക്കുമാണ് സ്വർണ്ണം കടത്തിയിട്ടുള്ളതാണ് റമീസ് കസ്റ്റംസ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുള്ളത്.
യുഎഇ കോൺസുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക് ബാഗേജിലെത്തിച്ച 30 കിലോ സ്വർണ്ണം കസ്റ്റംസ് പിടികൂടിയതിന് പിന്നാലെയാണിത്. നേരത്തെ കേരളത്തിൽ എത്തിച്ചിരുന്ന സ്വർണ്ണമാണ് ഇത്തരത്തിൽ റോഡ് മാർഗ്ഗം മഹാരാഷ്ട്രയിലേക്കും തമിഴ്നാട്ടിലേക്കും കടത്തിയിട്ടുള്ളത്. ഇരു സംസ്ഥാനങ്ങളിലേയും സ്വർണവ്യാപാരികൾക്കാണ് കള്ളക്കടത്ത് വഴി എത്തിച്ച സ്വർണ്ണം വിൽപ്പന നടത്തിയിട്ടുള്ളത്.

സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനും സരിത്തിനും സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന കാര്യം തനിക്കറിയില്ലെന്നാണ് ചോദ്യം ചെയ്യലിനിടെ ശിവശങ്കര്‍ എൻഐഎ സംഘത്തോട് പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസം അഞ്ച് മണിക്കൂർ പേരൂർക്കട പോലീസ് ക്ലബ്ബിൽ വിളിപ്പിച്ച് ചോദ്യം ചെയ്തതിന് പിന്നാലെ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എൻഐഎ ഓഫീസിൽ ഹാജരാകാനും ശിവശങ്കറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച ഹാജരാകാനാണ് നിർദേശിച്ചിട്ടുള്ളത്.
Recommended Video
സ്വപ്‌നയാണ് സരിത്തിനെ പരിചയപ്പെടുത്തിയത്. സൗഹൃദത്തിനപ്പുറം അവരുടെ ബിസിനസിനെക്കുറിച്ചും മറ്റ് ഇടപാടുകളെക്കുറിച്ചോ അറിവുണ്ടായിരുന്നില്ലെന്നാണ് എന്‍ഐഎക്ക് ശിവശങ്കര്‍ മൊഴി നല്‍കിയതെന്നാണ് പുറത്തുവരുന്ന വിവരം. ഫോൺ രേഖകളും പ്രതികളുടെ വീടുകളിൽ നിന്ന് പിടിച്ചെടുത്ത രേഖകളും അടിസ്ഥാനമാക്കിയാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ ചോദ്യം ചെയ്തിട്ടുള്ളത്.
ഡിപ്ലോമാറ്റിക് ബാഗേജിലെത്തിയ സ്വർണ്ണം കസ്റ്റംസ് പിടിച്ചെടുത്ത് രണ്ട് ദിവസത്തിനുള്ളിൽ സ്വപ്ന സുരേഷ് ശിവശങ്കറിനോട് സഹായം തേടിയതായുള്ള തെളിവും എൻഐഎയ്ക്ക് ലഭിച്ചിരുന്നു. ശിവശങ്കർ നേരിട്ട് സഹായിച്ചോ എന്നും സഹായിക്കുന്നതിനായി മറ്റാരെയെങ്കിലും നിയോഗിച്ചിട്ടുണ്ടോ എന്നും അന്വേഷണ സംഘം അന്വേഷിച്ച് വരികയാണ്.












Click it and Unblock the Notifications