• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സ്വപ്‌നയുടെ വാട്‌സാപ്പ് ചാറ്റുകൾ വീണ്ടെടുത്തു, നിർണായക വിവരങ്ങൾ, മന്ത്രിയുടെ സന്ദേശങ്ങൾ പരിശോധിക്കും

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തില്‍. പ്രതികളുടെ മൊബൈല്‍ ഫോണില്‍ നിന്ന് പ്രധാനപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചതായി സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്യുമെന്ന് സൂചന. മനോരമ ഓണ്‍ലൈനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ സ്വപ്‌നയുടെ വാട്‌സാപ്പ് സന്ദേശങ്ങളില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് വിവരം.

ഇതിന്റെ അടിസഥാനത്തില്‍ ചോദ്യം ചെയ്യല്‍ ഉടന്‍ ഉണ്ടാകും. സ്വപ്‌നയുമായി അടുപ്പമുള്ള ഒരു മന്ത്രിയുടെ സന്ദേശങ്ങളും എന്‍ഐഎ വിശകലനം ചെയ്യുന്നുണ്ട്. ഇതുകൂടാതെ യുഎഇ കോണ്‍സുലേറ്റിലെ അക്കൗണ്ട്‌സ് വിഭാഗത്തില്‍ നിന്ന് 2019 മേയ് മാസത്തില്‍ രാജിവച്ച മലയാളി ഉദ്യോഗസ്ഥയ്‌ക്കെതിരെയും തെളിവുകള്‍ ലഭിച്ചെന്നാണ് സൂചന. ഇവര്‍ രാജിവച്ചതിന് പിന്നാലെയാണ് കോണ്‍സുലേറ്റില്‍ അക്കൗണ്ടന്റായിരുന്ന ഈജിപ്ത് പൗരന്‍ ഖാലിദിനെ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയതിന്റെ പേരില്‍ പുറത്താക്കിയത്.

സ്വർണ്ണക്കടത്ത് കേസ്: അന്വേഷണം യുഎഇ കോൺസുലേറ്റിലേക്കും, ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്ന് എൻഐഎ

രണ്ിട് പേരെയും ജോലിക്കെടുക്കരുതെന്നും വിലക്ക് പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും യുഎഇ കോണ്‍സുലേറ്റിനോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഈ ഉദ്യോഗസ്ഥ വീണ്ടും കോണ്‍സുലേറ്റില്‍ എത്തിയിരുന്നു. അവിടെയുള്ള പല കാര്യങ്ങളും ചെയ്തിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്വപ്‌നയും സംഘവും നടത്തിയ ക്രമക്കേടുകള്‍ ഇവര്‍ക്ക് അറിയാമെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.

'ആത്മ നിർഭർ പാക്കേജ് ഇങ്ങനെ എട്ടുനിലയിൽ പൊട്ടുമെന്ന് ആര് കരുതി?' കേന്ദ്രത്തിനെതിരെ തോമസ് ഐസക്

അതേസമയം, കേസുമായി ബന്ധപ്പെട്ട് വിദേശത്തും അന്വേഷണം നടത്തണമെന്നും എന്‍ഐഎ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്ത ശേഷം റിമാന്‍ഡ് കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കേന്ദ്ര ഏജന്‍സി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

റംസിയുടെ ആത്മഹത്യ: കേസന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ച് പ്രത്യേക സംഘത്തിന്, ഉത്തരവ് പുറത്ത്!!

cmsvideo
  KK shailaja criticize congress protest in lockdown | Oneindia Malayalam

  ഡിപ്ലോമാറ്റിക് ബാഗേജ് ഉള്‍പ്പെടെ ദുരുപയോഗം ചെയ്ത് കേരളത്തിലെ വിവിധ വിമാനത്താവളങ്ങള്‍ വഴി വലിയ തോതില്‍ വിദേശത്ത് നിന്ന് സ്വര്‍ണ്ണം കൊണ്ടുവന്നിട്ടുണ്ട്. യുഎഇ കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നുള്ള സഹായം ലഭിക്കാതെ ഇത്തരത്തില്‍ വലിയ അളവില്‍ സ്വര്‍ണ്ണക്കടത്ത് നടത്താന്‍ കഴിയില്ലെന്നും കേന്ദ്ര ഏജന്‍സി കോടതിയെ ധരിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ യുഎഇ കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്നാണ് എന്‍ഐഎ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

  English summary
  Kerala Gold Smuggling Case: Defendants' WhatsApp chats were recovered
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X