എം ശിവശങ്കറിന് കുരുക്കു മുറുകുന്നു: സസ്പെൻഡ് ചെയ്തേക്കുമെന്ന് സൂചന, റെയ്ഡുകൾ നിർണായകം!!
കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ നാല് പ്രതികൾ അറസ്റ്റിലായതിന് പിന്നാലെ മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി ശിവശങ്കറിന്റെ മൊഴിയെടുക്കാനാണ് കസ്റ്റംസിന്റെ നീക്കം. കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരുമായി ശിവശങ്കറിന് വളരെയടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുന്നത്. ഞായറാഴ്ച രാവിലെ ഒരാൾ കൂടി അറസ്റ്റിലായതോടെ നാല് പേരാണ് ഇതുവരെ സ്വർണ്ണക്കടത്ത് കേസിൽ പിടിയിലായിട്ടുള്ളത്.

മൊഴിയെടുക്കും
മുഖ്യമന്ത്രിയുടെ മുൻ ഐടി സെക്രട്ടറിയായിരുന്ന ശിവശങ്കറിന് സ്വർണ്ണക്കടത്തിൽ ഇദ്ദേഹത്തിന് പങ്കുള്ളതിന് തെളിവ് ലഭിച്ചിട്ടില്ല. കേസിൽ നേരത്തെ അറസ്റ്റിലായ സരിത്തിന്റെ മൊഴിക്ക് പുറമേ തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം നടന്ന റെയ്ഡുകളും ശിവശങ്കറിന്റെ മൊഴിയെടുക്കുന്നതിലേക്ക് നീങ്ങുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. സെക്രട്ടറിയറ്റിന് സമീപത്ത് സ്ഥിതിചെയ്യുന്ന ശിവശങ്കറിന്റെ ഫ്ലാറ്റിൽ പോയിട്ടുണ്ടെന്ന് സരിത്തും കസ്റ്റംസിന് മൊഴി നൽകിയിട്ടുണ്ട്.

പ്രതികൾ റിമാൻഡിൽ
സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ സന്ദീപ് നായർ, സ്വപ്ന സുരേഷ് എന്നിവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം എൻഐഎ കോടതിയിൽ ഹാജരാക്കിയ ശേഷമാണ് റിമാൻഡിൽ വിട്ടയച്ചത്. എൻഐഎ പ്രത്യേക ജഡ്ജി പി കൃഷ്ണകുമാറാണ് സ്വർണ്ണക്കടത്ത് കേസ് പരിഗണിച്ചത്. തുടർന്ന് സ്വപ്ന സുരേഷിനെ തൃശ്ശൂർ അമ്പിളിക്കലയിൽ പ്രവർത്തിക്കുന്ന കൊവിഡ് കെയർ സെന്ററിലേക്കും സന്ദീപിനെ കറുകുറ്റിയിലെ കൊവിഡ് സെന്ററിലേക്കുമാണ് കൊണ്ടുപോയത്. കൊവിഡ് പരിശോധനാഫലം ലഭിക്കുന്നതോടെ മാത്രമേ തുടർ നടപടികളുണ്ടാകൂ. ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലെത്തിച്ച ഇരുവരെയും ജില്ലാ ആശുപത്രിയിലെത്തിച്ച് സാമ്പിൾ ശേഖരിച്ച ശേഷമാണ് എൻഐഎ ഓഫീസിലെത്തിക്കുന്നത്.

കുടുതൽ നടപടിക്ക് സാധ്യത
സ്വർണ്ണക്കടത്ത് വിവാദം പുറത്തുവന്നതോടെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ഐടി സെക്രട്ടറി എന്നീ പദവികളിൽ നിന്ന് എം ശിവശങ്കറിനെ മാറ്റിനിർത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് പങ്കുണ്ടെന്ന തരത്തിലുള്ള വിവരങ്ങൾ പുറത്തുവരുന്ന സാഹചര്യത്തിൽ കർശന നടപടികളിലേക്ക് സർക്കാർ നീങ്ങിയേക്കുമെന്ന് സൂചനയുണ്ട്. സ്വർണ്ണക്കടത്ത് കേസിന്റെ ഗൂഡാലോചന ശിവശങ്കറിന്റെ ഫ്ലാറ്റ് കേന്ദ്രീകരിച്ചാണ് നടന്നിട്ടുള്ളതെന്ന് കസ്റ്റംസ് ഇതിനകം തന്നെ കണ്ടെത്തിയിരുന്നു. ശിവശങ്കർ താമസിച്ചിരുന്ന സെക്രട്ടറിയേറ്റിന് സമീപച്ചുള്ള ഫ്ലാറ്റിൽ പ്രതിഷേധക്കാർ കരി ഓയിൽ ഒഴിച്ചതോടെ ഇദ്ദേഹത്തിന്റെ വീടിന് പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

ഫോൺകോളുകൾ നിർണായകം
ബെംഗളൂരുവിലെത്തിയ സ്വപ്നയുടെ ഫോൺകോളുകളാണ് എൻഐഎ സംഘത്തിന് നിർണായകമായിത്തീർന്നത്. കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലെത്തുന്ന സ്വപ്നയ്ക്കും കുടുംബത്തിനും അവുടെ താമസിക്കാൻ സ്ഥലമൊരുക്കാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടിരുന്നു. ഇതോടെ തങ്ങാൻ മറ്റ് സ്ഥലങ്ങൾ അന്വേഷിച്ചതാണ് എൻഐഎയുടെ കുരുക്കിൽ വീഴാൻ സഹായിച്ചത്. സ്വപ്ന കടന്നുകളയാൻ സാധ്യതകളും മുൻകൂട്ടി മനസ്സിലാക്കി തന്നെയാണ് എൻഐഎ സംഘം സ്വപ്നയ്ക്കെതിരെ നീങ്ങിയത്. ബെംഗളൂരുവിലെത്തിയ ശേഷം സാഹചര്യം വീക്ഷിച്ച് കൊച്ചിയിലെത്തി തന്നെ കീഴടങ്ങാനായിരുന്നു സ്വപ്ന ശ്രമിച്ചതെന്നാണ് വിവരം. ഇത്തരത്തിലാണ് നിയമോപദേശം ലഭിച്ചതെന്നും സൂചനയുണ്ട്.

സഹായം നൽകിയത് ആര്
സ്വർണ്ണക്കടത്ത് കേസിൽ പ്രതിചേർത്ത സ്വപ്ന സുരേഷിനും സന്ദീപിനും ഒളിവിൽ കഴിയാൻ സഹായം നൽകിയവരെക്കുറിച്ചും എൻഐയ്ക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന സൂചന. ഇതിനിടെ കേസിൽ അറസ്റ്റിലായ സരിത്തിനെ എൻഐഎ കസ്റ്റംസ് ഓഫീസിലെത്തി ചോദ്യം ചെയ്തിരുന്നു. സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണ ചുമതല ഡിവൈഎസ്പി രാധാകൃഷ്ണ പിള്ളയ്ക്കാണ്. എൻഐഎ എഎസ്പി ഷൌക്കത്തലി ശനിയാഴ്ച വൈകിട്ട് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിയാണ് സരത്തിനെ ചോദ്യം ചെയ്യുന്നത്. കളിയിക്കാവിള കേസുമായി ബന്ധപ്പെട്ട് ചെന്നൈയിലുള്ള രാധാകൃഷ്ണ പിള്ള കൊച്ചിയിൽ തിരിച്ചെത്തുന്നതോടെ കേസന്വേഷണം ഏറ്റെടുക്കുമെന്നാണ് സൂചന.

കീഴടങ്ങാൻ തീരുമാനം
കൊച്ചിയിൽ നിന്ന് കടന്നുകളഞ്ഞ സ്വപ്ന സുരേഷും സന്ദീപ് നായരും ഉൾപ്പെട്ട സംഘം മൈസൂരുവിലും ബെംഗളൂവിലുമായി കറങ്ങിയിരുന്നുവെന്നാണ് വിവരം. രണ്ട് സംഘങ്ങളായി പിരിഞ്ഞ് കൊച്ചിയിലെത്തി കീഴടങ്ങാനായിരുന്നു പദ്ധതിയിട്ടതെന്നാണ് പുറത്തുവരുന്ന വിവരം. സന്ദീപ് സേലം- പൊള്ളാച്ചി- അതിരപ്പള്ളി വഴി കേരളത്തിലെത്തി ഹാജരാകാനും സ്വപ്ന സുരേഷ് ഗൂഡല്ലൂർ- പെരിന്തൽമണ്ണ- വഴി കേരളത്തിലെത്തി അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാനുമായിരുന്നു പദ്ധതിയിട്ടത് എന്നാണ് അധികൃതർക്ക് ലഭിക്കുന്ന വിവരം.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications