Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭിഭാഷകന്റെ വാദങ്ങൾ തള്ളി കോടതി: സ്വപ്നയെയും സന്ദീപിനെയും എൻഐഎ കസ്റ്റഡിയിൽ വിട്ടു

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ കസ്റ്റഡിയിലെടുത്ത പ്രതികളെ കസ്റ്റംസിന് വിട്ടുനൽകും. ഇന്ന് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള കോടതിയിലാണ് പ്രതികളെ ഹാജരാക്കിയത്. തുടർന്ന് കസ്റ്റംസിന്റെ ആവശ്യപ്രകാരമാണ് സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടയയ്ക്കുന്നത്. സ്വർണ്ണക്കടത്ത് കേസിൽ ഫൈസൽ ഫരീദിനെയും റബിൻസിനെയും പ്രതി ചേർത്തുകൊണ്ടുള്ള റിപ്പോർട്ട് കസ്റ്റംസ് കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിനൊപ്പം ഇരുവർക്കുമെതിരെ ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

 പ്രതികൾ കസ്റ്റംസ് കസ്റ്റഡിയിൽ

പ്രതികൾ കസ്റ്റംസ് കസ്റ്റഡിയിൽ

തിരുവനന്തപുരം വിമാനത്താവളത്തിലെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണ്ണം കടത്തിയ കേസിൽ രണ്ട് പ്രതികളെ കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു. സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയുമാണ് അഞ്ച് ദിവസത്തെ കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടയച്ചിട്ടുള്ളത്. ഇതേ കേസിൽ അറസ്റ്റിലായ ഹംജത് അലി, മുഹമ്മദ് അൻവർ, ജിപ്സൽ മുഹമ്മദ്, മുഹമ്മദ് അബ്ദു ഷമീം, സംജു എന്നിവർ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. കസ്റ്റംഡ് പത്ത് പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യം ഉന്നയിച്ചതോടെ പത്ത് പേരെയും ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹാജരാക്കാൻ കോടതി നിർദേശിക്കുകയും ചെയ്തിരുന്നു. ഉച്ചയോടെയാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടുനൽകുക.

 പങ്ക് തിരിച്ചറിഞ്ഞില്ല

പങ്ക് തിരിച്ചറിഞ്ഞില്ല

സ്വർണ്ണക്കടക്ക് കേസിൽ ആരോപണവിധേയനായ എം ശിവശങ്കറിനെ എൻഎഐ കൊച്ചിയിൽ എത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. സ്വർണ്ണക്കടത്ത് കേസിലെ പ്രതിയും യുഎഇ കോൺസുലേറ്റിലെ മുൻ ജീവനക്കാരിയുമായിരുന്ന സ്വപ്നയുമായി തനിക്ക് വ്യക്തിപരമായ സൌഹൃദം മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് ശിവശങ്കർ എൻഐഎ സംഘത്തോട് ആവർത്തിച്ച് വ്യക്തമാക്കുന്നത്. സ്വർണ്ണക്കടത്ത് കേസിനെക്കുറിച്ച് അറിയില്ലെന്നും കേസിൽ പങ്കില്ലെന്നും അധികാര ദല്ലാൾ തിരിച്ചറിഞ്ഞ് സ്വപ്നയെ അകറ്റി തിരിച്ചറിഞ്ഞ് അകറ്റി നിർത്താത്തത് തന്റെ തെറ്റാണെന്നും ശിവശങ്കർ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

Recommended Video

cmsvideo
    ആരോപണങ്ങള്‍ക്കുള്ള പിണറായിയുടെ മറുപടി | Oneindia Malayalam
     പണം വാങ്ങിയതെന്തിന്?

    പണം വാങ്ങിയതെന്തിന്?


    സ്വപ്ന സുരേഷിൽ നിന്ന് എം ശിവശങ്കർ 50000 രൂപ വാങ്ങിയതായി അന്വേഷണം സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ പണം കടമായാണോ പ്രത്യുപകാരമെന്ന നിലയ്ക്കാണോ എന്ന് എൻഐഎ സംഘം ആരാഞ്ഞിട്ടുണ്ട്. സാമ്പത്തിക ഞെരുക്കമുണ്ടായപ്പോൾ വായ്പയായാണ് സ്വപ്നയിൽ പണം സ്വീകരിച്ചതെന്നാണ് ശിവങ്കർ അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുള്ളത്.

     മൊഴിയിൽ അവ്യക്തത

    മൊഴിയിൽ അവ്യക്തത

    സ്പേസ് പാർക്ക് പദ്ധതിയിൽ സ്വപ്നയെ നിയമിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ശിവശങ്കർ ഇതിനകം നൽകിയ മൊഴിയിൽ അവ്യക്തതയുണ്ട്. ഇതുമായി ബന്ധപ്പെട്ട് യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥന്റെ ഇടപെടൽ സംബന്ധിച്ച വിഷയങ്ങളിലും വ്യക്തത കൈവന്നിട്ടില്ല. ആദ്യം തിരുവനന്തപുരത്ത് പോലീസ് ക്ലബ്ബിൽ വിളിച്ച് വരുത്തി എം ശിവശങ്കറിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് കൊച്ചിയിലെ എൻഐഎ ഓഫീസിലെത്തിച്ച് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. കൊച്ചിയിലെത്തിച്ച ശേഷം രണ്ടാം ദിവസമാണ് എൻഐഎ സംഘം ശിവശങ്കറിനെ ചോദ്യം ചെയ്തുുവരുന്നത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനുള്ള പങ്ക് സംബന്ധിച്ച സംശയങ്ങൾക്ക് പരിഹാരമാകുമെന്നാണ് കരുതപ്പെടുന്നത്.

     പങ്ക് തിരിച്ചറിഞ്ഞില്ല

    പങ്ക് തിരിച്ചറിഞ്ഞില്ല



    സ്വർണ്ണക്കടക്ക് കേസിൽ ആരോപണവിധേയനായ എം ശിവശങ്കറിനെ എൻഎഐ കൊച്ചിയിൽ എത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. സ്വർണ്ണക്കടത്ത് കേസിലെ പ്രതിയും യുഎഇ കോൺസുലേറ്റിലെ മുൻ ജീവനക്കാരിയുമായിരുന്ന സ്വപ്നയുമായി തനിക്ക് വ്യക്തിപരമായ സൌഹൃദം മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് ശിവശങ്കർ എൻഐഎ സംഘത്തോട് ആവർത്തിച്ച് വ്യക്തമാക്കുന്നത്. സ്വർണ്ണക്കടത്ത് കേസിനെക്കുറിച്ച് അറിയില്ലെന്നും കേസിൽ പങ്കില്ലെന്നും അധികാര ദല്ലാൾ തിരിച്ചറിഞ്ഞ് സ്വപ്നയെ അകറ്റി തിരിച്ചറിഞ്ഞ് അകറ്റി നിർത്താത്തത് തന്റെ തെറ്റാണെന്നും ശിവശങ്കർ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

    റമീസ് എൻഐഎ കസ്റ്റഡിയിൽ

    റമീസ് എൻഐഎ കസ്റ്റഡിയിൽ

    സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ റമീസിനെ ഏഴ് ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടയച്ചു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയുടെയാണ് ഉത്തരവ്. കള്ളക്കടത്ത് ആസൂത്രണം ചെയ്തത് റമീസ് പറഞ്ഞിട്ടുള്ളത് പ്രകാരമാണെന്ന് എൻഐഎ കോടതിയെ ധരിപ്പിച്ചിട്ടുണ്ട്. സ്വർണ്ണക്കടത്തുകേസിലെ നാലാം പ്രതിയും ഇത്തരത്തിൽ മൊഴി നൽകിയിട്ടുണ്ട്. ലോക്ക്ഡൌൺ കാലയളവിൽ പരമാവധി സ്വർണ്ണം കടത്തമെന്നാണ് നിർദേശം നൽകിയിട്ടുള്ളത്. ഇതിന് തെളിവ് ലഭിച്ചെന്നും എൻഐഎ വ്യക്തമാക്കിയിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+