സ്വപ്ന സുരേഷിന് ആരോഗ്യ പ്രശ്‌നങ്ങൾ; ഇന്ന് 5 മണിക്കൂർ ഇ ഡിയ്ക്ക് മുന്നിൽ; നാളെയും എത്താൻ നിർദ്ദേശം !
കൊച്ചി: സ്വർണ്ണക്കള്ളക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ ഇന്ന് അഞ്ചു മണിക്കൂർ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനടക്കം പ്രമുഖർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെയായിരുന്നു ഇ ഡിയുടെ ചോദ്യം ചെയ്യൽ.
ഇന്ന് രാവിലെ 11 മണിക്കാണ് ഇ ഡി യുടെ ചോദ്യം ചെയ്യലിനായി സ്വപ്ന കൊച്ചി ഓഫീസിൽ എത്തിയത്. അതേസമയം, നാളെ വീണ്ടും തുടർ നടപടികളുടെ ഭാഗമായി സ്വപ്നയെ ചോദ്യം ചെയ്യും. കോടതിയിൽ സ്വപ്ന സമർപ്പിച്ച 164 മൊഴികളുടെ പകർപ്പും ഇ ഡി കോടതിയിൽ നിന്നും കൈപ്പറ്റിയിരുന്നു.
ഈ മൊഴിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു ഇന്ന് പ്രതിയെ ചോദ്യം ചെയ്ത്.മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങളാണ് സ്വപ്നയുടെ മൊഴിയിൽ ഉള്ളതെന്ന റിപ്പോട്ടുകൾ ഇതിനോടകം തന്നെ പുറത്തു വന്നിരുന്നു.

എന്നാൽ, സ്വർണ്ണക്കടത്ത് കേസിൽ പുതിയ ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ ആദ്യപടിയായാണ് ഇന്ന് സ്വപ്നയെ വിശദമായി ചോദ്യം ചെയ്തത്. അഭിഭാഷകനെ കണ്ടതിനുശേഷമാണ് ഇ ഡിയുടെ ഓഫീസിലേക്ക് സ്വപ്ന എത്തിയിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, മുഖ്യമന്ത്രിയുടെ കുടുംബം, മുൻ മന്ത്രി കെ ടി ജലീൽ, മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ സ്വപ്നയുടെ മൊഴിയിലുണ്ട്.

അതേസമയം, ചോദ്യം ചെയ്യലിന് പിന്നാലെ സ്വപ്ന മാധ്യമങ്ങളോട് പ്രതികരിച്ചു. തനിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാലാണ് നേരത്തെ ചോദ്യം ചെയ്യൽ പൂർത്തിയായതെന്നും നാളെ 11 മണിക്ക് വീണ്ടും ചോദ്യം ചെയ്യാൻ ഹാജരാകണമെന്നും ഇ ഡി അറിയിച്ചിട്ടുള്ളതായി സ്വപ്ന പറഞ്ഞു.

പ്രതീക്ഷിക്കാത്ത തരത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് സ്വർണ്ണക്കളളക്കടത്ത് പ്രതി സ്വപ്ന സുരേഷ് രംഗത്ത് വന്നത്. ജൂൺ 7 നാണ് മുഖ്യമന്ത്രിക്ക് എതിരെ പുതിയ ആരോപണങ്ങൾ സ്വപ്ന ഉന്നയിച്ചത്. 2 തവണ ഇത്തരത്തിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ സ്വപ്ന രംഗത്ത് എത്തിയിരുന്നു. ജൂൺ 7 - നും ജൂൺ 14 - നും ആയിരുന്നു അത്.
തൊട്ടാല്‍ തീപ്പാറും, ഏജ്ജാതി ഹോട്ട്‌നെസ്സ്, മാളവിക ഇത് മാരക ലുക്ക്, വൈറലായി പുതിയ ചിത്രങ്ങള്‍

ഇതിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ആരോപണം സ്വപ്നയുടെ ആദ്യ വെളിപ്പെടുത്തൽ ആയിരുന്നു. 2016 - ൽ നടത്തിയ വിദേശ സന്ദർശനത്തിനിടെ കറൻസി കടത്തിയെന്നാണ് സ്വപ്നയുടെ ആരോപണം.
ജൂൺ 7 - ന് സ്വപ്ന പറഞ്ഞത്;-
'ശിവശങ്കർ ആവശ്യപ്പെട്ടത്, ചീഫ് മിനിസ്റ്റർ ഒരു ബാഗ് മറന്ന് പോയി. ആ ബാഗ് എത്രയും പെട്ടെന്ന് ദുബായിൽ എത്തിച്ച തരണം.

നിർബന്ധമായും എത്തിക്കണമെന്നാണ്. അന്ന് കോൺസുലേറ്റിലെ ഒരു ഡിപ്ലോമാറ്റിന്റെ കയ്യിലാണ് ഈ ബാഗ് കൊടുത്തുവിടുന്നത്.ആ ബാഗ് കോൺസുലേറ്റ് ഓഫീസിൽ കൊണ്ടുവന്നപ്പോൾ നമ്മൾ മനസ്സിലാക്കിയത് അത് കറൻസിയായിരുന്നു എന്നാണ്. അങ്ങനെയാണ് ഇതെല്ലാം തുടങ്ങുന്നത്.

വളരെ സർപ്രൈസിംഗായിട്ട് ബിരിയാണി പാത്രങ്ങളും കോൺസുലേറ്റിൽ നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. വലിയ വെയ്റ്റുള്ള പാത്രങ്ങളാണ് ഇതിലുണ്ടായിരുന്നത്. പാത്രം മാത്രമല്ല, മറ്റെന്തൊക്കെയോ ലോഹ വസ്തുക്കൾ ഉണ്ടായിരുന്നു. ഇത്തരത്തിൽ നിരവധി തവണ കോൺസുലേറ്റിൽ നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. ഈ രീതിയിൽ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷെ, ഇതിൽ ബാക്കി വരുന്ന മറ്റ് കാര്യങ്ങൾ ഒന്നും എനിക്ക് ഇപ്പോൾ പറയാൻ സാധിക്കില്ല.
Recommended Video

എം ശിവശങ്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ, സെക്രട്ടറി സി എം രവീന്ദ്രൻ, നളിനി നെറ്റോ ഐ എ എസ്, അന്നത്തെ മന്ത്രി കെ ടി ജലീൽ - കേസിൽ ഇങ്ങനെയുള്ള എല്ലാവരുടെയും എന്താണോ ഇൻവോൾവ്മെന്‍റ്, ഇത് എന്റെ രഹസ്യ മൊഴിയിൽ ഞാൻ വിശദമായി പറഞ്ഞിട്ടുണ്ട്. പക്ഷെ, ഇപ്പോൾ തനിക്ക് വധഭീഷണിയുണ്ട്'....












Click it and Unblock the Notifications