കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഷപ്പ് ഫ്രാങ്കോ കേസ്: ഇരയുടെ വിവരങ്ങള്‍ പുറത്തുവിട്ടവര്‍ക്കെതിരെ നടപടി വേണ്ട: സുപ്രീം കോടതി

Google Oneindia Malayalam News

ദില്ലി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസില്‍ സുപ്രീം കോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. ഇരയുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടവര്‍ക്കെതിരെ നടപടി വേണ്ടെന്ന് സുപ്രീം കോടതി പറഞ്ഞു. ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു. പരാതിക്കാരിയുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ട കന്യാസ്ത്രീകള്‍ക്കെതിരെ നിയമ നടപടികള്‍ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.

ദിലീപ് പ്രതിയാകും...നടിയുടെ കേസില്‍ കുടുക്കും: സന്ദേശം വന്നു; വെളിപ്പെടുത്തി ശാന്തിവിള ദിനേശ്ദിലീപ് പ്രതിയാകും...നടിയുടെ കേസില്‍ കുടുക്കും: സന്ദേശം വന്നു; വെളിപ്പെടുത്തി ശാന്തിവിള ദിനേശ്

1

പീഡനത്തിനിരയായ കന്യാസ്ത്രീയുടെ വിവരങ്ങള്‍ പുറത്തുവിട്ടെന്ന കേസില്‍ സിസ്റ്റര്‍ അമല, ആനി റോസ് എന്നിവര്‍ക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ നടപടിയാണ് സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ചോദ്യം ചെയ്തത്.

അതേസമയം മാധ്യമപ്രവര്‍ത്തകര്‍ക്ക് കന്യാസ്ത്രീകള്‍ ചിത്രം അയച്ച് നല്‍കിയത് സ്വകാര്യ സംഭാഷണമായി കാണാനാവില്ലെന്ന കര്‍ശനമായ നിരീക്ഷണവും സുപീം കോടതി നടത്തി. ഹൈക്കോടതി ഉത്തരവിലെ ചില കണ്ടെത്തലുകളോട് യോജിക്കുന്നില്ലെന്ന് നിലപാടെടുത്തായിരുന്നു സുപ്രീം കോടതി സര്‍ക്കാരിന്റെ അപ്പീല്‍ ഹര്‍ജി തള്ളിയത്. ഇക്കാര്യം വ്യക്തമാക്കി വിശദമായ ഉത്തരവ് ഇറക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ക്യൂട്ട്‌നെസ് ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍; മുത്തുമണിയാണ് നസ്രിയ, പൊളി നോട്ടമെന്ന് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍

ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് സര്‍ക്കാരിന്റെ അപ്പീല്‍ ഹര്‍ജി തള്ളിയത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് കന്യാസ്ത്രീകള്‍ അയച്ച ഇ മെയില്‍ സന്ദേശം സ്വകാര്യ ആശയവിനിമയമാണെന്ന് വിലയിരുത്തിയായിരുന്നു ഹൈക്കോടതി കേസ് റദ്ദാക്കിയത്.

ദൃശ്യങ്ങള്‍ കോടതിക്ക് പുറത്തുപോയി;വനിതാ ജഡ്ജിക്ക് കീഴില്‍ നീതി കിട്ടില്ല; ആരോപണങ്ങളുമായി അതിജീവിതദൃശ്യങ്ങള്‍ കോടതിക്ക് പുറത്തുപോയി;വനിതാ ജഡ്ജിക്ക് കീഴില്‍ നീതി കിട്ടില്ല; ആരോപണങ്ങളുമായി അതിജീവിത

Recommended Video

cmsvideo
സ്തുതി ദൈവത്തിന് മാത്രമേയുള്ളോ? കാണാം ഫ്രാങ്കോ മുളയ്ക്കലും കുറ്റവിമുക്ത ട്രോളുകളും

English summary
kerala government plea on acquitting accused on revealing survivors name rejected by supreme court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X