'മുഖ്യമന്ത്രിക്കെതിരായ തെളിവുകൾ നാളെ പുറത്ത് വിടും', പോര് കടുപ്പിച്ച് ഗവർണർ, രൂക്ഷ വിമർശനം
മുഖ്യമന്ത്രിക്കെതിരെ ആരോപണം ആവർത്തിച്ച് ഗവർണർ. തനിക്കെതിരായി നടന്ന വധശ്രമത്തിൽ കേസെടുക്കാത്തത് മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ്.
തെളിവുകൾ കൈയ്യിലുണ്ടെന്നും അത് നാളെ പുറത്തുവിടുമെന്ന് ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഗവർണക്കെതിരെയുള്ള കടന്നുകയറ്റം സ്വമേധയ കേസെടുക്കേണ്ട കാര്യമാണ്. 7വർഷം തടവും പിഴയും കിട്ടാവുന്ന കുറ്റമാണത്. വിഷയത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. കേസെടുക്കാത്തത് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ്. ചരിത്ര കോൺഗ്രസ് ആക്രമണവുമായി ബന്ധപ്പെട്ട വിഡിയോ നാളെ പുറത്തുവിടും.

സിപിഐഎം സംസ്ഥാന സെക്രട്ടറിയ്ക്ക് നിയമത്തിൻ്റെ ബാലപാഠങ്ങൾ പോലും അറിയില്ല. തന്നെ ആക്രമിക്കാൻ ശ്രമിച്ചാൽ സ്വാഭാവികമായും കേസെടുക്കേണ്ടതാണ്.ഗവർണർക്കെതിരെയുള്ള കടന്നുകയറ്റം തിരിച്ചറിയാൻ രാജ്ഭവൻ പരാതിപ്പെടേണ്ടതുണ്ടോ എന്ന് ഗവർണർ ചോദിച്ചു.
കേരളത്തിന്റെ മുഖ്യമന്ത്രിയെ ഓര്‍ത്ത് സഹതാപം മാത്രമേയുള്ളു. സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടില്ലെന്ന് കത്തിലൂടെ ഉറപ്പ് നല്‍കിയത് മുഖ്യമന്ത്രിയാണ്, എന്നാല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ പൂര്‍ണമായും സ്വതന്ത്ര നിലനില്‍പ്പിനെ ചോദ്യം ചെയ്ത് സര്‍വകലാശാലകളെ ഏറ്റെടുക്കുന്നതിനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന് ഗവര്‍ണര്‍ ആരോപിച്ചു.
തനിക്കെതിരായ നീക്കത്തിൽ കേന്ദ്ര സർക്കാരിനെ സമീപിക്കുന്ന കാര്യം ആലോചിക്കും. മറ്റ് ചില കാര്യങ്ങൾ കൂടി മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൻ്റെയും തെളിവുകൾ തൻ്റെ പക്കലുണ്ട് എന്നും ഗവർണർ പറഞ്ഞു.
കേരളത്തില്‍ മാത്രമാണ് മന്ത്രിമാരുടെ പഴ്‌സണല്‍ സ്റ്റാപിലുള്ളവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന സമ്പ്രദായമുള്ളത്. രണ്ട് വര്‍ഷം ജോലി ചെയ്തവര്‍ക്ക് പെന്‍ഷന്‍ എന്നത് കൊള്ളയടിയാണ്. അതിന് കൂട്ടുനില്‍ക്കാനാകില്ല. രാജ്യത്ത് മറ്റേതെങ്കിലും സംംസ്ഥാനത്ത് ഇതുപോലെ നടക്കുന്നുണ്ടോയെന്ന് ബന്ധപ്പെട്ടവര്‍ അന്വേഷിക്കട്ടേയെന്നും താന്‍ ഇവിടെ എത്തിയത് ജനങ്ങളെ സേവിക്കാനാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി
2019 ല്‍ കണ്ണൂര്‍ സര്‍വ്വകാലാശാലയില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിലെ സംഭവവുമായി ബന്ധപ്പെട്ടാണ് ഗവർണറുടെ ആരോപണം. പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ അന്ന് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.സംഭവുമായി ബന്ധപ്പെട്ട് കേസെടുക്കാന്‍ പോലീസ് തയ്യാറാകാത്തത് മുഖ്യമന്ത്രിയുടെ ഇടപെടല്‍ മൂലമെന്നാണ് ഇപ്പോള്‍ ഗവര്‍ണറുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നൽകിയ കത്തുകളാണ് പുറത്തുവിടുകയെന്നും ഗവര്‍ണര്‍ പറയുന്നു. ആലുവയില്‍ നിന്ന് ഡല്‍ഹിക്ക് പോകാനിരുന്ന അദ്ദേഹം യാത്രാ പരിപാടി മാറ്റി തിരുവനന്തപുരത്തേക്കാണ് നിലവിൽ പോകുന്നത്.












Click it and Unblock the Notifications