ഗവര്‍ണര്‍ക്ക് വീണ്ടും തിരിച്ചടി; ഹൈക്കോടതിയിലെ അഭിഭാഷകര്‍ രാജിവെച്ചു
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഹൈക്കോടതിയിലെ ലീഗല്‍ അഡൈ്വസര്‍ രാജി വെച്ചു. ആരിഫ് മുഹമ്മദ് ഖാന്റെ സ്റ്റാന്‍ഡിംഗ് കോണ്‍സലും രാജി വെച്ചിട്ടുണ്ട്. അഡ്വ. ജെയ്ജു ബാബുവും അഡ്വ എം യു വിജയലക്ഷ്മിയും ആണ് രാജി വെച്ചത്.
വൈസ് ചാന്‍സലര്‍മാരെ പുറത്താക്കാനുള്ള ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കത്തിന് ഇന്ന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി നേരിട്ടിരുന്നു. ഹൈക്കോടതിയില്‍ നിന്ന് ഗവര്‍ണര്‍ക്ക് തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് നിയമോപദേശകന്‍ രാജി വെച്ചത് എന്നതും ശ്രദ്ധേയമായി.

ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്ത് വി സിമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലും, സെനറ്റ് അംഗങ്ങളുടെ ഹര്‍ജിയിലും ഹൈക്കോടതിയില്‍ ആരിഫ് മുഹമ്മദ് ഖാന് വേണ്ടി വാദം നടത്തിയത് അഡ്വ. ജെയ്ജു ബാബുവും അഡ്വ എം യു വിജയലക്ഷ്മിയും ആയിരുന്നു.
ഇരുവരും ഗവര്‍ണര്‍ക്ക് രാജിക്കത്ത് അയച്ചിട്ടുണ്ട്. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാണ് ജെയ്ജു ബാബു. പുറത്താക്കാതിരിക്കാന്‍ ഗവര്‍ണര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് വി സിമാര്‍ നല്‍കിയ ഹര്‍ജിയില്‍ അന്തിമ ഉത്തരവ് വരുന്നത് വരെ നടപടി പാടില്ല എന്നായിരുന്നു ഹൈക്കോടതി അറിയിച്ചത്.
ഇത് സംബന്ധിച്ച ഇടക്കാല ഉത്തരവ് ആണ് ഹൈക്കോടതി പുറപ്പെടുവിച്ചത്. ഹര്‍ജി ഈ മാസം 17 ന് വീണ്ടും പരിഗണിക്കും. സുപ്രീം കോടതി വിധിയെ തുടര്‍ന്ന് പുറത്താക്കാതിരിക്കാന്‍ കാരാണം ബോധിപ്പിക്കാന്‍ ഗവര്‍ണര്‍ നോട്ടിസ് നല്‍കിയത് ചോദ്യം ചെയ്ത് വിസിമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കെ ഇരുവരും രാജി വെച്ചത് ഗവര്‍ണര്‍ക്ക് തിരിച്ചടിയായി.
ഗവര്‍ണര്‍ മറുപടി സത്യവാങ്മൂലം നല്‍കാന്‍ സമയം തേടിയതിനെ തുടര്‍ന്നാണ് ഹര്‍ജി 17 ലേക്കു മാറ്റിയത്. ഗവര്‍ണറുടെ നടപടിയില്‍ നിയമവിരുദ്ധമായ പല കാര്യങ്ങളും സംഭവിച്ചിട്ടുണ്ട് എന്ന് വി സിമാരുടെ അഭിഭാഷകര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
അതിനിടെ ചാന്‍സലറായ ഗവര്‍ണര്‍ക്ക് മുന്നിലെത്തി വിശദീകരണം നല്‍കാന്‍ തയ്യാറല്ല എന്ന് പല വി സിമാരും അറിയിക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ വി സിമാര്‍ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാം എന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്.












Click it and Unblock the Notifications