കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദ സഭാ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

Google Oneindia Malayalam News

തിരുവനന്തപുരം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. വിവാദമായ സീറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. ലാന്‍ഡ് റവന്യൂ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഏഴംഗ സമിതിയാണ് അന്വേഷണം നടത്തുക. ഇടപാടില്‍ സര്‍ക്കാരിന്റെ പുറമ്പോക്ക് ഉള്‍പ്പെട്ടിട്ടുണ്ടോ, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്ന വിഷയങ്ങളിലാണ് അന്വേഷണം നടത്തുക. നേരത്തെ സീറോ മലബാര്‍ സഭ ഭൂമി ഇടപാടില്‍ മാര്‍ ആലഞ്ചേരി വിചാരണ നേരിടണമെന്ന് നേരത്തെ ഹൈക്കോടതി പറഞ്ഞിരുന്നു.

1

മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും ഒരുമിച്ച്... ബ്ലഡ് കൗണ്ടില്ല, സീമ ചേച്ചിയാണ് രക്ഷിച്ചതെന്ന് നിഷ സാരംഗ്മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും ഒരുമിച്ച്... ബ്ലഡ് കൗണ്ടില്ല, സീമ ചേച്ചിയാണ് രക്ഷിച്ചതെന്ന് നിഷ സാരംഗ്

മാര്‍ ആലഞ്ചേരിയുടെ അപ്പീല്‍ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ആറ് കേസില്‍ ഒന്നില്‍ കൂടുതല്‍ അന്വേഷണത്തിനും ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതുപ്രകാരമാണ് പുതിയ ടീം വന്നിരിക്കുന്നത്. തണ്ടപ്പേര് തിരുത്തിയോ എന്നതും അന്വേഷിക്കും. ഈ ഇടപാടില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുള്ളതായി ആരോപണമുണ്ട്. അതും അന്വേഷിക്കുന്നുണ്ട്. എറണാകുളം അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള കാക്കനാടുള്ള 60 സെന്റ് ഭൂമി വില്‍പ്പന നടത്തിയതിലൂടെ സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നാണ് കേസ്. സഭയുടെ തന്നെ വിവിധ സമിതികളില്‍ ഈ ഇടപാടിനെ കുറിച്ച് ആലോചിച്ചിരുന്നില്ലെന്നാണ് പരാതിയില്‍ പറയുന്നത്.

വ്യാജ പട്ടയം ഉണ്ടാക്കിയും തണ്ടപ്പേര് തിരുത്തിയും ഇടപാട് നടന്നുവെന്ന് നേരത്തെ പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. യഥാര്‍ത്ഥ പട്ടയത്തിന്റെ അവകാശിയെയും പോലീസ് കണ്ടെത്തിയിരുന്നു. കൂടുതല്‍ അന്വേഷണത്തിന് പോലീസ് ശുപാര്‍ശ ചെയ്തിരുന്നു. കേസില്‍ പെട്ടെന്ന് തന്നെ റിപ്പോര്‍ട്ട് നല്‍കും. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് നേരത്തെ കര്‍ദിനാള്‍ അറിയിച്ചിരുന്നു. കേസില്‍ വിദഗ്ധ സമിതി അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. കേസിനെ സുപ്രീം കോടതിയില്‍ പോകാനുള്ള നീക്കം നടക്കുന്നതിനിടെയാണ്, റവന്യൂ ഉദ്യോഗസ്ഥര്‍ കേസ് അന്വേഷിക്കാന്‍ തീരുമാനിച്ചത്.

പിറന്നാള്‍ അടിച്ചുപൊളിച്ച് നമിത, അനുജത്തിയുടെ ബുജിയെന്ന് മീനാക്ഷിയും; രണ്ടാളും ക്യൂട്ട് ലുക്കാണെന്ന് ആരാധകര്‍

എറണാകുളം സ്വദേശിയായ പാപ്പച്ചനാണ് ഹര്‍ജി നല്‍കിയത്. അതിരൂപതയ്ക്ക് കോടികളുടെ നഷ്ടമുണ്ടായെന്നായിരുന്നു ആരോപണം. കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി അടക്കം 26 പേര്‍ക്കെതിരെ കേസെടുക്കാനായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്. സഭാ പ്രൊക്യുറേറ്റര്‍ക്കും ഇടനിലക്കാരനുമെതിരെ കേസുണ്ട്. ഇവര്‍ക്കെതിരെ പരാതി നല്‍കിയിരുന്നെങ്കിലും പോലീസ് കേസെടുത്തിരുന്നില്ല. തുടര്‍ന്നാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്. നേരത്തെ ആദായനികുതി വകുപ്പും ഗുരുതരമായ സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന് വ്യക്തമാക്കിയിരുന്നു. 3.5 കോടി രൂപ കൂടി പിഴയൊടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. സ്വകാര്യ ബാങ്കില്‍ നിന്ന് 58 രൂപ കടമെടുത്തിരുന്നു. ഇത് തിരിച്ചടയ്ക്കാനാണ് സഭയുടെ ഭൂമി വിറ്റത്.

Recommended Video

cmsvideo
വീണ ജോര്‍ജ് എന്നാ സുമ്മാവ..ആരോഗ്യ മേഖലക്ക് രണ്ട് ദേശിയ അവാര്‍ഡുകള്‍

English summary
kerala govt ordered inquiry against cardinal mar george alencherry in church land deal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X