Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ റെയില്‍ ഉപേക്ഷിക്കില്ല, വന്ദേഭാരത് കേരളത്തിന് ചേര്‍ന്നതല്ലെന്ന് മുഖ്യമന്ത്രി

ദുബായ്: സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ലെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും. കേന്ദ്ര സര്‍ക്കാരിന്റെ അന്തിമ അനുമതി ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതിക്ക് വേണ്ടി പ്രാരംഭമായി ചെയ്യേണ്ട കാര്യങ്ങള്‍ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. എന്നാല്‍ ചിലര്‍ ഇതിനിടയിലും കാര്യമറിയാതെ പദ്ധതിയെ എതിര്‍ക്കുന്നുണ്ട്. മറ്റ് ചില ചില ഉദ്ദേശത്തോടെയാണ് കെ റെയിലിനെ എതിര്‍ക്കുന്നത്. എന്നാല്‍ നാട്ടിലുള്ള ജനങ്ങള്‍ ഈ പദ്ധതി നിലവില്‍ വരണമെന്ന് ആഗ്രഹിക്കുന്നവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

1

നിര്‍ബന്ധ ബുദ്ധിയുടെയോ വാശിയുടെയോ പ്രശ്‌നമല്ല ഇത്. കാലത്തിനനുസരിച്ചുള്ള മാറ്റം എല്ലാ മേഖലകളിലും ഉണ്ടാവണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുബായില്‍ പ്രവാസി മലയാളി സംഗമത്തിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. നേരത്തെ സില്‍വര്‍ ലൈന്‍ വേഗപാതയ്ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇതിന് ശേഷം ആദ്യമായിട്ടാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്. കേന്ദ്രത്തിന്റെ പ്രാഥമിക അനുമതി ലഭിച്ചതായും, അന്തിമ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറയുന്നു. അതേസമയം കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച വന്ദേഭാരത് ട്രെയിന്‍ കേരളത്തിന് ചേര്‍ന്നതല്ലെന്നും പിണറായി പറഞ്ഞു.

വന്ദേഭാരത് ട്രെയിന്‍ കേരളത്തിന് ചേര്‍ന്നതല്ലെന്ന് നേരത്തെ ഇ ശ്രീധരന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കേണ്ടി വരുമ്പോള്‍ വിഷമമുണ്ടാകുമെന്നത് സത്യമാണ്. ആ പ്രയാസം സര്‍ക്കാര്‍ അംഗീകരിക്കുന്നു. അതിനുള്ള നഷ്ടപരിഹാരം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം മുഖ്യമന്ത്രി വിദേശ സന്ദര്‍ശനം കഴിഞ്ഞ് നാളെയാണ് സംസ്ഥാനത്ത് മടങ്ങിയെത്തുന്നത്. അമേരിക്കയിലെ ചികിത്സയ്ക്കും ദുബായ് എക്‌സ്‌പോയിലും പങ്കെടുത്ത ശേഷമാണ് മടക്കം. ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ണറുടെ തീരുമാനം നീളുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്താനും സാധ്യതയുണ്ട്. ഓര്‍ഡിനന്‍സിന്റെ ആവശ്യകത മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി വിശദീകരിച്ചാല്‍ ഗവര്‍ണര്‍ ഒപ്പിടേക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.

ഇതിനിടെ റെയില്‍വേ ബോര്‍ഡിന്റെ അന്തിമാനുമതി ലഭിച്ച ശേഷം മാത്രമേ സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൂവെന്ന് കെ റെയില്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കലില്‍ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും സാമൂഹിക ആഘാതങ്ങള്‍ പഠിക്കാനും പദ്ധതിയുടെ ആവശ്യം നിര്‍ണയിക്കാനുമുള്ള പ്രാഥമിക അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും കെ റെയില്‍ അറിയിച്ചു. സര്‍ക്കാര്‍ പൊതു ആവശ്യത്തിനായി ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചാല്‍, പദ്ധതി ബാധിക്കുന്ന പ്രദേശങ്ങളില്‍ സാമൂഹിക ആഘാത പഠനം നടത്തേണ്ടതുണ്ട്. അതിന് വേണ്ടിയാണ് നേരത്തെ റവന്യൂ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+