Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശുപത്രി വിട്ട ശേഷവും മുഖ്യമന്ത്രി വീട്ടിൽ ക്വാറന്റീനിൽ;ഡിസ്‌ചാർജിൽ പ്രോട്ടോക്കോൾ ലംഘനമില്ലെന്ന് മന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്ന ആരോപണത്തിന് മറുപടിയുമായി ആരോഗ്യന്ത്രി കെകെ ശൈലജ. മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയിട്ടില്ലെന്നും ചിലര്‍ ആവശ്യമില്ലാതെ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്നുമാണ് മന്ത്രിയുടെ പ്രതികരണം.

"മുഖ്യമന്ത്രി കൊവിഡ് രോഗമുക്തി നേടി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം വീട്ടില്‍ ക്വാറന്റീനില്‍ തുടരുകയാണ്. അല്ലാതെ പൊതുപരിപാടികള്‍ക്കൊന്നും മുഖ്യമന്ത്രി പോയിട്ടില്ല. എന്തുണ്ടായാലും വിവാദമുണ്ടാക്കാനാണ് ഒരു വിഭാഗം ആളുകള്‍ ശ്രമിക്കുന്നത്. കൊവിഡ് പോസിറ്റീവായപ്പോള്‍ വീട്ടില്‍ തന്നെ തുടരാമെന്ന് മുഖ്യമന്ത്രി പറഞ്ഞതാണ്. എന്നാല്‍ കുറച്ചുകൂടി ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടത് പ്രകാരമാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. വലിയ രോഗലക്ഷണമൊന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല." എന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

 kkshailaja-1583949990

മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന ആരോപണവുമായി കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ രംഗത്തെത്തിയിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെയാണ് മുഖ്യമന്ത്രി ആശുപത്രിയില്‍ എത്തിയതെന്നും രോഗം ബാധിച്ച് ആറാം ദിവസം അദ്ദേഹം ആശുപത്രി വിട്ടെന്നുമായിരുന്നു വി മുരളീധരന്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ കൊവിഡ് ബാധിച്ച് രോഗമുക്തി നേടിയ മുഖ്യമന്ത്രിയെ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് വിട്ടയച്ചതിൽ പ്രോട്ടോക്കോള്‍ ലംഘനമില്ലെന്നും വീട്ടിൽ സൌകര്യമുള്ള ആളുകളെ ആശുപത്രിയിൽ തന്നെ നിർത്തിയാണ് ചികിത്സ നൽകുന്നതെന്നും വീട്ടിലും മുഖ്യമന്ത്രി ക്വാറന്റൈനിൽ തന്നെയാണ് കഴിയുന്നത്. എന്നാൽ വീട്ടിൽ സൌകര്യമുള്ളവരെ വീട്ടിലേക്ക് വിടുന്നതിൽ തെറ്റില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിക്ക് കൊവിഡ് ബാധിച്ചത് ഏത് ദിവസമാണെന്ന് വ്യക്തമാക്കണമെന്നും. നാലാം തീയതിയാണ് രോഗം ബാധിച്ചതെങ്കില്‍ അന്നേ ദിവസം പിണറായി വിജയൻ നടത്തിയ തിരഞ്ഞെടുപ്പ് റാലിയും പ്രോട്ടോക്കോള്‍ ലംഘനമാണെന്നും വി മുരളീധരൻ ചൂണ്ടിക്കാണിക്കുന്നു. പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള ഒരാള്‍ പെരുമാറേണ്ട രീതിയില്‍ അല്ല മുഖ്യമന്ത്രി പെരുമാറിയതെന്നും കൊവിഡ് പ്രതിരോധത്തെക്കുറിച്ച് ജനങ്ങള്‍ക്ക് ക്ലാസെടുത്ത മുഖ്യമന്ത്രി എന്താണ് ചെയ്യുന്നതെന്നും വി മുരളീധരൻ ചോദിച്ചിരുന്നു. കാരണവര്‍ക്ക് എന്തുമാകാമെന്നാണോയെന്നും മുരളീധരന്‍ ചോദിച്ചിരുന്നു. മുരളീധരന് വിശദീകരണം എന്നോണമാണ് ശൈലജ ടീച്ചറുടെ പ്രതികരണം പുറത്തുവരുന്നത്.

Recommended Video

cmsvideo
    Facts about covid vaccination by Dr Manoj Vellanad | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+