Get Updates
Get notified of breaking news, exclusive insights, and must-see stories!

മീഡിയാ വണ്‍ ചാനലിനുള്ള വിലക്ക് തുടരും; അപ്പീല്‍ ഹൈക്കോടതി തള്ളി

കൊച്ചി: മീഡിയാ വണ്‍ ചാനലിനുളള വിലക്ക് തുടരും. ചാനല്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റീസ് അടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് ശരി വെക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റേത് ഏകപക്ഷീയ തീരുമാനമാണെന്നാണ് ഹര്‍ജിയില്‍ മീഡിയ വണ്‍ ചൂണ്ടിക്കാട്ടിയിരുന്നത്. രാജ്യ സുരക്ഷാ കാരണങ്ങളാലാണ് മീഡിയ വണ്‍ സംപ്രേഷണം വിലക്കിയത് എന്നാണ് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം കോടതിയില്‍ അറിയിച്ചത്. മീഡിയ വണിന് നല്‍കിയ സംപ്രേക്ഷണ ലൈസന്‍സ് പുതുക്കാന്‍ വിസമ്മതിച്ച് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ശരിവെക്കുകയായിരുന്നു.

സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ കേരള യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റുകളും (കെ യു ഡബ്ല്യു ജെ) പ്രത്യേക അപ്പീല്‍ നല്‍കിയിരുന്നു. ജനുവരി 31 നാണ് സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ചാനലിന്റെ സംപ്രേക്ഷണം മന്ത്രാലയം താല്‍ക്കാലികമായി നിര്‍ത്തി വെച്ചത്. ഇതോടെ മീഡിയവണ്‍ ഹര്‍ജിയുമായി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചിരുന്നു. ഇരുഭാഗവും ഉന്നയിച്ച പ്രാഥമിക വാദം കേട്ട ജഡ്ജി, ചാനലിന് സംപ്രേഷണം അനുവദിച്ചുകൊണ്ട് ഇടക്കാലാശ്വാസം അനുവദിച്ചിരുന്നു. ഇത് പിന്നീട് രണ്ട് തവണ നീട്ടി. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള ഫയലുകള്‍ പരിശോധിച്ചതിന് ശേഷം ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചതിനെ ന്യായീകരിക്കുന്ന ഇന്റലിജന്‍സ് ഇന്‍പുട്ടുകള്‍ കണ്ടെത്തിയതായി വിധി പ്രസ്താവിക്കുന്നതിനിടെ പിന്നീട് ജസ്റ്റിസ് എന്‍. നാഗരേഷ് പറഞ്ഞു.

1

മാധ്യമ സ്വാതന്ത്ര്യത്തിനും ഭരണഘടനയുടെ 19 (1) വകുപ്പിന് കീഴിലുള്ള അതിന്റെ പരിധിക്കും ഊന്നല്‍ നല്‍കിയായിരുന്നു ചാനലിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ വാദിച്ചത്. മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ്, മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ എന്നിവര്‍ കക്ഷികളായാണ് ഡിവിഷന്‍ ബെഞ്ചില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ഓരോ തവണയും സുരക്ഷാ അനുമതി വേണമെന്ന കേന്ദ്രസര്‍ക്കാര്‍ വാദം തെറ്റാണെന്നും വിലക്ക് ശരിവച്ച സിംഗിള്‍ ബെഞ്ചിനും ഇക്കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടായെന്നും ദുഷന്ത്യ ദവെ പറഞ്ഞു.

2

ദേശ സുരക്ഷയാണ് പ്രശ്‌നമെങ്കില്‍ കഴിഞ്ഞയാഴ്ച വരെ എന്തുകൊണ്ട് ചാനലിന്റെ സംപ്രേഷണം അനുവദിച്ചുവെന്നും ദുഷന്ത്യ ദവെ ചോദിച്ചിരുന്നു. പ്രസക്തമായ വ്യവസ്ഥകള്‍ അപ്ലിങ്കിംഗ് നയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലെ സെക്ഷന്‍ 10 ഉം സെക്ഷന്‍ 9 ഉം ആയതിനാല്‍ ബ്രോഡ്കാസ്റ്റിംഗ് ലൈസന്‍സ് പുതുക്കുന്ന സമയത്ത് പുതിയ സുരക്ഷാ ക്ലിയറന്‍സ് ആവശ്യമില്ലെന്നതാണ് സിംഗിള്‍ ജഡ്ജിക്ക് മുമ്പാകെ മീഡിയ വണ്‍ വാദിച്ചത്. ഈ വശം സിംഗിള്‍ ജഡ്ജി ഗൗരവമായി പരിഗണിച്ചില്ലെന്ന് മീഡിയവണ്‍ ആരോപിച്ചു.

Recommended Video

cmsvideo
    എറണാകുളം; മീഡിയ വൺ ചാനലിന്റെ സംപ്രേഷണ വിലക്ക് തുടരും; അപ്പീൽ ഹർജി തള്ളി ഡിവിഷൻ ബെഞ്ച്
    3

    എന്നാല്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മീഡിയ വണുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിവിധ ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സംപ്രേക്ഷണ വിലക്കെന്നും കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അമന്‍ ലേഖി കോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ഓപ്പണ്‍ കോര്‍ട്ടില്‍ പറയാന്‍ സാധിക്കില്ലെന്നും വിശദ വിവരങ്ങള്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ ഹാജരാക്കാമെന്നും അമന്‍ ലേഖി കോടതിയെ ബോധിപ്പിച്ചിരുന്നു.

    4

    കേസില്‍ വാദം പൂര്‍ത്തിയാവും വരെ ചാനലിന്റെ സംപ്രേഷണം പുനരാരംഭിക്കാന്‍ അനുവദിച്ചു കൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ദുഷ്യന്ത് ദാവെ ആവശ്യപ്പെട്ടെങ്കിലും ഇതിന് ഹൈക്കോടതി തയ്യാറായിരുന്നില്ല. അന്തിമ വിധി പ്രസ്താവത്തിനായി കേസ് മാറ്റിവയ്ക്കുന്നതായി ചീഫ് ജസ്റ്റിസ് അറിയിക്കുകയായിരുന്നു. ഇതിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. ഇതോടെ മീഡിയ വണ്‍ സംപ്രേഷണത്തിനായി സുപ്രീംകോടതിയെ സമീപിക്കേണ്ടി വരും.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+