കതിരൂര്‍ മനോജ് വധത്തില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി, പ്രതികളെ സഹായിക്കുന്നുവെന്ന് പരാമര്‍ശം
കേസില്‍ യുഎപിഎ ചുമത്താന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍
കൊച്ചി: പിണറായി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി വീണ്ടും ഹൈക്കോടതി വിമര്‍ശനം. കതിരൂര്‍ മനോജ് വധക്കേസിലാണ് സര്‍ക്കാരിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം നടത്തിയിരിക്കുന്നത്. സര്‍ക്കാര്‍ പ്രതികളെ സഹായിക്കുകയാണോയെന്ന് വരെ കോടതി ചോദിച്ചു. നേരത്തെ ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലും സര്‍ക്കാരിനെ കോടതി കടന്നാക്രമിച്ചിരുന്നു. കതിരൂര്‍ മനോജ് വധക്കേസില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ നിരവധി പൊരുത്തക്കേടുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

കേസില്‍ യുഎപിഎ ചുമത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്ന് കാണിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിലുള്ള പരാമര്‍ശങ്ങളെയാണ് കോടതി രൂക്ഷമായി വിമര്‍ശിച്ചിട്ടുള്ളത്. ജയരാജന്റെ നിലപാടിനെ പി്ന്തുണയ്ക്കുന്ന തരത്തിലാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. യുഎപിഎ പ്രകാരം പ്രോസിക്യൂഷനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയതാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍ പ്രതികള്‍ യുഎപിഎയുടെ പരിധിയില്‍ വരുന്ന കാര്യങ്ങളൊന്നും ചെയ്തിട്ടില്ലെന്ന് സര്‍ക്കാര്‍ വിദിച്ചു. അതേസമയം യുഎപിഎയുടെ അനുമതി സംബന്ധിച്ച് കേന്ദ്രത്തിന് അധികാരമുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. കേസില്‍ ഇന്ന് വാദം പൂര്‍ത്തിയാവുമെന്നാണ് സൂചന.












Click it and Unblock the Notifications