Get Updates
Get notified of breaking news, exclusive insights, and must-see stories!

ലക്ഷദ്വീപിൽ വീടുകൾ പൊളിക്കുന്നതിന് സ്റ്റേ: നിലപാടറിയിക്കാൻ അഡ്മിനിസ്രേഷന് രണ്ടാഴ്ച സമയം

കൊച്ചി: ലക്ഷദ്വീപിലെ പുതിയ പരിഷ്കാരങ്ങൾക്കിടെ താൽക്കാലിക ആശ്വാസമായി കേരള ഹൈക്കോടതി. തീരത്തോട് ചേർന്നുള്ള വീടുകൾ പൊളിക്കുന്നതാണ് ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുള്ളത്. അടുത്ത ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ വീടുകൾ പൊളിച്ച് മാറ്റരുതെന്നാണ് കോടതി നൽകിയിട്ടുള്ള നിർദേശം. അതേ സമയം ഈ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ രണ്ടാഴ്ചക്കുള്ളിൽ നിലപാട് അറിയിക്കാനും ഹൈക്കോടതി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് നിർദേശം നൽകിയിട്ടുണ്ട്.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ദ്വീപിൽ നിരവധി പരിഷ്കാരകങ്ങൾ കൊണ്ടുവന്നതിന് പിന്നാലെയാണ് കടൽത്തീരത്തോട് ചേർന്ന് നിലകൊള്ളുന്ന വീടുകളും മറ്റ് കെട്ടിടങ്ങളും പൊളിച്ച് നീക്കാൻ പ്രദേശവാസികൾക്ക് നോട്ടീസ് നൽകുന്നത്. നോട്ടീസുകൾ നൽകിയത് പ്രദേശവാസികളിൽ നിന്ന് വലിയ തോതിലുള്ള പ്രതിഷേധത്തിനും കാരണമായിരുന്നു.

Lakshadweep

102 വീടുകള്‍ പൊളിച്ചുനീക്കണമെന്ന് നിർദേശം നൽകിക്കൊണ്ടാണ് അഡ്മിനിസ്ട്രേഷൻ ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുള്ളത്. ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറാണ് ഇത് സംബന്ധിച്ച് പ്രദേശവാസികൾക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. തീരത്തോട് ചേർന്ന് നിർമിച്ചിട്ടുള്ള വീടുകൾ, ശുചിമുറികൾ എന്നിവ പൊളിക്കണമെന്നാണ് നോട്ടീസിലെ നിര്‍ദേശം. കടൽത്തീരത്ത് നിന്ന് 20 മീറ്ററിനുള്ളില്‍ നിര്‍മിച്ച വീടുകളും മറ്റ് കെട്ടിടങ്ങളും അനധികൃതമാണെന്നും ഈ പരിധിയ്ക്കകടത്ത് വരുന്ന എന്നാ എല്ലാ കെട്ടിടങ്ങളും ഒഴിപ്പിക്കാനാണ് അഡ്മിനിസ്ട്രേഷന്റെ തീരുമാനം.

കവരത്തിയില്‍ 100ലധികം വീട്ടുകാര്‍ക്കാണ് ഇതിന്റെ ഭാഗമായി ഇതിനകം നോട്ടീസ് നല്‍കിക്കഴിഞ്ഞത്. ഉടൻ തന്നെ കൂടുതല്‍ വീട്ടുകാര്‍ക്ക് നോട്ടീസ് നല്‍കുമെന്ന വിവരവും പുറത്തുവരുന്നുണ്ട്. നോട്ടീസ് ലഭിച്ചിട്ടുള്ളവർ ജൂൺ 30നകം തന്നെ നോട്ടീസിന് മറുപടി നല്‍കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. കെട്ടിടമുടമകൾ നോട്ടീസ് ലഭിച്ച കെട്ടിടങ്ങൾ പൊളിക്കാൻ തയ്യാറാവാത്ത പക്ഷം ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ തന്നെ ഇവ പൊളിച്ച് നീക്കുമെന്നും ഇതിനുള്ള ചെലവ് ചെലവ് ഉടമകളിൽ നിന്ന് ഈടാക്കുമെന്നും ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.

Recommended Video

cmsvideo
    Shyam Devaraj and Binu Phalgunan talks about Ayisha Sulthana Sedition case

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+