ജയരാജനെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റില്ല, തീരുമാനം ആഭ്യന്തരവകുപ്പിന്റെ ഇടപെടല്‍ മൂലം
കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ പരിയാരം മെഡിക്കല്‍ കേളേജില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനുള്ള നീക്കം തല്‍ക്കാലത്തേക്ക് മരവിപ്പിച്ചു. ആഭ്യന്തര വകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്നാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതരുടെ നീക്കം.
ജയരാജനെ തിങ്കളാഴ്ച രാവിലെ തന്നെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമെന്നാണ് സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. ഇതിനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയായതായിരുന്നു. എന്നാല്‍ സിബിഐയുടേയും കോടതിയുടേയും നിലപാടറിഞ്ഞശേഷം മതി ആശുപത്രിമാറ്റമെന്നാണ് ആഭ്യന്തരവകുപ്പിന്റെ തീരുമാനം.

അതിനിടയില്‍ ജയരാജനെ കസ്റ്റഡിയില്‍ വിട്ട് കിട്ടണമെന്ന ആവശ്യവുമായി സിബിഐ, തലശ്ശേരി പ്രിന്‍സിപ്പല്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ജയരാജന്‍ പരിയാരത്ത് ചികിത്സയില്‍ കഴിയുന്നത് ചട്ടവിരുദ്ധമാണെന്നും സിബിഐ ഹര്‍ജിയില്‍ പറയുന്നുണ്ട്.












Click it and Unblock the Notifications