കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിദിനം രോഗികൾ 2000 കടന്നാൽ അപകടം, ഇനി വരുന്നത് വന്‍ യുദ്ധമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിശക്തമായി തുടരുകയാണ്. വളരെ രൂക്ഷമായ സാഹചര്യത്തിലൂടെയാണ് കേരളം കടന്ന് പോകുന്നതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ വ്യക്തമാക്കി. ദിവസം 2000ത്തില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായാല്‍ അപകടമാണെന്ന് ആരോഗ്യമന്ത്രി മന്ത്രി. അത് കേരളത്തിന്റെ ആരോഗ്യസംവിധാനത്തിന് താങ്ങാന്‍ കഴിഞ്ഞെന്ന് വരില്ല.

Recommended Video

cmsvideo
Health Minister KK Shailaja about kerala present situation | Oneindia Malayalam

കൊവിഡിനെ പ്രതിരോധിക്കാന്‍ എല്ലാ ശക്തിയുമെടുത്ത് കേരളം പോരാടും. ഇനി വരുന്നത് വന്‍ യുദ്ധമാണെന്നും കെകെ ശൈലജ പറഞ്ഞു. കൊവിഡ് വ്യാപനത്തിന്റെ ആദ്യ രണ്ട് ഘട്ടങ്ങള്‍ വിജയകരമായി കടന്ന കേരളം മൂന്നാം ഘട്ടത്തിലും വീണില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഇതുവരെ കൊവിഡിന്റെ കാര്യത്തില്‍ അവസാന വാക്ക് പറഞ്ഞിട്ടില്ല. വ്യാപകമായ മുന്നൊരുക്കം സംസ്ഥാനം നടത്തിയിട്ടുണ്ട്.

covid

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയ്ക്കാന്‍ ജനങ്ങള്‍ ഉത്സാഹിക്കണം. കൊവിഡ് നിയന്ത്രണങ്ങള്‍ ആളുകള്‍ ലംഘിക്കുകയാണെങ്കില്‍ കാര്യങ്ങള്‍ കയ്യില്‍ നില്‍ക്കില്ലെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി. കൊവിഡ് ക്ലസ്റ്ററുകളില്‍ മാത്രമേ നിലവില്‍ ലോക്ക്ഡൗണ്‍ തുടരാന്‍ സാധിക്കുകയുളളൂ. പ്രതിരോധ മരുന്നുകള്‍ കൂടുതല്‍ കാര്യക്ഷമമായി വിതരണം ചെയ്യുമെന്നും അതിന് വേണ്ടി സംസ്ഥാനത്ത് കൂടുതല്‍ ക്ലിനിക്കുകള്‍ ആരംഭിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

10,350 പേരാണ് രോഗം സ്ഥിരീകരിച്ച് സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത്. 1,369 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. ഇന്നലെ 903 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 213 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 84 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 83 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 67 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 54 പേര്‍ക്കും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 49 പേര്‍ക്കുവീതവും, വയനാട് ജില്ലയില്‍ നിന്നുള്ള 43 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 38 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 34 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കുമാണ് ഇന്ന് കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചത്.

മണിപ്പൂരിൽ കോൺഗ്രസിന്റെ പൂഴിക്കടകൻ! ബിജെപി സർക്കാരിനെ വീഴ്ത്തും; നിര്‍ണായക രാഷ്ട്രീയ നീക്കം!മണിപ്പൂരിൽ കോൺഗ്രസിന്റെ പൂഴിക്കടകൻ! ബിജെപി സർക്കാരിനെ വീഴ്ത്തും; നിര്‍ണായക രാഷ്ട്രീയ നീക്കം!

 വിമതർക്ക് മുന്നിൽ ഗെഹ്ലോട്ടിന്റെ ഓഫർ, കോൺഗ്രസിലേക്ക് തിരിച്ച് വരാം, പക്ഷേ ഒരു കണ്ടീഷൻ! വിമതർക്ക് മുന്നിൽ ഗെഹ്ലോട്ടിന്റെ ഓഫർ, കോൺഗ്രസിലേക്ക് തിരിച്ച് വരാം, പക്ഷേ ഒരു കണ്ടീഷൻ!

English summary
Kerala is in critical stage, says Health Minister KK Shailaja
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X