കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സർവ്വകലാശാല നിയമഭേദഗതി ബില്‍ പാസാക്കി നിയമസഭ: കാവി-കമ്യൂണിസ്റ്റ് വത്കരണം അപകടമെന്ന് പ്രതിപക്ഷം

Google Oneindia Malayalam News

തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ വിവാദമായ സർവ്വകലാശാല നിയമഭേദഗതി ബില്‍ പാസാക്കി സംസ്ഥാന നിയമസഭ. ബില്ലിന്മേലുള്ള ചർച്ചയില്‍ രൂക്ഷമായ വാദപ്രദിവാദങ്ങളാണ് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ക്കിടയിലുണ്ടായത്. വൈസ് ചാന്‍സലർ നിയമനം ഉള്‍പ്പടേയുള്ള കാര്യങ്ങളില്‍ ഗവർണ്ണറുടെ അധികാരം കുറച്ച് സർക്കാറിന് മേല്‍ക്കൈ നേടാലാണ് നിയമഭേദഗതിയിലൂടെ ലക്ഷ്യം വെക്കുന്നത്. വൈസ് ചാന്‍സലർ നിയമനത്തിനുള്ള സെർച്ച് കമ്മറ്റിയില്‍ രണ്ട് അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണ് ബില്ലിലെ മാറ്റം. ഇതോടെ സെർച്ച് കമ്മിറ്റിയിൽ സർക്കാരിന് ഭൂരിപക്ഷമാകും. ​​​വൈസ് ചാൻസലർമാരുടെ പ്രായപരിധി 60ൽ നിന്ന് 65 ആക്കാനും ബിൽ നിർദേശിക്കുന്നു.

റോബിന്‍ ദില്‍ഷയേക്കാളുമൊക്കെ മുകളില്‍: പക്ഷെ ജനുവിനല്ല, കാശ് ഉണ്ടാക്കുന്നു, പല കളികളും കളിച്ചുറോബിന്‍ ദില്‍ഷയേക്കാളുമൊക്കെ മുകളില്‍: പക്ഷെ ജനുവിനല്ല, കാശ് ഉണ്ടാക്കുന്നു, പല കളികളും കളിച്ചു

വിസി നിയമന പാനലിൽ അഞ്ചംഗങ്ങൾ വരുന്നതോടെ സർവകലാശാലകളിലെ ആർ എസ് എസ് ഇടപെടലുകൾ തടയാൻ കഴിയുമെന്നാണ് സർക്കാർ നിലപാട് വ്യക്തമാക്കിക്കൊണ്ട് നിയമസഭയില്‍ പ്രസംഗിച്ച കെടി ജലീല്‍ വ്യക്തമാക്കിയത്. അതേസമയം ആർഎസ്എസിന്റെ കാവി വത്കരണം പോലെ തന്നെ സർവകലാശാലകളുടെ കമ്മ്യൂണിസ്റ്റ് വത്കരണവും അപകടമെന്നായിരുന്നു മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.

 kerala-assembly

ഈ ഭേദഗതിക്ക് നിയമസാധുതയില്ല. ധിക്കാര പരവും അധാർമികവുമാണ് സർക്കാരിന്റെ നിലപാടെന്നും സർക്കാരിന്റെ താൽപര്യത്തിന് വിരുദ്ധമായ നിയമങ്ങൾ അപ്പാടെ മാറ്റാനാണ് ശ്രമം. സെർച്ച് കമ്മിറ്റി അംഗങ്ങൾ സർവകലാശാലയുമായി ബന്ധമുള്ളയാൾ പാടില്ലെന്ന് യുജിസി ചട്ടം പറയുന്നുണ്ട്. അത് കൊണ്ട് നിയമ ഭേദഗതി കോടതിയിൽ നിലനിൽക്കില്ലെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഇത്രയൊക്കെ ആയിട്ടും സർവ്വകലാശാലകളുടെ ചാന്‍സലർ സ്ഥാനത്ത് നിന്നും ഗവർണ്ണറെ നീക്കാത്തത് സർക്കാറിനും ഗവർണ്ണർക്കും ഇടയിലെ ഇടനില ഉള്ളതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതാര് കാവിലെ ഭഗവതി ഇറങ്ങി വന്നതോ.. സാരിയില്‍ അതി മനോഹരിയായി രഞ്ജിനി ഹരിദാസ്

ഉന്നത വിദ്യാഭ്യാസ വൈസ് ചെയർമാന്‍ സെർച്ച് കമ്മിറ്റിയില്‍ ഉണ്ടാവില്ലെന്നായിരുന്നു ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിന്റെ പ്രതികരണം. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ നിർദേശിക്കുന്നയാളെ അംഗമാക്കും. എന്നാല്‍ പാവകളെ വിസി മാരാക്കാൻ ശ്രമമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം. നിയമസഭ ബിൽ പാസാക്കുന്നതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭവിട്ടിറങ്ങുകയും ചെയ്തു. അതേസമയം, പക്ഷെ ബില്ലിൽ ഗവർണർ ഒപ്പിടില്ലെന്ന നിലയിലാണ് നിലവിലെ കാര്യങ്ങള്‍. ഈ സാഹചര്യത്തില്‍ സർവ്വകലാശാല പ്രതിനിധി ഇല്ലാതെ തന്നെ കേരള വൈസ് ചാൻസലറെ ഗവർണറുടെ സെർച്ച് കമ്മിറ്റി തീരുമാനിക്കാനും സാധ്യതയേറെ. അങ്ങനയെങ്കില്‍ വിസി നിയമനം വലിയ പോരിലേക്ക് പോവും.

English summary
kerala Legislature passes University Amendment Bill: Opposition in protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X